ഇടതുപക്ഷ എംഎല്‍എ പിവി അന്‍വറിന്റെ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ലീഗ് നേതാവിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ച
മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എക്കെതിരായ പണത്തട്ടിപ്പ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ മുസ്ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി യു.എ ലത്തീഫ് രംഗത്ത്. കര്‍ണാടകയില്‍ ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് ഇടത്പക്ഷ എം.എല്‍.എയായ അന്‍വര്‍ 50ലക്ഷം രൂപ തട്ടിയെടുത്തെന്ന മലപ്പുറം പട്ടര്‍ക്കടവ് നടുത്തൊടി സലീമിന്റെ പരാതിയില്‍ മഞ്ചേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഒതുക്കിത്തീര്‍ക്കാനാണു ലീഗ് നേതാവിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമം നടന്നത്. പരാതിക്കാരേയും ആരോപണ വിധേയരേയും മഞ്ചേരിയില്‍ വിളിച്ചു വരുത്തിയാണു യു.എ ലത്തീഫിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം മധ്യസ്ഥ ചര്‍ച്ച നടന്നത്.
എന്നാല്‍ ചര്‍ച്ചഫലം കണ്ടില്ല. പരാതിക്കാരനായ സലീം അബൂദാബിയിലായതിനാല് ഇയാളുടെ അടുത്തബന്ധുവും അഭിഭാഷകനുമാണ് ചര്‍ച്ചക്കെത്തിയത്. എം.എല്‍.എക്കുവേണ്ടി അദ്ദേഹത്തിന്റെ അഭിഭാഷകനും സഹോദരിയുടെ മകനുമാണ് ചര്‍ച്ചക്കെത്തിയതെന്നാണ് വിവരം. തനിക്ക് നഷ്ടമായ 50ലക്ഷംരൂപ തിരിച്ചുകിട്ടിയാല്‍ കേസ് പിന്‍വലിക്കാമെന്ന നിലപാടിലാണ് പരാതിക്കാരന്. എന്നാല്‍ പണം പൂര്‍ണമായും നല്കാന് അന്‍വര്‍ തെയ്യാറാകുന്നില്ലെന്നാണ് വിവരം.

പരാതിക്കാരനായ മലപ്പുറം പട്ടര്‍ക്കടവ് നടുത്തൊടി സലീം.
ഈകേസില്‍ ഐ.പി.സി സെക്ഷന്‍ 420പ്രകാരം വഞ്ചനാകുറ്റത്തിനാണ് അന്‍വറിനെതിരെ മഞ്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് മഞ്ചേരി പോലീസ് എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ചെയ്തത്. കഴിഞ്ഞ നവംബര്‍ 22ന് മഞ്ചേരി പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായിരുന്നില്ല.
തുടര്‍ന്നാണ് പരാതിക്കാരാന് തെളിവുകളുമായി മഞ്ചേരി ചീഫ് ജുഡീഷ്യല്‍ കോടതിയെ സമീപിച്ചത്. ഇതിനെ തുടര്‍ന്നാണു കഴിഞ്ഞമാസം കോടതി കേസ് രജിസ്റ്റര്‍ചെയ്യാന്‍ പോലീസിനോട് ആവശ്യപ്പെട്ടത്. നിലവില്‍ കേസന്വേഷണം നടന്നുവരികയാണ്. പരാതിക്കാരനായ സലീമിന്റേയും ഭാര്യയുടേയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സലീമിന്റെ ഭാര്യാസഹോരന്റെ മൊഴിയും പോലീസ് എടുത്തിരുന്നു.
ഈ വൃത്തികെട്ട സംസ്ക്കാരത്തിൽ ആണും പെണ്ണും ലജ്ജിക്കണം.. റിമയ്ക്ക് സല്യൂട്ടടിച്ച് ഹരീഷ് വാസുദേവൻ
മഞ്ചേരി സി.ഐയാണ് കേസന്വേഷിക്കുന്നത്. ഇടതുപക്ഷ സഹയാത്രികനും അബുദാബിയില്‍ ഓയില്‍ കമ്പനിയില്‍ എന്‍ജിനീയറുമായ സലീം പണം കിട്ടാത്തതിനെ തുടര്‍ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കുകയും കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവനും സി.പി.എം ജില്ലാ കമ്മിറ്റിയും പലതവണ ഇടപെട്ടിട്ടും പണം ലഭിക്കാതെ വന്നതോടെയാണ് കോടതിയെ സമീപിച്ചത്.
