കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളമറിഞ്ഞ് കളിച്ച് മുസ്ലീം ലീഗ്; കോണ്‍ഗ്രസ് നേതൃമാറ്റത്തില്‍ അഭിപ്രായം പറയുമെന്ന് കുഞ്ഞാലിക്കുട്ടി, ഇടപെടില്ല

Google Oneindia Malayalam News

മലപ്പുറം: യുഡിഎഫിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മുസ്ലീം ലീഗ് അഭിപ്രായം പറയുവാനും കോണ്‍ഗ്രസിനെ ആര് നയിക്കണം എന്ന് തീരുമാനിക്കാനും ഉള്ള കേന്ദ്രമായി മുസ്ലീം ലീഗ് മാറിയോ എന്നായിരുന്നു കഴിഞ്ഞ ദിവസം പിണറായി വിജയന്‍ ചോദിച്ചത്. കേരളത്തിലെ പുതിയ രാഷ്ട്രീയ ചര്‍ച്ചയായി ഇത് മാറുകയും ചെയ്തു.

വന്‍ ഭീതിയില്‍ കോണ്‍ഗ്രസ്; നിയമസഭയില്‍ ലീഗിനും താഴെ പോകാന്‍ സാധ്യത... മുസ്ലീം ലീഗ് നയിക്കുമോ കേരള യുഡിഎഫിനെ?വന്‍ ഭീതിയില്‍ കോണ്‍ഗ്രസ്; നിയമസഭയില്‍ ലീഗിനും താഴെ പോകാന്‍ സാധ്യത... മുസ്ലീം ലീഗ് നയിക്കുമോ കേരള യുഡിഎഫിനെ?

38 ഇടത്ത് ഭൂരിപക്ഷം അയ്യായിരത്തില്‍ താഴെ; 19 എല്‍ഡിഎഫിനും 18 യുഡിഎഫിനും; ഏക സീറ്റില്‍ ബിജെപിയ്ക്ക് പ്രതിസന്ധി38 ഇടത്ത് ഭൂരിപക്ഷം അയ്യായിരത്തില്‍ താഴെ; 19 എല്‍ഡിഎഫിനും 18 യുഡിഎഫിനും; ഏക സീറ്റില്‍ ബിജെപിയ്ക്ക് പ്രതിസന്ധി

പിണറായി വിജയനെതിരെ യുഡിഎഫ് ഒറ്റക്കെട്ടായി രംഗത്ത് വരികയും ചെയ്തു. എന്നാല്‍ ഈ അവസരം മുസ്ലീം ലീഗ് യഥാര്‍ത്ഥത്തില്‍ ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം തന്നെ ഇതിന് തെളിവാണ്. പിണറായി പറഞ്ഞതില്‍ പാതി ശരിയെന്ന് തെളിയിക്കുന്നതാണ് ലീഗിന്റെ നിലപാട്. പരിശോധിക്കാം...

അഭിപ്രായം പറയും

അഭിപ്രായം പറയും

മുന്നണിയുടെ പൊതു ആരോഗ്യം സംരക്ഷിക്കാനുള്ള അഭിപ്രായം മുസ്ലീം ലീഗ് വ്യക്തമായി പറയും എന്നാണ് പികെ കുഞ്ഞാലിക്കുട്ടി പറയുന്നത്. അതിനര്‍ത്ഥം, കോണ്‍ഗ്രസിലെ നേതൃമാറ്റത്തെ കുറിച്ച് തങ്ങളുടെ നിലപാടുകള്‍ പറയും എന്ന് തന്നെയാണ്. പിണറായി വിജയന്‍ പറഞ്ഞുതുടങ്ങിയതും ഇത് തന്നെ ആയിരുന്നു.

ഇടപെടാന്‍ ആവില്ല, പക്ഷേ...

ഇടപെടാന്‍ ആവില്ല, പക്ഷേ...

