ബാബുവിനെതിരെ അന്വേഷണം ആകാം, പക്ഷേ രാജിവയ്ക്കില്ലെന്ന് ബാബു
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെഎം മാണിയ്‌ക്കെതിരെ ഉയര്‍ന്നതിനേക്കാള്‍ ഗുരുതരമായ ആരോപണങ്ങളാണ് കെ ബാബുവിനെതിരെ ഉള്ളത്. ബാര്‍ ലൈസന്‍സിനുളള തുക കുറച്ച് നല്‍കാന്‍ വേണ്ടി ബാബുവിന് 10 കോടി രൂപ കോഴ നല്‍കി എന്നാണ് ബിജു രമേശിന്റെ രഹസ്യമൊഴിയില്‍ പറയുന്നത്.
ഈ വിഷയത്തില്‍ കെ ബാബുവിനെതിരെ അന്വേഷണം ആകാമെന്നാണ് വിജിലന്‍സിന് ലഭിച്ചിരിയ്ക്കുന്ന നിയമോപദേശം എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബാബുവിനെതിരെ പ്രത്യേക അന്വേഷണം ഉണ്ടാകില്ലെന്ന് ഉറപ്പായി.

സാങ്കേതികത്വം പറഞ്ഞ് മന്ത്രിസ്ഥാനത്ത് കടിച്ച് തൂങ്ങില്ലെന്ന് പറഞ്ഞ മന്ത്രി ഇപ്പോള്‍ വാക്ക് മാറ്റിയിരിയ്ക്കുകയാണ്. താന്‍ കോഴ വാങ്ങിയെന്ന് ബിജു രമേശ് പറഞ്ഞിട്ടില്ലെന്നാണ് മന്ത്രി ഇപ്പോള്‍ പറയുന്നത്. താന്‍ രാജിവയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തനിക്കെതിരെ അന്വേഷണം വേണ്ടെന്ന് താന്‍ ആരോടും ആശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി ബാബു പറയുന്നുണ്ട്. തനിയ്ക്ക് ഇക്കാര്യത്തില്‍ ആരുടേയും ഔദാര്യം ആവശ്യമില്ലെന്നും പറഞ്ഞു.
ബാര്‍ കോഴ കേസില്‍ ബിജു രമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ് കെഎം മാണിയ്‌ക്കെതിരെ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തി കേസ് എടുത്തത്.












Click it and Unblock the Notifications