Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യാടന്‍ ഞരമ്പ് രോഗിയായ കടല്‍ക്കിഴവന്‍; കെഎം ഷാജി

Aryadan Mohammed
കോഴിക്കോട്: മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ മൂസ്ലീം ലീഗ് കച്ചമുറുക്കിക്കഴിഞ്ഞു. ആര്യാടനെതിരെ പുതിയ വിശേഷണങ്ങളുമായാണ് ലീഗ് നേതാവ് കെഎം ഷാജി എംഎല്‍ രംഗത്ത് വന്നിരിക്കുന്നത്. ഞരമ്പ് രോഗിയായ കടല്‍ക്കിഴവനാണത്രെ മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഏഷ്യനെറ്റ് ന്യൂസാണ് ഷാജിയുടെ തുറന്നടിച്ച പ്രസ്താവന പുറത്തുവിട്ടത്.

ആര്യാടന് ഒന്നല്ല, പലതരത്തിലുള്ള ഞരമ്പ് രോഗമാണുള്ളത്. ഈ ഞരമ്പുരോഗവുമായി ലീഗിന്റെ മെക്കിട്ട് കേറാന്‍ വന്നാല്‍ താനടക്കമുള്ള ആണുങ്ങള്‍ അതിന് നിന്നുതരുമെന്ന് കരുതേണ്ട. എല്ലാ ഞരമ്പ് രോഗവും അവസാനിപ്പിച്ചുകൊടുക്കാന്‍ ഞങ്ങള്‍ക്കറിയാം. അതിന് നേതാക്കള്‍ തന്നെ വേണമെന്നില്ലെന്നും നല്ല തടിമിടുക്കുള്ള ആണ്‍കുട്ടികല്‍ പുറത്ത് വേറെയുണ്ടെന്നും കെഎം ഷാജി.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെയും പലതരത്തിലുള്ള ഞരമ്പ് രോഗിയായ കടല്‍ക്കിഴവന്‍ പോയി ചൊറിഞ്ഞുകൊടുക്കട്ടെയെന്നാണ് ഷാജിയുടെ ഭാഷ്യം. റവന്യു വകുപ്പും ആഭ്യന്തര വകുപ്പും കിട്ടാത്തതിന്റെ കലിപ്പാണത്രെ ആര്യാടന്.

കേരളത്തിലെ ഞരമ്പ് രോഗിയായ കടല്‍ക്കിഴവനെ സഹിക്കുന്നതിനും ഒരു പരിധിയില്ലെ എന്നാണ് ഷാജിയുടെ ചോദ്യം. ആണുങ്ങങ്ങള്‍ മെനക്കിട്ടിറങ്ങുന്നത് ആര്യാടനത്ര സുഖമുള്ള കാര്യമാവില്ലെന്നും ഷാജി ഓര്‍മിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+