കോണ്‍ഗ്രസിലെ നേതൃമാറ്റത്തില്‍ മുസ്ലീം ലീഗ് ഇടപെടില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുന്നുണ്ട്. ഇടപെടാന്‍ ആഗ്രഹിച്ചാല്‍ പോലും അത് സാധ്യവും ആവില്ല. അതേസമയം കോണ്‍ഗ്രസിലെ നേതൃമാറ്റം സംബന്ധിച്ച മുസ്ലീം ലീഗ് നിലപാടുകളും അഭിപ്രായങ്ങളും കോണ്‍ഗ്രസിനെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്.

ലീഗിന്റെ തിരിച്ചറിവ്

ലീഗിന്റെ തിരിച്ചറിവ്

മുന്നണിയിലെ യഥാര്‍ത്ഥ ശക്തര്‍ തങ്ങളാണെന്ന് മുസ്ലീം ലീഗ് ഇപ്പോള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു. യുഡിഎഫ് തകര്‍ന്നടിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അല്‍പമെങ്കിലും മാനം കാക്കാന്‍ ആയത് മലബാര്‍ മേഖലയില്‍ ആണ്. അതിന് പിന്നില്‍ മുസ്ലീം ലീഗ് തന്നെ ആയിരുന്നു എന്നത് അവിതര്‍ക്കമാ കാര്യമാണ്.

വലിയ പ്രതീക്ഷകള്‍

വലിയ പ്രതീക്ഷകള്‍

ഇത്തവണ നിയമസസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തുകയാണെങ്കില്‍ വലിയ പ്രതീക്ഷകളായിരുന്നു മുസ്ലീം ലീഗിന് ഉണ്ടായിരുന്നത്. മുഖ്യമന്ത്രിസ്ഥാനം അതിമോഹമെങ്കിലും ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ലീഗ്. കൂടുതല്‍ മന്ത്രിസ്ഥാനങ്ങളും മുസ്ലീം ലീഗ് പ്രതീക്ഷിച്ചിരുന്നു.

എതിരാളികളില്ല

എതിരാളികളില്ല

മുന്നണിയില്‍ എന്തായാലും ഇപ്പോള്‍ രണ്ടാം സ്ഥാനത്തെ ചൊല്ലി മുസ്ലീം ലീഗിന് എതിരാളികളില്ലാത്ത സ്ഥിതിയാണ്. ജോസ് കെ മാണി എല്‍ഡിഎഫില്‍ പോയതും ജോസഫ് വിഭാഗം തിരഞ്ഞെടുപ്പില്‍ അമ്പേ പരാജയപ്പെട്ടതും കൊണ്ട് മുസ്ലീം ലീഗ് യുഡിഎഫിലെ നിര്‍ണായക ശക്തിയായി മാറിയിരിക്കുകയാണ്.

സ്‌ട്രൈക്ക് റേറ്റിലും മുന്നില്‍

സ്‌ട്രൈക്ക് റേറ്റിലും മുന്നില്‍

മത്സരിച്ച സീറ്റുകളുടെ എണ്ണവും വിജയിച്ച സീറ്റുകളുടെ എണ്ണവും പരിഗണിച്ചാല്‍ കോണ്‍ഗ്രസിനേക്കാള്‍ മുന്നിലാണ് മുസ്ലീം ലീഗ്. 25 സീറ്റുകളില്‍ മത്സരിച്ച മുസ്ലീം ലീഗ് 18 ഇടത്ത് വിജയിച്ചു. 87 ഇടത്ത് മത്സരിച്ച കോണ്‍ഗ്രസിന് കഴിഞ്ഞ തവണ ജയിക്കാനായത് 21 മണ്ഡലങ്ങളില്‍ മാത്രം.

ഒന്നാമന്‍ ആകാന്‍ പോലും

ഒന്നാമന്‍ ആകാന്‍ പോലും

കാര്യങ്ങള്‍ ഈ നിലയ്ക്കാണ് പോകുന്നത് എങ്കില്‍ യുഡിിഎഫിലെ ഒന്നാമന്‍ തന്നെ മുസ്ലീം ലീഗ് ആകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. ലീഗിനും അക്കാര്യത്തില്‍ ചില പ്രതീക്ഷകളുണ്ട് എ്ന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ യുഡിഎഫിനെ മുസ്ലീം ലീഗ് നയിക്കുന്ന സാഹചര്യം ഉണ്ടായാല്‍, അതിലെന്താണ് പ്രശ്‌നം എന്ന ചോദ്യവും ഉയരുന്നുണ്ട്.

ലീഗിന്റെ കോട്ടകള്‍

ലീഗിന്റെ കോട്ടകള്‍

എന്നാല്‍ മുസ്ലീം ലീഗിന് അത്രയേറെ ഭയക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ല. 15 മണ്ഡലങ്ങളിലാണ് ലീഗിന് ലീഡ് ഉള്ളത്. അതില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും മെച്ചപ്പെട്ട ലീഡ് തന്നെയാണ് ഉള്ളത്. അതുകൊണ്ട് തന്നെ മുന്നണിയ്ക്ക് വലിയ തിരിച്ചടി നേരിട്ടാല്‍ പോലും മുസ്ലീം ലീഗിന് ഉണ്ടാകാന്‍ പോകുന്ന നഷ്ടം നാമമാത്രമായിരിക്കും എന്നത് ഏറെക്കുറേ ഉറപ്പാണ്.

കോണ്‍ഗ്രസിന്റെ സ്ഥിതി

കോണ്‍ഗ്രസിന്റെ സ്ഥിതി

തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് നില പ്രകാരം ആകെ 19 മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ലീഡ് ്അവകാശപ്പെടാനുള്ളത്. അതില്‍ തന്നെ ആറിടത്ത് ആയിരത്തില്‍ താഴെ ആണ് ലീഡ്. അഞ്ച് മണ്ഡലങ്ങളില്‍ അഞ്ഞൂറില്‍ താഴേയും. ഈ മണ്ഡലങ്ങളില്‍ പലതും എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളും ആണ്. അത്തരമൊരു സാഹചര്യത്തി കോണ്‍ഗ്രസിന്റെ സീറ്റുകളുടെ എണ്ണം പതിനഞ്ചില്‍ താഴെ പോകാന്‍ പോലും സാധ്യതയുണ്ട്.

കരുതിയുള്ള കളി, കളമറിഞ്ഞുള്ള കളി

കരുതിയുള്ള കളി, കളമറിഞ്ഞുള്ള കളി

ഇത്തവണ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണം മുസ്ലീം ലീഗിന്റെ ആശയം ആയിരുന്നു. മലബാര്‍ മേഖലയില്‍ തങ്ങളുടെ ശക്തി കേന്ദ്രങ്ങള്‍ ബലപ്പെടുത്താന്‍ മുസ്ലീം ലീഗിന് ഇതുവഴി കഴിഞ്ഞിട്ടുണ്ട്. വെല്‍ഫെയര്‍ ബന്ധത്തെ ഏറ്റവും അധികം പരസ്യമായി എതിര്‍ത്ത മുല്ലപ്പള്ളി രാമചന്ദ്രനെ കോണ്‍ഗ്രസില്‍ ഒറ്റപ്പെടുത്തുന്നതിലും ലീഗ് വിജയിച്ചുകഴിഞ്ഞു. ബാക്കിയുള്ള കാര്യങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വ്യക്തമാകും.

കോൺഗ്രസ് 20 തികയ്ക്കില്ല! ലീഗിന് 3 സീറ്റ് നഷ്ടം... 140 ൽ ആകെ 38 സീറ്റ് മാത്രം; കണക്ക് ഫലിച്ചാൽ വൻ ദുരന്തംകോൺഗ്രസ് 20 തികയ്ക്കില്ല! ലീഗിന് 3 സീറ്റ് നഷ്ടം... 140 ൽ ആകെ 38 സീറ്റ് മാത്രം; കണക്ക് ഫലിച്ചാൽ വൻ ദുരന്തം

English summary
Muslim League to take a pivotal role in UDF; will not involve in leadership change, but express their views on it
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X