കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീല മേനോന്‍; മാധ്യമരംഗത്തെ വേറിട്ട വ്യക്തിത്വം...

  • By Desk
Google Oneindia Malayalam News

ഇന്ന് മാധ്യമരംഗത്ത് വനിതാസാനിധ്യം അത്ര പുതുമയല്ല.. ഒരുപാട് പെണ്‍കുട്ടികള്‍ ഈ മേഖലയിലേയ്ക്ക് കടന്നുവരുന്നു.എന്നാല്‍ ഒരുകാലമുണ്ടായിരുന്നു പത്രപ്രവര്‍ത്തനരംഗത്തോട് പെണ്‍കുട്ടികള്‍ക്ക് വലിയ താല്‍പര്യമില്ലായിരുന്നു. അല്ലെങ്കില്‍ വനിതകള്‍ പറ്റിയ ജോലി അല്ല ഇത് എന്ന കാഴ്ചപാടായിരുന്നു അന്ന്. എന്നാല്‍ ഈ ധാരണ തിരുത്തികുറിച്ചതിന് നന്ദി പറയേണ്ടത് ലീലാമേനോന്‍ എന്ന വ്യക്തിത്തതോടാണ്.

കേരളത്തിലെ ആദ്യ സമ്പൂര്‍ണ മാധ്യമപ്രവര്‍ത്തക എന്ന പദവി ഇവര്‍ക്ക് സ്വന്തം.പിന്നീട് സ്്ത്രീകള്‍ക്ക് ഈ രംഗത്തേക്ക് കടന്ന് വരാനുള്ള പ്രചോദനവും ധൈര്യവുമായി മാറി ഇവര്‍.സ്്ത്രീകള്‍ കടന്നുവരാന്‍ ധൈര്യപെടാത്ത ഈ മേഖലയിലേയ്ക്ക് ലീലമേനോന്‍ എത്തിയത് തപാല്‍വകുപ്പിലെ ജോലി ഉപേക്ഷിച്ചാണ്. 1978ല്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ദില്ലി ബ്യൂറോയുടെ സബ്എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു.ഭാരതീയ വിദ്യാഭവനില്‍ മാധ്യമപഠനം പൂര്‍ത്തിയാക്കിയത് ഗോള്‍ഡ് മെഡലോടെയാണ്.പിന്‍ക്കാലത്ത് ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ കൊച്ചി, കോഴിക്കോട്, ബ്യൂറോകളില്‍ പ്രവര്‍ത്തിച്ചു. 2000ത്തില്‍ പ്രിന്‍സിപ്പള്‍ കറസ്‌പോണ്ടന്റായാണ് വിരമിച്ചത്.

leela

ഹിന്ദു,ഔട്ട്‌ലുക്ക്, വനിത,മാധ്യമം, മലയാളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കോളമിസ്റ്റായി പ്രവര്‍ത്തിച്ചു. പിന്നീട് ജന്മഭൂമി പത്രത്തിന്റെ ചീഫ് എഡിറ്റായി. വൈപ്പിന്‍ വിഷമദ്യ ദുരന്തം, സൂര്യനെല്ലിക്കേസ്, തോപ്പുംപടി പെണ്‍വാണിഭം തുടങ്ങി കേരളത്തെ പിടിച്ചുകുലിക്കിയ പല സംഭവങ്ങളും പുറത്ത് വന്നത് ഇവരുടെ തൂലികയിലൂടെയാണ്.സുപ്രീംകോടതിയുടെ ചില വിധിന്യായങ്ങളിലും ലീലാമേനോന്റെ റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിക്കപ്പട്ടിട്ടുണ്ട്.പെരുമ്പാവൂര്‍ വെങ്ങോലയില്‍ തുമ്മാരുകുടി ജാനകിയമ്മയുടേയും പാലക്കോട്ട് നീലകണ്ഠന്‍ കര്‍ത്താവിന്റേയും മകളായി 1932 നവംബര്‍ പത്തിനാണ് ലീല മേനോന്റെ ജനനം.മാധ്യമപ്രവർത്തക എന്ന നിലയിൽ ഏറെ അറി​യപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും ​െചയ്യുന്ന കാലത്താണ്​ ആദ്യമായി അർബുദം തിരിച്ചറിയുന്നത്​. 1990ലാണ്​ ആദ്യം രോഗം തിരിച്ചറിയുന്നത്​. കീമോ തെറാപ്പി ​െചയ്​തുകൊണ്ടിരിക്കു​േമ്പാൾ പോലും റിപ്പോർട്ടുകൾ എഴുതിക്കൊണ്ടിരുന്നു.

English summary
leela menon profile
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X