പി ശ്രീകുമാറിന് ലിബര്‍ട്ടി ബഷീറിന്റെ വക്കീല്‍ നോട്ടീസ്
ക്ഷേമനിധി ബോര്‍ഡ് ചെര്‍മാന്‍ പി ശ്രീകുമാറിനെതിരെ ലിബര്‍ട്ടി ബഷീര്‍ വക്കീല്‍ നോട്ടീസ് അയച്ചു.
കൊച്ചി: ക്ഷേമനിധി ബോര്‍ഡ് ചെര്‍മാന്‍ പി ശ്രീകുമാറിനെതിരെ ലിബര്‍ട്ടി ബഷീര്‍ വക്കീല്‍ നോട്ടീസ് അയച്ചു. തിയറ്റര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ പി ശ്രീകുമാര്‍ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിനെതിരെ നടത്തിയ പരാമാര്‍ശത്തിന്റെ പേരിലാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ലിബര്‍ട്ടി ബഷീര്‍ ടിക്കറ്റില്‍ കൃത്രിമം കാണിച്ച് നികുതി വെട്ടിച്ചുവെന്ന് പി ശ്രീകുമാര്‍ ആരോപിച്ചിരുന്നു.

പത്ത് ദിവസത്തിനുള്ളില്‍ പരമാര്‍ശം പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നുമാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ലിബര്‍ട്ടി ബഷീറാണ് തിയറ്റര്‍ സമരത്തിനു പിന്നിലെന്ന തരത്തില്‍ സിനിമാ മേഖലകളിലെ വിവിധ തലങ്ങളില്‍ നിന്നും ആരോപണങ്ങള്‍ ഉണ്ടായിരുന്നു.

പുലിമുരുകന്‍ പ്രദര്‍ശിപ്പിച്ച ലിബര്‍ട്ടി ബഷീറിന്റെ തിയറ്ററില്‍ 80 രൂപ ടിക്കറ്റിനു മുകളില്‍ 100 രൂപയുടെ സ്റ്റിക്കര്‍ ഒട്ടിച്ച് വിറ്റ് കൃത്രിമത്വം കാണിച്ചു എന്നായിരുന്നു പി ശ്രീകുമാറിന്റെ ആരോപണം. ഇക്കാര്യത്തില്‍ ലിബര്‍ട്ടി ബഷീറിനെതിരെ വിജിലന്‍സില്‍ പരാതിപ്പെടുമെന്നും പി ശ്രീകുമാര്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications