Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമം കാറ്റില്‍ പറത്തി റെയില്‍വെ; വനിത കോച്ചുകള്‍ തീവണ്ടിയുടെ ഏറ്റവും പിറകില്‍

വനിത കോച്ച് തീവണ്ടിയുടെ നടുവിലേക്കോ ഗാര്‍ഡിന്റെ മുന്നിലേക്കോ മാറ്റണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഇത് കാറ്റില്‍ പറത്തിയാണ് കോച്ച് പിറകിലേക്ക് മാറ്റാന്‍ ഉത്തരവിട്ടിരിക്കുന്നത്

തിരുവനന്തപുരം: തീവണ്ടികളില്‍ സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേകം കോച്ചുകളുണ്ട്. എന്നാല്‍ മതിയായ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലെന്ന് ആക്ഷേപം ശക്തമാകുന്നു. രാത്രികാലങ്ങളിലാണ് തീലവണ്ടികളിലെ സ്ത്രീകള്‍ക്കായുള്ള കോച്ചുകളില്‍ മതിയായ സുരക്ഷയില്ലാതെ ബുദ്ധിമുട്ടുന്നത്. ദീര്‍ഘദൂര തീവണ്ടികളില്‍ അവസാന കോച്ച് വനിത കോച്ചാക്കി മാറ്റിയതാണ് സ്ത്രീകളെ ബുദ്ധിമുട്ടിലാക്കുന്നത്.

നീളക്കുറവുള്ള സ്റ്റേഷനുകളില്‍ ഈ കോച്ച് പ്ലാറ്റ്‌ഫോമില്‍ എത്താറില്ല. വെളിച്ചമില്ലാത്ത സ്ഥലങ്ങളിലാണ് ഇവ നിര്‍ത്തുക. രാത്രിയിലോടുന്ന തിരുവനന്തപുരം മംഗളൂരു, മംഗളൂരു തിരുവനന്തപുരം എക്‌സ്പ്രസുകളിലെ അവസാന ബോഗിയാണ് വനിതാകോച്ചാക്കി മാറ്റിയത്. രാത്രി കാലങ്ങളില്‍ ഇതില്‍ നിന്ന് ഇറങ്ങുന്ന സ്ത്രീകള്‍. സ്‌റ്റേഷന് മുന്നിലെത്താന്‍ ഇരുട്ടില്‍ കുറേ നേരം നടക്കേണ്ടതായി വരുന്നു.

വനിത കോച്ച്

വനിത കോച്ച്

വനിത കോച്ച് തീവണ്ടിയുടെ നടുവിലേക്കോ ഗാര്‍ഡിന്റെ മുന്നിലേക്കോ മാറ്റണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഇത് കാറ്റില്‍ പറത്തിയാണ് കോച്ച് പിറകിലേക്ക് മാറ്റാന്‍ ഉത്തരവിട്ടിരിക്കുന്നത്.

നിര്‍ദേശം

നിര്‍ദേശം

ഏറെ ചര്‍ച്ചയായ സൗമ്യ വധക്കേസിന് ശേഷം അവസാന ബോഗി വനിതകോച്ച് ആക്കേണ്ടതില്ലെന്ന നിര്‍ദ്ദേശം വന്നത്.

 റെയില്‍വെയുടെ വാദം

റെയില്‍വെയുടെ വാദം

ജനറല്‍ ബോഗികളുടെ ക്ഷാമം കാരണമാണ് അവസാന കുടുസുബോഗി വനിത കോച്ചാക്കാന്‍ നിര്‍ദേശിച്ചതെന്നാണ് റെയില്‍വെയുടെ വിശദീകരണം.

തിരക്ക് വര്‍ധിച്ചു

തിരക്ക് വര്‍ധിച്ചു

ജനറല്‍ ബോഗികള്‍ വനിതകള്‍ക്കായി മാറ്റിയതോടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരം ഡിവിഷനില്‍ ജനറല്‍ ബോഗികള്‍ക്ക് കടുത്ത ക്ഷാമമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+