'എന്നും ദ്വീപ് ജനതക്കൊപ്പം'; കൊച്ചിയിലെ ലക്ഷദ്വീപ് ഓഫീസിനു മുൻപിൽ ഇടത് എംപിമാരുടെ പ്രതിഷേധ ധർണ
കൊച്ചി: ലക്ഷദ്വീപ് വിഷയത്തിൽ പ്രതിഷേധ ധർണ നടത്തി ഇടത് എംപിമാർ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ ഭരണപരിഷ്ക്കാരങ്ങൾക്ക് എതിരെ കേരളത്തിൽ ഇതിനകം തന്നെ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. കേരള നിയമസഭ ലക്ഷദ്വീപിന് അനുകൂലമായി പ്രമേയം പാസ്സാക്കിയിരുന്നു. മാത്രമല്ല ഇടത് എംപിമാർ ലക്ഷദ്വീപ് സന്ദർശിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ എംപിമാർക്ക് ലക്ഷദ്വീപിലേക്ക് പ്രവേശനത്തിന് അനുമതി നിഷേധിച്ചിരുന്നു.

Recommended Video
ഇടത് എംപി ജോൺ ബ്രിട്ടാസിന്റെ ഫേസ്ബുക്ക് കുറിപ്പ്: '' ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ, എൽഡിഎഫ് എംപിമാർ കൊച്ചിയിലെ ലക്ഷദ്വീപ് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി. എൽഡിഎഫ് കൺവീനർ ശ്രീ എ വിജയരാഘവൻ ധർണ ഉദ്ഘാടനം ചെയ്തു. സിപിഐയുടെ മുതിർന്ന നേതാവ് ശ്രീ പന്ന്യൻ രവീന്ദ്രൻ ധർണയെ അഭിസംബോധന ചെയ്തു സംസാരിച്ചു. സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറി ശ്രീ സി എൻ മോഹനൻ അദ്ധ്യക്ഷനായിരുന്നു. എന്നോടൊപ്പം എംപിമാരായ എളമരം കരീം, തോമസ് ചാഴിക്കാടൻ, ബിനോയ് വിശ്വം, എ എം ആരിഫ്, ഡോ. വി.ശിവദാസൻ, കെ സോമപ്രസാദ്, ശ്രേയാംസ് കുമാർ എന്നിവരും ധർണയിൽ പങ്കെടുത്തു.
ഭരണഘടനതത്വങ്ങളുടെ ലംഘനവും ജനവിരുദ്ധതയുമാണ് ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ നടക്കുന്നത്.ഓരോ ദിവസവും അവിടുത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുകയാണ്.അവിടെ നടക്കുന്ന കാര്യങ്ങൾ നേരിട്ട് മനസിലാക്കാനും ദ്വീപ് ജനതയുടെ വൈഷമ്യങ്ങൾ അവരിൽ നിന്നും നേരിട്ടറിയാനും വേണ്ടിയാണ് എൽ ഡി എഫ് എം പിമാർ ലക്ഷദ്വീപ് സന്ദർശിക്കണമെന്ന ആവശ്യം അറിയിച്ചത്. എന്നാൽ അത് അനുവദിക്കില്ല എന്ന് പറയുന്നതിൽ എന്ത് ന്യായീകരണമാണുള്ളത്? ലക്ഷദ്വീപിലെ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. എന്നും ദ്വീപ് ജനതക്കൊപ്പം'.












Click it and Unblock the Notifications