കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാമറിയവും സരിതയും: മനോരമയ്ക്ക് ഡിവൈഎഫ്‌ഐയുടെ വക്കീല്‍ നോട്ടീസ്; മറുപടിപറയണം മനോരമേ

Google Oneindia Malayalam News

കണ്ണൂര്‍: കന്യാമറിയത്തിന്റെ ചിത്രത്തില്‍ സരിത എസ് നായരുടെ മുഖം ചേര്‍ത്തുവച്ച് ഉണ്ടാക്കിയ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സംഭവത്തെ മലയാള മനോരമ പത്രം വാര്‍ത്തയാക്കിയ സംഭവം കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ആള്‍ ഡിവൈഎഫ്‌ഐ നേതാവാണെന്നും, പോസ്റ്റ് വലിയ വിവാദമായി എന്നുമൊക്കെ ആയിരുന്നു മനോരമ വാര്‍ത്ത.

ഈ സംഭവത്തില്‍ ഇപ്പോള്‍ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി മനോരമയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിയ്ക്കുകയാണ്. ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത് ഡിവൈഎഫ്‌ഐ നേതാവാണ് എന്നായിരുന്നു മനോരമ വാര്‍ത്തയില്‍ ഉണ്ടായിരുന്നത്.

വെറുതേ ഒരു വാര്‍ത്ത കൊടുക്കുക മാത്രമായിരുന്നില്ല. എല്ലാ എഡിഷനിലും ഒന്നാം പേജില്‍ ബോക്‌സ് വാര്‍ത്തയായിട്ടാണ് ഇത് നല്‍കിയിരുന്നത്.

മതവികാരം

മതവികാരം

ഡിവൈഎഫ്‌ഐ നേതാവിന്റെ ഫോസ്ബുക്ക് പോസ്റ്റ് മതവികാരത്തെ വ്രണപ്പെടുത്തുന്ന എന്ന രീതിയിലായിരുന്നു മനോരമയില്‍ ആദ്യം വന്ന വാര്‍ത്ത. എന്നാല്‍ മനോരമയാണ് ഇത്തരം വാര്‍ത്ത നല്‍കി മതവികാരത്തെ വ്രണപ്പെടുത്തുന്നത് എന്നാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം.

കേസെടുക്കുമത്രെ!

കേസെടുക്കുമത്രെ!

വിവാദ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പോലീസ് നടപടിയുണ്ടാകും എന്ന് രീതിയില്‍ അടുത്ത ദിവസം വേറെ വാര്‍ത്തയും നല്‍കി. ഈ രണ്ട് വാര്‍ത്തകള്‍ക്കെതിരെയാണ് ഡിവൈഎഫ്‌ഐയുടെ വക്കീല്‍ നോട്ടീസ്.

ഡിവൈഎഫ്‌ഐയ്‌ക്കെതിരെ

ഡിവൈഎഫ്‌ഐയ്‌ക്കെതിരെ

മതവിശ്വാസത്തെ അടിസ്ഥാനമാക്കി ഡിവൈഎഫ്‌ഐയ്‌ക്കെതിരെ ശത്രുതയും വെറുപ്പും ഉണ്ടാക്കിക്കൊണ്ട് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിയ്ക്ക് കോട്ടമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെയാണ് രണ്ട് വാര്‍ത്തകളും എന്ന് ഡിവൈഎഫ്ആഐ ആരോപിയ്ക്കുന്നു.

മനപ്പൂര്‍വ്വം

മനപ്പൂര്‍വ്വം

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍, നേതാവ് എന്ന രീതിയിലാണ് മനോരമ വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ആള്‍ ഡിവൈഎഫ്‌ഐ നേതാവോ പ്രവര്‍ത്തകനോ അല്ല. പിന്നെങ്ങനെയാണ് മനോരമ വാര്‍ത്ത നല്‍കുന്നത് എന്നാണ് ചോദ്യം.

ആ പോസ്റ്റിട്ടത്

അരുണ്‍ പേരാവൂര്‍ എന്ന ആളായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ഇക്കാര്യത്തില്‍ അരുണ്‍ തന്നെ വിശദീകരണവും നല്‍കിയിരുന്നു.

മാപ്പ് പറയണം

മാപ്പ് പറയണം

വക്കീല്‍ നോട്ടീസ് കിട്ടിയ ഉടന്‍ തന്നെ ഡിവൈഎഫ്‌ഐയേയും എല്‍ഡിഎഫിനേയും കുറ്റപ്പെടുത്തിക്കൊണ്ട് നടത്തുന്ന പ്രസിദ്ധീകരണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണം എന്നാണ് ആവശ്യം.

English summary
Legal Notice to Malayala Manoram from DYFI for publishing fake news against organisation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X