Get Updates
Get notified of breaking news, exclusive insights, and must-see stories!

നിലപാട് തിരുത്തിയിട്ടും തൃപ്തരാകാതെ ലീഗ്?ഇനിയുളള രാഷ്ട്രീയം നിര്‍ണ്ണായകം!

തിരുവനന്തപുരം: രമേശ് ചെന്നിത്തല തന്റെ നിലപാട് തിരുത്തിയിട്ടും തൃപ്തരാകാതെ മുസ്ലീം ലീഗ്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ കഴിഞ്ഞ ദിവസം വിവാദ പ്രസ്താവന ഇറക്കിയ ചെന്നിത്തലയ്ക്ക് 24 മണിക്കൂറുകള്‍ക്കകം നിലപാട് തിരുത്തേണ്ടി വന്നത് തന്റെ കസേര തെറിക്കുമെന്ന ഭീതിയെ തുടര്‍ന്നാണെന്ന് സൂചന.

ചെന്നിത്തലയുടെ പല നടപടികളിലും എതിര്‍പ്പുള്ള മുസ്ലീം ലീഗ് നേതൃത്വം മദ്യ നയത്തിന്റെ എതിരായുള്ള പരാമര്‍ശം പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് ചെന്നിത്തലയെ മാറ്റാന്‍ വരെ ആവശ്യപ്പെട്ടേക്കുമെന്ന അഭ്യൂഹം ശക്തമായതിനെ തുടര്‍ന്നാണ് ചെന്നിത്തലയുടെ നിലപാട് തിരുത്തല്‍.

നിലപാട് തിരുത്ത്

നിലപാട് തിരുത്ത്

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ കഴിഞ്ഞ ദിവസം വിവാദ പ്രസ്താവന ഇറക്കിയ ചെന്നിത്തലയ്ക്ക് 24 മണിക്കൂറുകള്‍ക്കകം നിലപാട് തിരുത്തി വാര്‍ത്താ കുറിപ്പ് ഇറക്കേണ്ടി വന്നത് കസേര തെറിക്കുമെന്ന ഭീതിയെ തുടര്‍ന്ന്.

പുതിയ വിശദീകരണം

പുതിയ വിശദീകരണം

മദ്യ നയത്തില്‍ താന്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയിട്ടില്ലെന്നും യുഡിഎഫ് സര്‍ക്കാരിന്റെ ധീരമായ നിലപാടായിരുന്നു മദ്യനയമെന്നുമാണ് ചെന്നിത്തലയുടെ പുതിയ വിശദീകരണം.

അതൃപ്തി

അതൃപ്തി

ചെന്നിത്തലയുടെ നിലപാട് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും മുസ്ലീം ലീഗിനും മാത്രമല്ല സ്വന്തം ഗ്രൂപ്പായ ഐ ഗ്രൂപ്പ് നേതാക്കള്‍ക്കിടയിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

എഐസിസി നേതാവ്

എഐസിസി നേതാവ്

ചെന്നിത്തലയുടെ പ്രസ്താവന വന്നതിന് തൊട്ടു പിന്നാലെ തന്നെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി നേതാവിനോട് സുധീരനടക്കമുള്ള നേതാക്കള്‍ അതൃപ്തി അറിയിച്ചിരുന്നു.

പ്രതീക്ഷ

പ്രതീക്ഷ

കോണ്‍ഗ്രസിലെ 'എ' വിഭാഗം ചെന്നിത്തല തെറിച്ചാല്‍ ഉമ്മന്‍ചാണ്ടിക്ക് യുഡിഎഫ് ചെയര്‍മാനോ പ്രതിപക്ഷ നേതാവോ ആകുന്നതിന് വഴിയൊരുങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു.

പൂര്‍ണ്ണ തൃപ്തിയില്ല

പൂര്‍ണ്ണ തൃപ്തിയില്ല

ചെന്നിത്തലയുടെ നിഷേധ കുറിപ്പ് ലീഗിന് പൂര്‍ണ്ണ തൃപ്തി നല്‍കിയിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന.

നേട്ടം

നേട്ടം

ചെന്നിത്തലയെ ഉയര്‍ത്തികാട്ടി ഏത് തിരഞ്ഞെടുപ്പിനെ നേരിട്ടാലും അത് ഇടതുപക്ഷത്തിനും ബിജെപിക്കുമാണ് നേട്ടമുണ്ടാകുക എന്നാണ് ലീഗിലെ ഒരു വിഭാഗം കരുതുന്നത്.

സുധീരന്‍

സുധീരന്‍

സുധീരനെ പോലുള്ള നേതാവിനെ ഉയര്‍ത്തിക്കാട്ടാതെ നിലവിലെ സാഹചര്യത്തില്‍ യുഡിഎഫിന് മുന്നോട്ട് പോകാനാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ബദല്‍ മാര്‍ഗം

ബദല്‍ മാര്‍ഗം

മാണി ഇടത് പാളയത്തിലേക്ക് പോയാല്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലും വിജയിക്കാന്‍ പറ്റില്ലെന്ന് തിരിച്ചറിഞ്ഞ നേതൃത്വം ഇപ്പോള്‍ തന്നെ ബദല്‍ മാര്‍ഗങ്ങള്‍ ആരാഞ്ഞ് തുടങ്ങിയിട്ടുണ്ട്.

പരാജയം

പരാജയം

ഇടതുസര്‍ക്കാറിനെതിരെ ശക്തമായ നിലപാടെടുക്കുന്ന കാര്യത്തില്‍ പ്രതിപക്ഷ നേതാവ് ഒരു പരാജയം തന്നെയാമെന്നാണ് മിക്ക നേതാക്കളുടേയും അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+