കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുപക്ഷം വിദ്യാഭ്യാസമേഖലയിലെ കാവിവത്ക്കരണത്തിന് പിന്തുണ നല്‍കുന്നു: പാറക്കല്‍ അബ്ദുള്

  • By Desk
Google Oneindia Malayalam News

വടകര: വിദ്യാഭ്യാസ മേഖല കാവിവത്കരിക്കുന്നതിന് ഇടതുപക്ഷം സര്‍വ്വ പിന്തുണയും നല്‍കുകയാണെന്ന് പാറക്കല്‍ അബ്ദുല്ല എംഎല്‍എ അഭിപ്രായപ്പെട്ടു. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത് കേരളത്തിലെ സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയതും അതിന് ഇടതു ഗവണ്‍മെന്റ് തുടര്‍ച്ചയായി അനുമതി നല്‍കുന്നതും വിദ്യാഭ്യാസ രംഗം കാവിവത്കരിക്കാനുള്ള പരിശ്രമങ്ങളായി വേണം കാണാനെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന നേതൃത്വത്തിന്റെ വിരട്ടല്‍ ഏറ്റില്ല, കണ്ണൂരില്‍ പി ജയരാജന് പിന്തുണയേറുന്നുസംസ്ഥാന നേതൃത്വത്തിന്റെ വിരട്ടല്‍ ഏറ്റില്ല, കണ്ണൂരില്‍ പി ജയരാജന് പിന്തുണയേറുന്നു

കെ എസ്ടിയു കോഴിക്കോട് റവന്യൂ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ടിപി അധ്യക്ഷത വഹിച്ചു. സാജിദ് നടുവണ്ണൂര്‍, ഒകെ ഇബ്രാഹിം, എം ഫൈസല്‍, ടികെ അമ്മത് മാസ്റ്റര്‍, ഒകെ കുഞ്ഞബ്ദുള്ള ,കളളിയില്‍ മുഹമ്മദ് സംസാരിച്ചു. കെഎംഎ നാസര്‍ സ്വാഗതവും, കെഅബദുല്‍ ലത്തീഫ് നന്ദിയും പറഞ്ഞു.

parakkal abdulla

വിദ്യാഭ്യാസ സമ്മേളനം കെഎസ്ടിയു സംസ്ഥാന പ്രസിഡണ്ട് സിപി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി കെ എം ഷഹീദ്, പി മുഹമ്മദ് മുസ്തഫ. ഷമീം മുഹമ്മദ്, പികെഎം ഷഹീദ്, പി.എം മുസ്തഫ, കല്ലൂര്‍ മുഹമ്മദലി എ പി അസീസ്, കിളിയമ്മല്‍ കുഞ്ഞബ്ദുള്ള എന്നിവർ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം കെ എസ് ടി യു സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട വി കെ മൂസ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി പി കെ അസീസ് ഉപഹാര സമര്‍പ്പണം നടത്തി.
English summary
left wing supports saffronisation says Parakkal Abdula
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X