കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടത് യുവാക്കളുടെ അനിശ്ചിതകാല നിരാഹാരം... ചിത്രങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: നിയമനിരോധനത്തിനെതിരെ ഇടത് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാര സമരത്തിന് തുടക്കമായി. സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണ് സമരം ഉദ്ഘാടനം ചെയ്തത്.

ഡിവൈഎഫ്‌ഐ, എഐവൈഎഫ്, യുവ ജനതാദള്‍, എന്‍വൈസി, യൂത്ത ഫ്രണ്ട്, യൂത്ത കോണ്‍ഗ്രസ് എസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. എം സ്വരാജ്, കെ രാജന്‍, അരുണ്‍ ചാണ്ടി, ഷെനിന്‍, ജെയ്‌സണ്‍ ജോര്‍ജ്ജ്, സന്തോഷ് കാല എന്നിവരാണ് നിരാഹാരമിരിക്കുന്നത്.

നിയമനിരോധനത്തിനും പെന്‍ഷന്‍ പ്രായം ഉര്‍ത്തിയതിനും എതിരെയാണ് സമരം. എന്നാല്‍ ഇടത് സമരം ഇരട്ടത്താപ്പാണെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. സമരക്കാഴ്ചകള്‍

എസ്എഫ്‌ഐയുടെ അഭിവാദ്യം

എസ്എഫ്‌ഐയുടെ അഭിവാദ്യം

നിയമന നിരോധനത്തിനെതിരെ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്എഫ്‌ഐ പ്രര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്.

എല്‍ഡിഎഫിന്റഎ പിന്തുണ

എല്‍ഡിഎഫിന്റഎ പിന്തുണ

അനിശ്ചിതകാല സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എല്‍ഡിഎഫ് നേതാക്കള്‍ സമരപ്പന്തലില്‍ എത്തിയപ്പോള്‍.

ഇരകളുടെ പിന്തുണ

ഇരകളുടെ പിന്തുണ

അഡൈ്വസ് മെമ്മോ ലഭിച്ചിട്ടും ജോലികിട്ടാത്തവരും ഉണ്ട് ഈ കേരളത്തില്‍ അവരുടെ പിന്തുണയും ഉണ്ട് ഈ സമരത്തിന്.

സമരഭടന്‍മാര്‍ക്ക് അഭിവാദ്യം

സമരഭടന്‍മാര്‍ക്ക് അഭിവാദ്യം

നിരാഹാരമിരിക്കുന്ന സമരനേതാക്കളെ വിഎസ് അച്യുതാനന്ദന്‍ രക്തഹാരം അണിയിക്കുന്നു.

ഉദ്ഘാടനം വിഎസ്

ഉദ്ഘാടനം വിഎസ്

വിഎസ് അച്യുതാനന്ദനാണ് സമരം ഉദ്ഘാടനം ചെയ്തത്.

പിന്തുണയുണ്ട്

പിന്തുണയുണ്ട്

അനിശ്ചിതകാല നിരാഹാര സമരത്തിന്റെ ഉദ്ഘാടനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ സംസാരിക്കുന്നു.

സമരച്ചൂട്

സമരച്ചൂട്

ആവേശം ഒട്ടും ചോരാതെയാണ് ഇടത് യുവജന പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കാനെത്തിയത്.

English summary
Left youth organisations started indefinite hunger strike against government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X