കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃശൂരിൽ റോഡിലേക്ക് ഒഴുകിയെത്തിയത് ലിറ്റർ കണക്കിന് ആസിഡ്; പരിഭ്രാന്തരായി നാട്ടുകാർ, ഒടുവിൽ സംഭവിച്ചത്

  • By Desk
Google Oneindia Malayalam News

തൃശൂർ: തൃശൂരിൽ ഒഴിവായത് വൻ ദുരന്തം. അശ്വിനി ജംഗ്ഷന് സമീപം ടാങ്കർ ലോറിയിൽ നിന്നും ആസിഡ് ചോർന്നു. അഗ്നിരക്ഷ സേനയുടെ ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവമുണ്ടായത്.

ഇന്ധനവിലയും ആമിർഖാന്റെ കുടവയറും തമ്മിൽ എന്താണ് ബന്ധം? ഇതിലും നല്ല ഉപമ സ്വപ്നങ്ങളിൽ മാത്രംഇന്ധനവിലയും ആമിർഖാന്റെ കുടവയറും തമ്മിൽ എന്താണ് ബന്ധം? ഇതിലും നല്ല ഉപമ സ്വപ്നങ്ങളിൽ മാത്രം

കർണാടകയിലെ കാർവാറിൽ നിന്ന് ആലുവയിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽപെട്ടത്. കൊച്ചിയിലെ സ്ഥാപനത്തിലേക്ക് ഹൈഡ്രോക്ലോറിക് ആസിഡ് നിറച്ച് പോയ ടാങ്കർ ലോറിയാണ് അപകടത്തിൽപെട്ടത്.

റോഡിലേക്ക്

റോഡിലേക്ക്

ടാങ്കർ ലോറിയുടെ വാൽവിന് ചോർച്ച ഉണ്ടായതിനെ തുടർന്ന് റോഡിലേക്കാണ് ഹൈഡ്രോക്ലാറിക് ആസിഡ് ഒഴുകി വീണത്. പ്രദേശത്ത് പുകയും ഉയർന്നു. ഇതോടെ നാട്ടുകാർ പരിഭ്രാന്തരായി.

വാൽവ്

വാൽവ്

ഓട്ടത്തിനിടെ ടാങ്കർലോറിയുടെ പിൻഭാഗത്തെ പ്രധാനവാൽവ് ഊരിപ്പോയതാണ് ചോർച്ചയ്ക്ക് കാരണം. വലിയ അളവിലാണ് ആസിഡ് റോഡിലേക്കൊഴുകിയത്. വാൽവിൽ അറ്റകുറ്റപ്പണി നടത്തി ചോർച്ച അടയ്ക്കാനാണ് ആദ്യം ശ്രമം നടത്തിയത്.

പെട്രോൾ പമ്പ്

പെട്രോൾ പമ്പ്

പെട്രോൾ പമ്പിൽ നിന്നും അഞ്ച് മീറ്റർ മാത്രം അകലെയായിരുന്നു ടാങ്കർ ലോറി നിർത്തിയിട്ടത്. ഇതും ജനങ്ങളെ പരിഭ്രാന്തരാക്കി. അഗ്നിശമന സേനാംഗങ്ങളെത്തി അറ്റകുറ്റി പണിനടത്താൻ ശ്രമിച്ചെങ്കിലും സമീപത്ത് പെട്രോൾ പമ്പുള്ളതിനാൽ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഉടൻ തന്നെ സുരക്ഷിത സ്ഥാനത്തേയ്ക്ക് ടാങ്കർ ലോറി മാറ്റി.

ശ്വാസതടസ്സം

ശ്വാസതടസ്സം

റോഡിലേക്ക് ആസിഡ് വീണു തുടങ്ങിയതോടെ പ്രദേശത്തുള്ളവർക്ക് ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെടാൻ തുടങ്ങി. പലർക്കും ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. ചിലർക്ക് മൂക്കിന്റെ ഉൾഭാഗത്ത് നീറ്റൽ അനുഭവപ്പെട്ടു. സംഭവസ്ഥലത്തുനിന്നും അകലം പാലിക്കണമെന്ന് പോലീസ് നിർദ്ദേശം നൽകിയിരുന്നു.

മരക്കുറ്റി രക്ഷിച്ചു

മരക്കുറ്റി രക്ഷിച്ചു

വാൽവിൽ അറ്റകുറ്റപ്പണി നടത്തി ചോർച്ച അടയ്ക്കാനായിരുന്നു അഗ്നിശമന സേനയുടെ ആദ്യ തീരുമാനം. എന്നാൽ പൈപ്പിൽ നിന്നെന്ന പോലെ വലിയ അളവിൽ ആഡിസ് ചോർന്നതിനാൽ നീക്കം ഉപേക്ഷിച്ചു. തുടർന്ന് വാൽവിൽ മരക്കുറ്റി അടിച്ച് കയറ്റി ചോർച്ച കുറയ്ക്കുകയായിരുന്നു.

വെള്ളം ചീറ്റി

വെള്ളം ചീറ്റി

മരക്കുറ്റി അടിച്ച് കയറ്റി ചോർച്ച നിയന്ത്രിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് ടാങ്കർ ലോറി മാറ്റുകയായിരുന്നു. അഗ്നിശമന സേ‌നയുടെ വാഹനത്തിൽ നിന്നും ആസിഡൊഴുകുന്ന ഭാഗത്തേയ്ക്ക് വെള്ളം ചീറ്റിക്കൊണ്ടേയിരുന്ന് അപകട സാധ്യത ഒഴിവാക്കുകയായിരുന്നു.

ഫിനോൾ ചോർച്ച

ഫിനോൾ ചോർച്ച

മെയ് മാസത്തിൽ ഫിനോൾ നിറച്ച് പോയ ടാങ്കർ ലോറി കുതിരാനിൽ മറിഞ്ഞിരുന്നു. അന്ന് തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. കുടിവെള്ളത്തിലും വായുവിലും കലർന്നാൽ മരണം വരെ സംഭവിക്കാൻ മാത്രം അപകടകരമാണ് ഫിനോൾ. കനത്ത മഴയിൽ ഇത് നീർച്ചാലിലേക്ക് ഒലിച്ചിരങ്ങി നിരവധി മത്സ്യങ്ങൾ അന്ന് ചത്തുപൊങ്ങിയിരുന്നു.

ഹർത്താലിലും മകന്റെ വിവാഹ നിശ്ചയം ആഘോഷമാക്കി ചെന്നിത്തല; അതിഥികൾ കാറിലും ചെന്നിത്തല സ്കൂട്ടറിലുമെത്തിഹർത്താലിലും മകന്റെ വിവാഹ നിശ്ചയം ആഘോഷമാക്കി ചെന്നിത്തല; അതിഥികൾ കാറിലും ചെന്നിത്തല സ്കൂട്ടറിലുമെത്തി

English summary
leak in tanker lorry valve, acid leaked to road in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X