Get Updates
Get notified of breaking news, exclusive insights, and must-see stories!

താടിവച്ച ടിജി മോഹൻദാസിനെ കണ്ടിട്ടുണ്ടോ... ദാ, ഇങ്ങോട്ട് നോക്കിയാൽ മതി!!! മുസ്ലീങ്ങളെ എണ്ണിയ ബൽറാമിന്

കോഴിക്കോട്: സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ പട്ടിയില്‍ മുസ്ലീം പേരുകാര്‍ കുറവാണ് എന്നതായിരുന്നു കഴിഞ്ഞ ദിവസം വിടി ബല്‍റാം എംഎല്‍എ ഫേസ്ബുക്കില്‍ ഉന്നയിച്ച പ്രശ്‌നം. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ പാര്‍ട്ടിയാണ് സിപിഎം എന്നും വിടി ബല്‍റാം കണ്ടെത്തുന്നുണ്ട്.

നേരത്തെ എകെജി വിഷയത്തില്‍ ഏറെ സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ക്ക് ഇരയായ ആളാണ് ബല്‍റാം. എന്നാല്‍ എകെജിയെ കുറിച്ച് ഉന്നയിച്ച ആക്ഷേപം തിരുത്താനും ബല്‍റാം തയ്യാറായില്ല.

ഈ ഒരു വിഷയം കൂടിയായപ്പോള്‍ ബല്‍റാമിനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലെ ഇടത് അനുകൂലികള്‍ ഉയര്‍ത്തുന്നത്. ബിജെപിയുടെ ഇന്റലക്ച്വല്‍ സെല്‍ തലവന്‍ ടിജി മോഹന്‍ദാസിനോടാണ് പലരും ബല്‍റാമിനെ ഉപമിച്ചിരിക്കുന്നത്.

ബല്‍റാം സംഘിയോ?

ബല്‍റാം സംഘിയോ?

എകെജി വിഷയത്തില്‍ തന്നെ ഇടതുപക്ഷക്കാര്‍ വിടി ബല്‍റാമിനെ സംഘപരിവാര്‍ ലാവണത്തില്‍ കെട്ടാന്‍ ശ്രമം നടത്തിയിരുന്നു. എകെജിയെ ഇകഴ്ത്തിക്കാട്ടേണ്ടത് സംഘപരിവാറിന്റെ ആവശ്യം ആയിരുന്നു എന്നും ബല്‍റാം അതിന് ചൂട്ടുപിടിക്കുകയായിരുന്നു എന്നും ആയിരുന്നു വിമര്‍ശനം.

ഇപ്പോള്‍ ശരിക്കും

ഇപ്പോള്‍ ശരിക്കും

സിപിഎം ജില്ലാ കമ്മിറ്റിയിലെ മുസ്ലീം നാമധാരികളുടെ എണ്ണം എടുത്തതിലൂടെ ബല്‍റാം ഇപ്പോള്‍ ശരിക്കും സംഘിയായി മാറിയിരിക്കുന്നു എന്നാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം. ബല്‍റാമിനോട് ചില ചോദ്യങ്ങളും ഇവര്‍ ചോദിക്കുന്നുണ്ട്.

സിപിഎം എന്നാല്‍

സിപിഎം എന്നാല്‍

സിപിഎം എന്ന പാര്‍ട്ടിയെ കുറിച്ച് ബല്‍റാമിന് അറിയുമോ എന്നാണ് ചിലരുടെ ചോദ്യം. മതനിരപേക്ഷ പാര്‍ട്ടിയായ സിപിഎമ്മിനുള്ളില്‍ അംഗങ്ങളുടെ ജാതിയോ മതമോ അല്ല പരിഗണനാവിഷയം എന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം.

താടി വച്ച ടിജി മോഹന്‍ദാസ്

താടി വച്ച ടിജി മോഹന്‍ദാസ്

ബിജെപിയുടെ ഇന്റലക്ച്വല്‍ സെല്‍ തലവനാണ് ടിജി മോഹന്‍ദാസ്. അദ്ദേഹത്തെ പോലും വെല്ലുന്ന സംഘി വാദമാണ് ബല്‍റാം ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത് എന്നാണ് അടുത്ത ആരോപണം. താടിവച്ച ടിജി മോഹന്‍ദാസ് എന്ന ഒരു പട്ടവും ചാര്‍ത്തിക്കൊടുത്തിട്ടുണ്ട് ബല്‍റാമിന്.

കോണ്‍ഗ്രസ്സില്‍ എത്രപേര്‍?

കോണ്‍ഗ്രസ്സില്‍ എത്രപേര്‍?

ഇപ്പോള്‍ പ്രതിപക്ഷത്താണല്ലോ കോണ്‍ഗ്രസ് പാര്‍ട്ടി. ആകെ 22 എംഎല്‍എമാര്‍ ആണ് സ്വന്തമായുള്ളത്. അതില്‍ എത്ര പേരുണ്ട് മുസ്ലീം നാമധാരികള്‍ എന്നതാണ് ബല്‍റാമിനോട് അടുത്തതായി ഉന്നയിക്കുന്ന ചോദ്യം.

ബാബറി മസ്ജിദ്

ബാബറി മസ്ജിദ്

ബാബറി മസ്ജിദ് തകര്‍ക്കാന്‍ കൂട്ടുനിന്ന ചരിത്രമല്ലേ കോണ്‍ഗ്രസ്സിനുള്ളത് എന്ന ചോദ്യവും ബല്‍റാമിനോട് ചോദിക്കുന്നുണ്ട്. ബാബറി മസ്ജിദ് സംഭവം ആണ് ഇന്ത്യയില്‍ വലിയ വര്‍ഗ്ഗീയ ധ്രുവീകരണത്തിന് വഴിവച്ചത് എന്ന ആക്ഷേപവും ഉയരുന്നുണ്ട്. എന്നാല്‍ ഇതിനൊന്നും ബല്#റാമിന് മറുപടിയില്ല.

എത്ര കോണ്‍ഗ്രസ്സ് മന്ത്രിമാര്‍

എത്ര കോണ്‍ഗ്രസ്സ് മന്ത്രിമാര്‍

കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍ ആ പാര്‍ട്ടിയില്‍ നിന്ന് എത്ര മുസ്ലീം നാമധാരികള്‍ ആയ മന്ത്രിമാര്‍ ഉണ്ടായിരുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇപ്പോഴത്തെ എല്‍ഡിഎഫ് മന്ത്രിസഭയില്‍ എസി മൊയ്തീനും കെടി ജലീലും മന്ത്രിമാരായി ഉണ്ടല്ലോ എന്ന് ഓര്‍മിപ്പിക്കുന്നും ഉണ്ട്.

ഡിസിസി ഭാരവാഹികള്‍

ഡിസിസി ഭാരവാഹികള്‍

കണ്ണൂരിലെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ മുസ്ലീം നാമധാരികള്‍ ഇല്ല എന്നത് മാത്രമാണോ ബല്‍റാമിന്റെ ചോദ്യം? അങ്ങനെയെങ്കില്‍ കേരളത്തിലെ ഡിസിസി ഭാരവാഹികളുടെടേയും ഡിസിസി അംഗങ്ങളുടേയും പട്ടികയിലെ മുസ്ലീം നാമധാരികളുടെ എണ്ണം എത്രയാണ് എന്ന ചോദ്യവും എതിര്‍ പക്ഷം ഉയര്‍ത്തുന്നുണ്ട്.

തിരഞ്ഞെടുപ്പും ഹൈക്കമാന്‍ഡും

തിരഞ്ഞെടുപ്പും ഹൈക്കമാന്‍ഡും

എന്തായാലും സിപിഎമ്മില്‍ സംഘടന തിരഞ്ഞെടുപ്പ് എന്ന സംഗതി നടന്നിട്ടാണല്ലോ ജില്ലാ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ബല്‍റാമിന്റെ പാര്‍ട്ടിയില്‍ അങ്ങനെ ഒന്ന് ഉണ്ടോ എന്ന ചോദ്യവും ഉണ്ട്.

മുസ്ലീങ്ങളെ അകറ്റാന്‍

മുസ്ലീങ്ങളെ അകറ്റാന്‍

കേരളത്തില്‍ മുസ്ലീം മതവിശ്വാസികളെ സിപിഎമ്മില്‍ നിന്ന് അകറ്റാന്‍ വേണ്ടിയുള്ള ശ്രമമാണ് വിടി ബല്‍റാം നടത്തുന്നത് എന്നും ആക്ഷേപം ഉയര്‍ത്തുന്നുണ്ട് ചിലര്‍. എന്നാല്‍ വിടി ബല്‍റാം പറഞ്ഞതില്‍ എന്താണ് തെറ്റെന്ന ചോദ്യവുമായി വേറൊരു വിഭാഗവും രംഗത്തുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+