• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിക്ക് ബദൽ തേടുമ്പോൾ ആദ്യം കണ്ണെത്തുന്നത് കേരളത്തിലെ ഇടത് സർക്കാരില്‍; ബിനോയ് വിശ്വം

കൊല്ലം: രാജ്യം ബിജെപി ക്ക് ബദൽ തേടുമ്പോൾ ആദ്യം കണ്ണെത്തുന്നത് കേരളത്തിലെ ഇടതുമുന്നണി സർക്കാരിലാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. വികസനത്തിലടക്കം ലോക മാതൃക സൃഷ്ട്ടിച്ച ഇടതു മുന്നണിക്ക് ഒരിക്കൽ കൂടി ഭരണം നൽകുമെന്ന് ജനം തീരുമാനമെടുത്തു കഴിഞ്ഞു . കോൺഗ്രസിനും ബിജെപിക്കും അധികാരത്തിലെത്തുന്നതു വരെ മാത്രമാണ് ജനങ്ങളോട് പ്രതിബന്ധതയുള്ളത്. ഈ തിരിച്ചറിവാണ് എല്ലായ്പ്പോഴും ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഇടത് മുന്നണിയെ ഹൃദയത്തിലേറ്റാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഇടത് മുന്നണി സമസ്ത മേഖലയിലും സ്വാധീനിക്കുന്നുവെന്ന തിരിച്ചറിവാണ് നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തി 6 100 കോടിയുടെ വികസന കണക്ക് പറഞ്ഞത്. എന്നാൽ മോഡി വികസിപ്പിച്ച ബിപിസിഎൽ അടക്കമുള്ള സ്ഥാപനങ്ങൾ എത്ര നാൾ പൊതുമ്മേലയിൽ തുടരുമെന്ന കാര്യം ഉറപ്പിച്ച പറയാൻ പ്രധാനമന്ത്രിക്ക് പോലും കഴിയാത്ത അവസ്ഥയാണ്.പൊതു മേഖലയെ സ്വകാര്യ മേഖലക്ക് അടിയറ വെക്കുന്നതിനൊപ്പം രാജ്യത്ത് നിലവിലുണ്ടായിരുന്ന തൊഴിൽ നിയമങ്ങൾ തകർക്കുകയും തൊഴിൽ കോഡ് എന്ന പേരിൽ കരിനിയമം പാസ്സാക്കുകയുമാണ് മോഡി ചെയ്തത്.

ഈ നിയമങ്ങൾക്കൊപ്പം ബി ജെ പിയുടെ തൊഴിലാളി സംഘടനയായ ബിഎംഎസിന് പോലും നിൽക്കാൻ കഴിയില്ല. സ്വയം നിർഭര ഭാരതം കെട്ടിപ്പടുക്കുമെന്ന് പറയുന്ന ബി ജെ പി രാജ്യത്തിൻ്റെ ഭക്ഷ്യ സുരക്ഷക്കായി ചോരയും നീര്യം നൽകിയ കർഷകരെ നവംബർ മുതൽ റോഡരുകിൽ തള്ളുകയും അവർക്കെതിരെ ബലപ്രയോഗം നടത്തുകയമാണ്. സമസ്ത മേഖലകളിലും വിദേശ പ്രത്യക്ഷ നിക്ഷേപത്തിന് വഴിയൊരുക്കുകയാണ് ബി ജെ പി .

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം, ചിത്രങ്ങള്‍ കാണാം

രാജ്യത്തിൻ്റെ ചങ്കും കരളും പറിച്ച് സ്വകാര്യ കുത്തക മുതലാളിമാർക്ക് നൽകിയ ശേഷം ആത്മ നിർഭരം എന്ന് പറയുന്നതിൻ്റെ കാപട്യം ജനം തിരിച്ചറിഞ്ഞു തുടങ്ങി. അധ്യാനത്തെ ചവിട്ടിമെതിക്കുന്ന ബി ജെ പി ക്ക് ബദൽ തേടുമ്പോൾ ആദ്യം കണ്ണെത്തുന്നത് കേരളത്തിലെ ഇടതുമുന്നണി സർക്കാരിലാണ്. ബദൽ വികസന പാതയെന്തെന്ന് എൽഡിഎഫ് ഇന്ത്യക്ക് കാട്ടികൊടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

cmsvideo
  അമിത് ഷായുടെ നേതൃത്വത്തില്‍ ശ്രീലങ്കയിലും നേപ്പാളിലും സര്‍ക്കാര്‍ ഉണ്ടാക്കുന്നു.. അമ്പമ്പോ

  രാഹുൽ എത്താൻ മണിക്കൂറുകൾ, പുതുച്ചേരി കോൺഗ്രസ് സർക്കാർ വീഴുന്നു, എംഎൽഎമാർ ബിജെപിയിലേക്ക്

  ശബരിമലയില്‍ വി ടി ബല്‍റാമിന്റെ അടി കോണ്‍ഗ്രസിന്റെ മണ്ടയ്ക്ക്! വെല്ലുവിളി സി പി എമ്മിന് . .. അടിമുടി കണ്‍ഫ്യൂഷന്‍

  നടി ഹണി റോസിന്റെ വൈറല്‍ ചിത്രങ്ങള്‍

  English summary
  kerala assembly election 2021; Left government in Kerala as an alternative to BJP: Binoy Vishwam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X