കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലയോട്ടി വേര്‍പെട്ട രീതിയില്‍ യുവതിയുടെ മൃതദേഹം! കാണാതായ വിദേശ വനിത ലീഗയുടേത്?

  • By Desk
Google Oneindia Malayalam News

ചികിത്സ തേടി തിരുവനന്തപുരം പോത്തന്‍കോട് ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ വിദേശ വനിത ലീഗയെ കാണാതായിട്ട് ആഴ്ചകളായി. ലീഗ എവിടെ എന്നതിന് ഒരു സൂചനയും ഇതുവരെ പോലീസിനോ ബന്ധുക്കള്‍ക്കോ ലഭിച്ചിട്ടില്ല. പലയിടത്തായി അന്വേഷണം പുരോഗമിക്കുന്നുണ്ട് .

ഇതിനിടയിലാണ് കഴിഞ്ഞ ദിവസം വാഴമുട്ടത്തിന് സമീപം കണ്ടെത്തിയ മൃതദേഹം ലീഗയുടേതാണോയെന്ന് സംശയം ഉയര്‍ന്നത്. പൂനത്തുറ ആറിന് സമീപത്തെ കൂനം തുരുത്തിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ ഒരു മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തിയത്.

തലയോട്ടി മൃതദേഹത്തില്‍ നിന്ന് മാറി

തലയോട്ടി മൃതദേഹത്തില്‍ നിന്ന് മാറി

യുവാക്കളാണ് ദുരൂഹ സാഹചര്യത്തില്‍ യുവതിയുടേതെന്ന് തോന്നുന്ന മൃതദേഹം കണ്ടെത്തിയത്. വിജനമായ പ്രദേശത്തായിരുന്നു മൃതദേഹം. ഉടന്‍ തന്നെ ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു. തലയോട്ടി മൃതദേഹത്തില്‍ നിന്നും വിട്ടുമാറി അരമീറ്റര്‍ വ്യത്യാസത്തില്‍ നിലത്ത് കിടക്കുകയായിരുന്നു. പച്ച ബനിയനും കറുത്ത ലെഗ്ഗിങ്ങ്സുമാണ് മൃതദേഹത്തില്‍ ഉള്ളത്. ജീര്‍ണിച്ച നിലയിലാണ് മൃതദേഹം ണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും മിനറല്‍ വാട്ടല്‍ കുപ്പിയും സിഗരറ്റുകളും കണ്ടെത്തിയിട്ടുണ്ട്. ലീഗയുടേതാകാം മൃതദേഹം എന്നാണ് പോലീസ് കണക്കാക്കുന്നത്. ഫോറന്‍സിക് പരിശോധന കഴിഞ്ഞാലോ ഇത് സംബന്ധിച്ച കൃത്യമായ വിവരം ലഭിക്കൂ.

അപ്രത്യക്ഷമായി

അപ്രത്യക്ഷമായി

ലത്വാനിയ സ്വദേശിയായ ലീഗ കൊല്ലത്തെ അമൃതാനന്ദമയി ആശ്രമത്തില്‍ താമസിക്കാന്‍ വേണ്ടിയായിരുന്നു കേരളത്തിലെത്തിയത്. എന്നാല്‍ ആശ്രമത്തിലെ അന്തരീക്ഷത്തോട് പൊരുത്തപ്പെടാതെ വന്നപ്പോള്‍ വര്‍ക്കലയിലേക്കും തുടര്‍ന്ന് പോത്തന്‍കോട് ആശുപത്രിയിലും എത്തുന്നത്. ആശുപത്രിയിലെ ചികിത്സ പുരോഗമിക്കുന്നതിനിടെയാണ് ലീഗയെ കാണാതാവുന്നത്. സൂചനയോ തെളിവുകളോ പോലും ഇല്ലാതതെ പെട്ടെന്ന് ലീഗ അപ്രത്യക്ഷയായി. ഇവരെ അവസാനമായി കണ്ടത് കോവളം ലൈറ്റ് ഹൗസിന് സമീപത്ത് വെച്ചായിരുന്നു. ഇതോടെ പോലീസ് സംഘം കടലിനടയില്‍ തെരച്ചില്‍ നടത്തി.പക്ഷേ ഫലം ഉണ്ടായില്ല.

ലീഗയെ തേടി

ലീഗയെ തേടി

ലീഗയെ കണ്ടെത്താന്‍ സഹായിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം നഗരത്തിലാകെ ഭര്‍ത്താവ് ആന്‍ഡ്രൂസ് പോസ്റ്റര്‍ പതിച്ചിരുന്നു. ഇത് വാര്‍ത്തയായതോടെയാണ് ലീഗയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയത്. ഭാര്യയെ കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും ആന്‍ഡ്രൂസ് പ്രഖ്യപിച്ചിട്ടുണ്ട്. പോലീസില്‍ പരാതി നല്‍കിയപ്പോള്‍ ആദ്യഘട്ടത്തില്‍ നല്ല പ്രതികരണമല്ല ആന്‍ഡ്രൂസിന് ലഭിച്ചത്. ഇതോടെയാണ് ഭാര്യയുടെ ചിത്രവുമായി സഹായം തേടി ആന്‍ഡ്രൂസ് തെരുവിലിറങ്ങിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയും മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ടും ഇവര്‍ ലീഗയെ കണ്ടെത്തുന്നതിന് സഹായം ആവശ്യപ്പെട്ടിരുന്നു.

വിഷാദ രോഗി

വിഷാദ രോഗി

ലീഗ പോത്തന്‍കോട് റിസോര്‍ട്ടില്‍ കഴിയുമ്പോള്‍ കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു. ഇവരുടെ സഹോദരി ഇന്‍സിയ ഇവരോടൊപ്പം തന്നെ സദാ സമയവും ഉണ്ടാകുമായിരുന്നു. ണാതായ ദിവസം ലീഗ ഓട്ടോറിക്ഷയില്‍ കോവളത്തേക്ക് പോയത് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണും പാസ്‌പോര്‍ട്ടും കയ്യില്‍ കരുതാതെയാണ് ലീഗ പുറത്തേക്ക് പോയത്. അതുകൊണ്ട് തന്നെ അവര്‍ക്ക് ഏതെങ്കിലും രീതിയിലുള്ള ആപത്ത് സംഭവിച്ചതാകാം എന്ന് തന്നെയാണ് കുടുംബം കണക്കാക്കുന്നത്. നേരത്തേ തമിഴ്നാട്ടില്‍ നിന്നും കണ്ടെത്തിയ യുവതിയുടെ അജ്ഞാത മൃതദേഹം ലീഗയുടേതാണ് എന്ന് സംശയിക്കപ്പെട്ടിരുന്നു. എന്നാല്‍ അത് ലീഗയുടേതല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

English summary
leega murder case police investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X