കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജു വാര്യര്‍ ഹാജരാകുമോ? വഞ്ചനാ പരാതിയില്‍ കടുത്ത നടപടികള്‍; നേരിട്ട് ഹാജരാകണം

Google Oneindia Malayalam News

കല്‍പറ്റ: മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന മഞ്ജു വാര്യര്‍ വലിയ നിയമക്കുരുക്കിലേക്ക്. വീട് നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു എന്നാണ് മഞ്ജു വാര്യര്‍ക്കെതിരെയുള്ള പരാതി. ഈ വിഷയത്തില്‍ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് മുന്നില്‍ ഹാജരാകാന്‍ മഞ്ജുവിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

തനിക്കെതിരായ ആരോപണത്തിന് പിന്നില്‍ ദുരുദ്ദേശമുള്ളവര്‍; മഞ്ജുവാര്യര്‍ നിലപാട് വ്യക്തമാക്കുന്നുതനിക്കെതിരായ ആരോപണത്തിന് പിന്നില്‍ ദുരുദ്ദേശമുള്ളവര്‍; മഞ്ജുവാര്യര്‍ നിലപാട് വ്യക്തമാക്കുന്നു

വയനാട്ടിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വച്ച് നല്‍കാം എന്നതായിരുന്നു മഞ്ജു വാര്യര്‍ ഫൗണ്ടേഷന്റെ വാഗ്ദാനം. എന്നാല്‍ ഇത് നിറവേറ്റപ്പെട്ടില്ല. മാത്രമല്ല, ഇതിന്റെ പേരില്‍ ഈ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നഷ്ടമായി എന്നും ആക്ഷേപമുണ്ട്.

പമനരം പഞ്ചായത്തിലെ പരക്കുനിയിലെ ആദിവാസി കുടുംബങ്ങള്‍ ആണ് മഞ്ജു വാര്യര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ജൂലായ് 15, തിങ്കളാഴ്ചയാണ് മഞ്ജുവിനോട് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റ് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

രണ്ട് വര്‍ഷം മുമ്പ്

രണ്ട് വര്‍ഷം മുമ്പ്

2017 ജനുവരിയില്‍ ആയിരുന്നു മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ ഇത്തരം ഒരു വാഗ്ദാനം മുന്നോട്ട് വച്ചത്. പരക്കുനിയിലെ പണി വിഭാഗത്തില്‍ പെട്ട ആദിവാസികള്‍ക്ക് വീടുകളും അവശ്യ സൗകര്യങ്ങളും ഒരുക്കാമെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ക്കും പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രിക്കും ഫൗണ്ടേഷന്‍ കത്ത് നല്‍കുകയായിരുന്നു.

ഒന്നേ മുക്കാല്‍ കോടി

ഒന്നേ മുക്കാല്‍ കോടി

ഒന്നേ മുക്കാല്‍ കോടി രൂപ ചെലവിട്ട് 57 ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വച്ചുനല്‍കാം എന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. വീട് മാത്രമല്ല, മറ്റ് അനുബന്ധ സൗകര്യങ്ങളും തങ്ങള്‍ ഒരുക്കും എന്നായിരുന്നു വാഗ്ദാനം. ഇക്കാര്യം ജില്ലാ ഭരണകൂടം അംഗീകരിക്കുകയും ചെയ്തിരുന്നു.

പ്രളയം വന്നപ്പോള്‍

പ്രളയം വന്നപ്പോള്‍

കഴിഞ്ഞ പ്രളയത്തില്‍ കേരളത്തില്‍ ഏറ്റവും അധികം നാശനഷ്ടങ്ങളുണ്ടായ ജില്ലകളില്‍ ഒന്നാണ് വയനാട്. പനമരത്തും വലിയ നഷ്ടങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പനമരത്തെ ആദിവാസി കുടുംബങ്ങള്‍ക്ക് അതിന് ശേഷം സര്‍ക്കാരില്‍ നിന്ന് സഹായങ്ങള്‍ ഒന്നും ലഭിച്ചില്ല.

എല്ലാത്തിനും കാരണം

എല്ലാത്തിനും കാരണം

രണ്ട് വര്‍ഷം മുമ്പ് വാഗ്ദാനം ചെയ്തതാണെങ്കിലും പരക്കുനിയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് മഞ്ജു വാര്യര്‍ ഫൗണ്ടേഷന്‍ വീടുകള്‍ വച്ച് നല്‍കിയിരുന്നില്ല. മാത്രമല്ല, ഫൗണ്ടേഷന്റെ വാഗ്ദാനം ഉള്ളതുകൊണ്ടാണ് തങ്ങള്‍ക്ക് സര്‍ക്കാരിന്റെ പദ്ധതികളില്‍ സഹായം ലഭിക്കാതിരുന്നത് എന്നാണ് ആദിവാസി കുടുംബങ്ങളുടെ ആക്ഷേപം.

മഞ്ജു പിന്‍മാറി

മഞ്ജു പിന്‍മാറി

ആദിവാസി കുടുംബങ്ങള്‍ക്ക് വീട് വച്ചുനല്‍കാം എന്ന വാഗ്ദാനത്തില്‍ നിന്ന് മഞ്ജു വാര്യര്‍ പിന്നീട് പിന്‍മാറിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് തനിക്ക് ഒറ്റയ്ക്ക് ചെയ്യാവുന്ന കാര്യമല്ലെന്ന് കാണിച്ചായിരുന്നു പിന്‍മാറ്റം. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു. ആദിവാസികള്‍ പരാതി ഉന്നയിച്ച സാഹചര്യത്തില്‍ ആയിരുന്നു ഈ വിശദീകരണം.

മുമ്പും വിളിപ്പിച്ചു

മുമ്പും വിളിപ്പിച്ചു

എന്തായാലും തിങ്കളാഴ്ച മഞ്ജു വാര്യര്‍ വയനാട് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് മുന്നില്‍ ഹാജരായേ പറ്റൂ എന്നാണ് നിര്‍ദ്ദേശം. മുമ്പും ഹിയറിങ്ങിന് ഹാജരാകാന്‍ അതോറിറ്റി മഞ്ജു വാര്യരോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അന്നൊന്നും മഞ്ജു ഹാജരായിരുന്നില്ല.

എന്താണ് സംഭവിച്ചത്

എന്താണ് സംഭവിച്ചത്

താന്‍ വീടുനിര്‍മിച്ചു നല്‍കും എന്നത് ആദിവാസികളെ ആരോ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാണ് എന്നാണ് മഞ്ജു വാര്യരുടെ പക്ഷം. അത്തരം ഒരു പദ്ധതിയ്ക്ക് വേണ്ടി സര്‍വ്വേ നടത്തിയിരുന്നു എന്നത് ശരിയാണ്. പക്ഷേ, ഒറ്റയ്ക്ക് ചെയ്യാന്‍ പറ്റാത്ത കാര്യം ആയതിനാല്‍ സര്‍ക്കാരിന്റെ സഹായം തേടുകയായിരുന്നു എന്നും മഞ്ജു മുമ്പ് വിശദമാക്കിയിട്ടുണ്ട്.

English summary
Legal Service Authority asks actress Manju Warrier to appear for hearing in cheating allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X