നോമ്പിന് തുറക്കരുതെന്ന് ഭീഷണി...!!! മലപ്പുറത്ത് മുസ്ലിം ലീഗുകാര്‍ ഹോട്ടല്‍ അടപ്പിച്ചു..!
മലപ്പുറം: റംസാന്‍ നോമ്പ് കാലമായതിനാല്‍ മലപ്പുറത്ത് നിര്‍ബന്ധിച്ച് ഹോട്ടല്‍ അടപ്പിച്ചതായി പരാതി. തിരൂരില്‍ മുസ്ലിം ലീഗ് നേതാക്കള്‍ നോമ്പിന്റെ പേരില്‍ ഹോട്ടല്‍ അടപ്പിച്ചതായി ജനം ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താഴെപ്പാലം എന്ന സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന കെവിഎം ഹോട്ടലാണ് അടപ്പിച്ചത്. റംസാന്‍ കഴിയുന്നത് വരെ ഹോട്ടല്‍ തുറക്കരുതെന്ന് ലീഗ് നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായി ഹോട്ടലുടമ രമേശന്‍ പറഞ്ഞതായും ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

മുസ്ലിം ലീഗ് തിരൂര്‍ മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് ഹോട്ടലും ഉള്ളത്. നോമ്പ് തുടങ്ങുന്നതിന്റെ തലേദിവസം ലീഗ് നേതാക്കളെത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. കടം വാങ്ങിയ പണം ഉപയോഗിച്ച് തുടങ്ങിയ ഹോട്ടല്‍ പൂട്ടിയിടാന്‍ നിവൃത്തിയില്ലെന്ന് രമേശന്‍ പറയുന്നു. മറ്റൊരു ജീവമാര്‍ഗമില്ലെന്നും ഇയാള്‍ പറയുന്നു. തിരൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications