'ഉജ്ജയനിയിലെ ഷാഹി മസ്ജിദ് വിഷയത്തിൽ ലീഗ് തിരിഞ്ഞ് നോക്കിയില്ല, കോൺഗ്രസ്സും ഇടതുപാർട്ടികളും ഇടപെടണം'

ഭോപ്പാൽ: റോഡ് വികസനത്തിന് വേണ്ടി മധ്യപ്രദേശിലെ ഉജ്ജയനിയിലെ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പൊളിച്ച് നീക്കുന്നതിനെച്ചൊല്ലി പ്രദേശത്ത് ഏതാനും ദിവസങ്ങളായി വൻ സംഘർഷാവസ്ഥയാണ് നിലനിന്നിരുന്നത്. വിഷയത്തിൽ മതനിരപേക്ഷ സംഘടനകൾ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് കെടി ജലീൽ.

കുംഭമേളയുടെ സംഘാടനം പറഞ്ഞ് കലാപവും വെടിവെപ്പും ഉണ്ടാക്കലാണ് സംഘ്പരിവാറുകാരുടെ ലക്ഷ്യമെന്ന് കെടി ജലീൽ ആരോപിക്കുന്നു. കോൺഗ്രസ്സിൻ്റെയും ഇടതുപാർട്ടികളുടെയും ഇടപെടൽ ന്യൂനപക്ഷ വിഭാഗങ്ങൾ അത്യധികം ആഗ്രഹിക്കുന്നുണ്ടെന്നും അവരെ നിരാശപ്പെടുത്തരുത് എന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

'ഉജ്ജയ്നിലെ മസ്ജിദ് പൊളിയും ഭയപ്പെടുത്തുന്ന നിസ്സംഗതയും! 2028- ൽ നടക്കാനിരിക്കുന്ന കുംഭമേളക്ക് സൗകര്യമേർപ്പെടുത്താനെന്ന പേരിൽ റോഡുകൾ വീതികൂട്ടാൻ ബുൾഡോസറുകളുമായി ബിജെപി സർക്കാർ ഇറങ്ങിയിരിക്കുകയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള മദ്ധ്യപ്രദേശിലെ ഉജ്ജൈനിലെ പ്രസിദ്ധമായ ഷാഹി മസ്ജിദ് പൊളിക്കാൻ പട്ടാളത്തെയും പോലീസിനെയും അണിനിരത്തി ഭരണകൂടം രണ്ടും കൽപ്പിച്ചാണ് രംഗത്തിറങ്ങിയിരിക്കുന്നത്.

shahi masjid

അതിനെ പ്രതിരോധിക്കാൻ വിശ്വാസികൾ രണ്ടു ദിവസമായി പള്ളിയിൽ ഒത്തുകൂടി നടത്തുന്ന സമാധാനപരമായ ചെറുത്തുനിൽപ്പിനെ മതേതരവിശ്വാസികൾ കാണാതെ പോകരുത്. മതനിരപേക്ഷ പ്രസ്ഥാനങ്ങൾ മൗനം വെടിഞ്ഞ് സംഘർഷമൊഴിവാക്കാൻ രംഗത്തുവരാൻ ഒട്ടും വൈകരുത്. കോൺഗ്രസ്സും ഇടതുപാർട്ടികളും ജനപ്രതിനിധികളുടെ സംഘത്തെ അയച്ച് നിജസ്ഥിതി ലോകത്തെ അറിയിക്കാൻ അമാന്തിക്കരുത്. കുംഭമേളയുടെ സംഘാടനം പറഞ്ഞ് കലാപവും വെടിവെപ്പും ഉണ്ടാക്കലാണ് സംഘ്പരിവാറുകാരുടെ ലക്ഷ്യം.

പോലീസും ജനങ്ങളും തമ്മിൽ നടക്കുന്ന ഉന്തിലും തള്ളിലും ലാത്തിച്ചാർജിലും നിരവധി പേർക്ക് പരിക്കേറ്റതായാണ് വാർത്തകൾ. ഒരു ഏറ്റുമുട്ടൽ ഉണ്ടായാൽ നിരവധിപേർ പോലീസിൻ്റെ വെടിയേറ്റ് മരിക്കുന്ന ഭീതിതമായ അവസ്ഥയാകും ഉണ്ടാവുക. നൂറുകണക്കിന് നിരപരാധികൾ കൽതുറുങ്കുകളിൽ അടക്കപ്പെടുന്ന സാഹചര്യവും ഉണ്ടാകും. അവരിൽ പലർക്കും പിന്നെ വെളിച്ചം പോലും കാണാൻ സാധിച്ചു എന്നു വരില്ല.

ഉജ്ജയ്ൻ വിഷയത്തിൽ കോൺഗ്രസ്സിൻ്റെയും ഇടതുപാർട്ടികളുടെയും ഇടപെടൽ ന്യൂനപക്ഷ വിഭാഗങ്ങൾ അത്യധികം ആഗ്രഹിക്കുന്നുണ്ട്. അവരെ നിരാശപ്പെടുത്തരുത്, അനാഥമാക്കരുത്. ബി.ജെ.പി സർക്കാരിന് നിഷ്കരുണം വെടിവെച്ചു കൊല്ലാൻ ആ പാവങ്ങളെ എറിഞ്ഞു കൊടുക്കരുത്. നിരപരാധികളെ ജയിലിലടക്കാൻ മൗനാനുവാദം നൽകരുത്! അപേക്ഷയാണ്.

ഇന്ത്യൻ മുസ്ലിങ്ങളുടെ അസ്തിത്വം സംരക്ഷിക്കാൻ "പൊരുതുന്നു'' എന്നവകാശപ്പെടുന്ന രണ്ടു സംസ്ഥാനങ്ങളിൽ ഭരണ പങ്കാളിത്തമുള്ളതായി മേനിനടിക്കുന്ന, മുസ്ലിംലീഗിൻ്റെ ദേശീയ നേതാക്കളോ എംപിമാരോ ഉജ്ജൈനിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. സ്ഥലം സന്ദർശിക്കാൻ പോലും 6 മന്ത്രിമാരും, 5 പാർലമെൻ്റ് അംഗങ്ങളും, 24 എംഎൽഎമാരുമുള്ള ലീഗ് തയ്യാറായിട്ടില്ല. ആശ്വാസത്തിൻ്റെ ഒരിറ്റു കുടിനീരുമായി ആരെങ്കിലും വരുന്നതും കാത്ത് കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുകയാകും ആ പാവപ്പെട്ട മനുഷ്യർ. അവർക്ക് കഴിയും പ്രകാരം പിന്തുണ നൽകാൻ ലീഗ് നേതൃത്വം മുന്നോട്ടുവന്നില്ലെങ്കിൽ മുസ്ലിംലീഗിൻ്റെ തലക്കുമീതെ ദൈവകോപം നിപതിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

മുസ്ലിംസമുദായത്തിൻ്റെ കണ്ണീരും നിലവിളിയും പറഞ്ഞ് വോട്ടു പിടിച്ച് അധികാര സോപാനങ്ങളിൽ എത്തിയ ലീഗും ലീഗിൻ്റെ ജനപ്രതിനിധികളും കഷ്ടതകൾ അനുഭവിക്കുന്ന മുസ്ലിങ്ങളെ തിരിഞ്ഞു നോക്കാത്തത് ലീഗിൻ്റെ സഹജ കാപട്യമായി ചരിത്രം രേഖപ്പെടുത്തും. പ്രധാനമന്ത്രിയേയോ ആഭ്യന്തരമന്ത്രിയേയോ മധ്യപ്രദേശ് മുഖ്യമന്ത്രിയേയോ കണ്ട് ഒരു നിവേദനം സമർപ്പിക്കാനോ വിഷയം ചർച്ചചെയ്യാനോ പോലും ലീഗ് ദേശീയ നേതൃത്വമോ എംപിമാരോ, രണ്ടു സംസ്ഥാനങ്ങളിലെ മന്ത്രിമാരോ മുന്നോട്ടു വന്നിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ലീഗണികളിൽ നിന്ന് ഉയരേണ്ടതല്ലെ? ഇഡിയെ പേടിച്ച് ഇതിനൊന്നും കഴിയുന്നില്ലെങ്കിൽ ദവയവു ചെയ്ത് മുസ്ലിം സമുദായത്തിൻ്റെ പേരുപറഞ്ഞ് ഇനി പ്രവർത്തിക്കരുത്. അതിനെക്കാൾ വലിയ പാപം മറ്റൊന്നുണ്ടാവില്ല'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma