കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐടി വികസനത്തിൽ കുതിച്ചുചാട്ടം; ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിച്ച് ടോറസ്

Google Oneindia Malayalam News

തിരുവനന്തപുരം: ഐടി വികസനത്തിൽ വലിയ കുതിച്ചുചാട്ടമാണ് ഈ സർക്കാരിൻ്റെ കാലത്തുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന പുതിയ പദ്ധതിയാണ് ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതി. ബോസ്റ്റണ്‍ ആസ്ഥാനമായ ടോറസ് അവരുടെ പ്രവര്‍ത്തന വിപുലീകരണത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ആരംഭിക്കുന്ന പദ്ധതിക്ക് ഇന്നലെ തുടക്കം കുറിച്ചെന്നും അദ്ദേഹം പറഞ്ഞു.

I P L 2021: 13 തവണയും കനിഞ്ഞില്ല, 14ാം തവണ ഭാഗ്യമെത്തുമോ? മുഷ്ഫിഖുര്‍ വീണ്ടും ലിസ്റ്റില്‍I P L 2021: 13 തവണയും കനിഞ്ഞില്ല, 14ാം തവണ ഭാഗ്യമെത്തുമോ? മുഷ്ഫിഖുര്‍ വീണ്ടും ലിസ്റ്റില്‍

ഏകദേശം 1500 കോടി രൂപയുടെ നിക്ഷേപം ഉണ്ടാവുന്ന പദ്ധതിയാണ് ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം. 20 ഏക്കറില്‍ 50 ലക്ഷം ചതുരശ്രയടി ബില്‍റ്റപ് ഏരിയയില്‍ വരുന്ന പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ 30,000 പേർക്ക് നേരിട്ടും 70000 പേർക്ക് പരോക്ഷമായും സംസ്ഥാനത്ത് തൊഴിൽ ലഭിക്കും. ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് മുന്നേ തന്നെ കീ സ്റ്റോണ്‍ എന്ന ഈ പ്രീഫാബ് കെട്ടിടത്തിലൂടെ കമ്പനികള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും.

pinarayi-vijayan

ഈ പദ്ധതിയുടെ സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ 20 ലക്ഷം ചതുരശ്ര അടിയില്‍ പൂര്‍ത്തിയായി വരുന്ന എംബസി ടോറസ് ടെക് സോണ്‍ എന്ന സമുച്ചയത്തില്‍ ഓഫീസ് പ്രവര്‍ത്തങ്ങളുടെ ഭാഗമായി കരാറില്‍ ഏര്‍പ്പെട്ട കമ്പനികള്‍ ആയിരിക്കും 62,500 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതും രണ്ട് നിലകളുള്ളതുമായ കീ സ്റ്റോണിന്‍റെ ഗുണഭോക്താക്കള്‍.

പിണറായിയുടെ അച്ഛന്‍ കള്ളും കുടിച്ച് തേരാപാര നടക്കുകയായിരുന്നു; വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി സുധാകരന്‍പിണറായിയുടെ അച്ഛന്‍ കള്ളും കുടിച്ച് തേരാപാര നടക്കുകയായിരുന്നു; വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി സുധാകരന്‍

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

800 സീറ്റുകള്‍ ഉള്ള, പൂര്‍ണമായി ശീതികരിച്ച കെട്ടിടത്തില്‍ പ്ലഗ് ആന്‍റ് പ്ലേയ് സംവിധാനത്തോടെയുള്ള ഓഫീസുകള്‍ ആവും ഉണ്ടാവുക. ആധുനിക സജ്ജീകരണങ്ങളോടു കൂടിയുള്ള മീറ്റിങ്, കോണ്‍ഫറന്‍സ് മുറികള്‍, കഫറ്റീരിയ, 100 ശതമാനം പവര്‍ ബാക്കപ്പ് , അഗ്നിരക്ഷാ സംവിധാനങ്ങള്‍, ബില്‍ഡിങ് മാനേജ്മെന്‍റ് സിസ്റ്റം എന്നിവ ഉണ്ടാകും. ചെറുപ്പക്കാരായ കേരളത്തിലെ അഭ്യസ്തവിദ്യര്‍ക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ഈ പദ്ധതി സഹായകമാകുമെന്നത് സുനിശ്ചിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

ശോഭ സുരേന്ദ്രന്‍ മത്സരിക്കാനില്ല; ബി ജെ പിയില്‍ വീണ്ടും ആശയക്കുഴപ്പം . . . ഒറ്റയാള്‍ സമരം രാഷ്ട്രീയ നേട്ടംശോഭ സുരേന്ദ്രന്‍ മത്സരിക്കാനില്ല; ബി ജെ പിയില്‍ വീണ്ടും ആശയക്കുഴപ്പം . . . ഒറ്റയാള്‍ സമരം രാഷ്ട്രീയ നേട്ടം

ഇന്ത്യയിലിരുന്ന് 144 മില്യണ്‍ യൂറോ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

സാരിയിൽ തിളങ്ങി അമേയ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ആരോപണങ്ങളുടെ കുന്തമുന സർക്കാരിലേക്കുയർത്തി ശോഭ

English summary
Leap in IT development; Torres launches Technopark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X