ദീപാവലി: രാത്രി 10 മണിക്ക് ശേഷം പടക്കം പൊട്ടിക്കാൻ പാടില്ല; ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി
തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ദീപാവലി ദിനമായ നാളെ രാത്രി എട്ട് മുതൽ പത്ത് വരെ മാത്രമാണ് പടക്കം പൊട്ടിക്കുന്നതിനും ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനും അനുമതിയുള്ളത്. സംസ്ഥാന ആഭ്യന്തരവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. പത്തുമണിക്കുശേഷം പടക്കം പൊട്ടിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
കൊവിഡ് പശ്ചാത്തലത്തിൽ കേന്ദ്രം നേരത്തെ തന്നെ ആഘോഷ ദിവസങ്ങളിൽ കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ സുപ്രീം കോടതിയും ആഘോഷ ദിവസങ്ങളിൽ നിയന്ത്രണങ്ങൾ പാലിക്കണമെന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത്തരം ഉത്തരവുകളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ദീപാവലി ദിവസം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

ദീപാവലി ദിനമായ നാളെ രാത്രി എട്ട് മുതൽ 10 വരെയാണ് പടക്കം പൊട്ടിക്കുന്നതും ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിനും അനുമതിയുള്ളത്. പത്തുമണിക്കു ശേഷം പടക്കം പൊട്ടിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ,ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹരിത പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂവെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നേരത്തെ നിര്‍ദേശിച്ചിരുന്നു. രാസ, ശബ്ദമലിനീകരണം കുറഞ്ഞതും പൊടിപടലങ്ങള്‍ ഉണ്ടാക്കാത്തതുമാണ് ഹരിത പടക്കങ്ങൾ. ആഘോഷ ദിവസങ്ങളിൽ ഹരിത പടക്കങ്ങൾ ഉപയോഗിക്കുന്നതിന് സർക്കാർ അനുമതി നൽകാറുണ്ട്.
സാരിയില്‍ സുന്ദരിയായി നന്ദന വർമ്മ, ചിത്രങ്ങള്‍ കാണാം
അതേസമയം രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നു. ഗവർണറും മുഖ്യമന്ത്രിയും ആശംസ സന്ദേശം പുറത്തിറക്കി. ദീപാവലി പ്രസരിപ്പിക്കുന്ന സ്നേഹത്തിന്റെയും ആനന്ദത്തിന്റെയും ദിവ്യപ്രകാശം അനുകമ്പയും പരസ്പരബഹുമാനവും കൊണ്ട് സാമൂഹിക ഒരുമയെ ശക്തിപ്പെടുത്താന്‍ നമുക്ക് പ്രചോദനമേകട്ടെയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആശംസ സന്ദേശത്തിൽ ക്കുറിച്ചു. പരിസ്ഥിതിയുടെ സംരക്ഷണം ഉറപ്പുവരുത്തി സമൃദ്ധിയോടെയും സന്തോഷത്തോടെയും ജനങ്ങൾ ദീപാവലി ആഘോഷിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും ആശംസ സന്ദേശത്തിൽ പറഞ്ഞു.












Click it and Unblock the Notifications