Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്ലീല ദൃശ്യങ്ങള്‍; നടി ഗായത്രി ഒടുവിലത്തെ ഇര

കൊച്ചി: പ്രമുഖ നടിമാരുടെ അശ്ലീല ദൃശ്യമെന്ന പേരില്‍ സൈബര്‍ ഇടങ്ങളില്‍ വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നത് അടുത്തകാലത്ത് ഫാഷനായി മാറിയിട്ടുണ്ട്. സിനിമാ സീരിയല്‍ രംഗത്തെ അറിയപ്പെടുന്നവരാണ് ഇക്കൂട്ടത്തിലെ പ്രമുഖര്‍. മലയാളം സീരിയല്‍ നടി ഗായത്രി അരുണ്‍ ആണ് സൈബര്‍ ആക്രമണത്തിനിരയായ ഒടുവിലത്തെയാള്‍.

അഞ്ചുവര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ഏതോ ഒരു വീഡിയോ തന്റേതാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ചത് ഏറെ വിഷമമുണ്ടാക്കിയെന്ന് ഗായത്രി പറയുന്നു. വാട്‌സ് ആപ്പിലൂടെയും ഫേസ്ബുക്ക് വഴിയുമൊക്കെ വീഡിയോ പ്രചരിക്കുന്നത് അറിഞ്ഞപ്പോള്‍ത്തന്നെ വീട്ടുകാര്‍ തനിക്ക് സപ്പോര്‍ട്ട് തന്നിരുന്നു. എന്നാലും, ഇത്തരമൊരു വീഡിയോയ്ക്ക് തന്നെ ഇരയാക്കിയത് വ്യക്തി ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ വരുത്തി.

gayathri-arun

ഏതു തരത്തിലും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചയാളെ പുറത്തുകൊണ്ടുവരാനായാണ് പിന്നീ്ട് സൈബര്‍ സെല്ലില്‍ പരാതിയുമായെത്തിയത്. അന്വേഷണത്തില്‍ തിരുവനന്തപുരം വെഞ്ഞാറമൂടുള്ള കൗമാരക്കാരനെ പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍ വീഡിയോ അപ് ലോഡ് ചെയ്തത് ചെന്നൈയിലുള്ള അഡ്രസില്‍ നിന്നാണെന്ന് കണ്ടെത്തിയെങ്കിലും അയാളെ പിടികൂടാനായിട്ടില്ലെന്ന് ഗായത്രി പറഞ്ഞു.

അടുത്തകാലത്തായി മലയാളത്തിലെയും ബോളിവുഡിലെയും അടക്കമുള്ള നടിമാരുടെതെന്നപേരില്‍ അശ്ലീല വീഡിയോ വാട്‌സ് ആപ്പിലൂടെ പ്രചരിച്ചിരുന്നു. കാവ്യാ മാധവനും, നടി റായി ലക്ഷ്മിയും, അപര്‍ണയും, രാധികയുമെല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+