മംഗലാപുരം ബല്‍ത്തങ്ങാടി തണ്ണീര്‍പന്തല്‍ പഞ്ചായത്തില്‍ മലോടത്ത്കരായ എന്ന സ്ഥലത്ത് നടത്തിവന്ന കെ.ഇ സ്റ്റോണ്‍ ക്രഷര്‍ എന്ന സ്ഥാപനം വിലക്കുവാങ്ങിയെന്നും 50ലക്ഷം നല്കിയാല് 10ശതമാനം ഷെയറും മാസം അരലക്ഷം വീതം ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞാണ് അന്‍വര്‍ കെണിയില്‍ വീഴ്ത്തിയത്. സലീമിനെ ക്രഷര്‍ കാണാന്‍ അന്‍വര്‍ ക്ഷണിക്കുകയും വന്‍ ലാഭത്തിലാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. 2011ഡിസംബര്‍ 30ന് 40 ലക്ഷം രൂപ മഞ്ചേരിയിലെ പിവീആര്‍ ഓഫീസില്‍വച്ച് അന്‍വറിന് കൈമാറി. 30ലക്ഷം പണമായും 10ലക്ഷം രൂപക്ക് അഞ്ച് ലക്ഷത്തിന്റെ രണ്ട് ചെക്കുകളുമാണ് നല്‍കിയത്.
2012ഫെബ്രുവരി 17ന് കരാര്‍ തയ്യാറാക്കിയപ്പോള്‍ ബാക്കി 10 ലക്ഷവും നല്കി. എന്നാല്‍ പിന്നീട് കരാര്‍ പ്രകാരമുള്ള ലാഭവിഹിതം നല്കാന് അന്‍വര്‍ തയ്യാറായില്ല. സംശയം തോന്നിയ സലീം മംഗലാപുരത്തെ ക്രഷറില്‍ പോയപ്പോള്‍ അവിടുത്തുകാര്‍ അത് അന്‍വറിന്റെ ക്രഷറല്ലെന്നും അന്‍വറിനെ അറിയില്ലെന്നുമാണ് പറഞ്ഞതെന്നും സലീം പരാതിയില്‍ പറയുന്നു. പണവും നഷ്ടവും തരാമെന്ന് പലതവണ വിശ്വസിപ്പിച്ചെങ്കിലും പാലിച്ചില്ല. ഒടുവില്‍ നിലമ്പൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി മത്സരിക്കുമ്പോള്‍ ധാരാളം പണച്ചെലവുണ്ടെന്നും ആറുമാസം കൂടി കാത്തിരിക്കണമെന്നും ആവശ്യപ്പെട്ടു. ഒടുവില്‍ എം.എല്‍.എയായിട്ടും അന്‍വര്‍ വാക്ക് പാലിക്കാന്‍ തയ്യാറായില്ല. ഇതോടെ ഫെബ്രുവരി 17ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ട് പരാതി പറഞ്ഞു.
പ്രശ്നം പരിഹരിക്കാന്‍ കോടിയേരി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവനെയും ജില്ലാ കമ്മിറ്റിയെയും ചുമതലപ്പെടുത്തി. പലതവണ ബന്ധപ്പെട്ടിട്ടും നേതാക്കളും കൈമലര്‍ത്തുകയായിരുന്നു. ഏഴുമാസം കാത്തിരുന്നിട്ടും നടപടിഉണ്ടാകാതായതോടെ കഴിഞ്ഞ സെപ്തംബര്‍ ഒമ്പതിന് ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി കോടിയേരിക്ക് വീണ്ടും പരാതി നല്‍കിയെങ്കിലും മറുപടിപോലും നല്‍കിയില്ല. തുടര്‍ന്നാണു കോടതിയെ സമീപിച്ചത്. അന്‍വറിനെതിരെ പോലീസ് കേസെടുത്ത ശേഷവും പരാതിക്കാരനായ സലീം കോടരിയേരി മുഖ്യമന്ത്രിക്കും കത്തയച്ചു. താന്‍ വിഷയം തീര്‍ക്കാന്‍വേണ്ടി നേരത്തെ പാര്‍ട്ടിയെ സമീപിച്ചിരുന്നുവെന്നും ഇത് നടക്കാത്തതിനാലാണ് കേസ്കൊടുത്തതെന്നും ഇതിനാല്‍ കേസ് ഒതുക്കിത്തീര്‍ക്കാനും സ്വധീനം ഉപയോഗിച്ച് കേസിനെ ഇല്ലാതാക്കാനും ശ്രമം പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും അഭ്യര്‍ഥിച്ചാണ് കോടിയേരിക്കും മഖ്യമന്ത്രിക്കും കത്തയച്ചത്.
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications