നോക്കുകൂലി തടയാൻ നിയമഭേദഗതി വേണം; സർക്കാരിനോട് ഹൈക്കോടതി
തിരുവനന്തപുരം; സംസ്ഥാനത്ത് നോക്കുകൂലി തടയാൻ നിയമഭേദഗതി വേണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി. നോക്കുകൂലി വാങ്ങുന്ന തൊഴിലാളികൾക്കും യൂണിയനുകൾക്കുമെതിരെ കേസെടുക്കണം, അത് സംബന്ധിച്ച് ഡി ജി പി സർക്കുലർ പുറപ്പെടുവിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നിയമ ഭേദഗതിയിൽ നിലപാട് അറിയിക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി. കൊല്ലം സ്വദേശി നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി നിർദ്ദേശം.തൊഴിലാളി യൂണിയനുകൾ നോക്കുകൂലി ആവശ്യപ്പെട്ട് തന്റെ ഹോട്ടൽ നിർമാണം തടസ്സപ്പെടുത്തുന്നു എന്നാരോപിച്ച് അഞ്ചൽ സ്വദേശി ടി കെ സുന്ദരേശനാണ് കോടതിയെ സമീപിച്ചത്.

ലോകത്ത് തന്നെ ആരും കേൾക്കാത്ത രീതിയിലുള്ള കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. വെറുതേ നോക്കി നിന്നാൽ കൂലി നൽകണം. നോക്കി കൂലി വാങ്ങുന്നത് പണം അപഹരിക്കുന്നതായി തന്നെ കണക്കാക്കണം.പോലീസ് നോക്കുകൂലി വിഷയത്തിൽ കാര്യമായി ഇടപെടുന്നില്ലെന്നും കോടതി വിമർശിച്ചു. നോക്കുകൂലി ചോദിക്കുന്നവർക്കെതിരെ കർശന നടുടി പോലീസ് സ്വീകരിക്കണം. ഇക്കാര്യത്തിൽ പോലീസിനാണ് ബോധവത്കരണം നൽകേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.നിയമ ഭേദഗതി സംബന്ധിച്ച വിഷയത്തില്‍ അടുത്തമാസം 8 ന് മുന്‍പായി സർക്കാർ നിലപാടറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇതുകൂടി പരിഗണിച്ചാകും കോടതിയുടെ തുടർ നടപടികൾ.
അതേസമയം നോക്കുകൂലി പ്രത്യക്ഷമായോ പരോക്ഷമായോ വാങ്ങാനുള്ള ഏത് ശ്രമത്തെയും ഭീഷണിപ്പെടുത്തി പണം വാങ്ങലായി പരിഗണിക്കണമെന്നും ഉത്തരവാദികൾക്കെതിരെ കേസെടുക്കണമെന്നും നേരത്തേ കോടതി നിർദ്ദേശിച്ചിരുന്നു. രാഷ്ട്രീയക്കാരെ പേടിയുള്ളത് കൊണ്ടാണ് പോലീസ് നടപടിയെടുക്കാത്തത് എന്നാൽ അതിന്റെ ആവശ്യമില്ലെന്നും സർക്കാർ ശക്തമായ നിലപാട് കൈക്കൊണ്ടാൽ ആ ഭയം മാറുമെന്നും കോടതി പറഞ്ഞിരുന്നു.
കാവ്യയുടേയും ദിലീപിന്റേയും സിനിമാറ്റിക്ക് എൻട്രി.. നാണിച്ച് നിറഞ്ഞ് ചിരിച്ച് കാവ്യ..വൈറൽ ചിത്രങ്ങൾ












Click it and Unblock the Notifications