കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിന്റേത് ഇന്ത്യയെ വിസ്മയിപ്പിച്ച നിയമനിര്‍മാണസഭ: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

Google Oneindia Malayalam News

കോഴിക്കോട്: ഭരണഘടനയുടെ അന്തസ്സത്ത ചോരാതെ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഏകകണ്‌ഠേനയുള്ള പ്രവര്‍ത്തനം വഴി ഇന്ത്യയെ വിസ്മയിപ്പിച്ച നിയമനിര്‍മാണ സഭയാണ് കേരളത്തിന്റേതെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. നിയമനിര്‍മാണ പ്രക്രിയയില്‍ ജനങ്ങളുടെ അഭിപ്രായംതേടി പൊതുസമൂഹത്തിന് നിയമഭേദഗതിക്ക് അവസരം നല്‍കുക വഴി ചരിത്രം സൃഷ്ടിക്കാനും കേരള നിയമസഭയ്ക്കായി.

ചരിത്രത്തിന്റെ ഭാഗമായ പഴയകാല സംഭവങ്ങളെ ഓര്‍ത്തുള്ള വെറുമൊരു ദിനാചരണത്തിനപ്പുറം നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും പൊതുസംവാദത്തിനുളള വേദിയായാണ് നിയമസഭാ വജ്രജൂബിലി കേരളം ആഘോഷിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. ടാഗോര്‍ സെന്റിനറി ഹാളില്‍ നിയമസഭ വജ്രജൂബിലി ജില്ലാതല ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

p sreeramakrishnan

രാജ്യത്ത് ജനാധിപത്യത്തിന് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യശോഷണം ഭീഷണിയാണ്. ബഹുസ്വരത നിലനിര്‍ത്തി രാജ്യത്തിന്റെ ഉള്ളടക്കം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നതിന് പകരം കൂടൂതല്‍ അരാജകത്വത്തിലേക്കാണ് നീങ്ങുത്. ദളിത് പീഡന നിയമം ദുര്‍ബലമാക്കപ്പെട്ടു. ജനങ്ങളുടെ വികാരം പ്രതിഫലിപ്പിച്ച് ധാര്‍മിക മൂല്യങ്ങള്‍ നിലനിര്‍ത്തേണ്ട ജുഡിഷ്യറി ഉള്‍പ്പെടെ നാലു തൂണുകളുടെ പ്രവര്‍ത്തനം പോലും സ്വതന്ത്രവും സുതാര്യവുമല്ലാതാകുന്ന കാഴ്ചയാണ് രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ മുന്‍ സാമാജികരെയും സ്വാതന്ത്ര്യസമരസേനാനികളേയും ആദരിച്ചു. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്നു നടന്ന സി.എച്ച് മുഹമ്മദ് കോയ അനുസ്മരണത്തില്‍ സാഹിത്യകാരന്‍ എ.എം ബഷീര്‍ പ്രഭാഷണം നടത്തി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എല്‍.എമാരായ എ.പ്രദീപ് കുമാര്‍, ഡോ എം.കെ മുനീര്‍, കാരാട്ട് റസാഖ്, സി.കെ നാണു, ഇ.കെ വിജയന്‍, കെ. ദാസന്‍, ജോര്‍ജ് എം തോമസ്, വി.കെ.സി മമ്മദ് കോയ, പുരുഷന്‍ കടലുണ്ടി എന്നിവര്‍ സംസാരിച്ചു. ജില്ലാകലക്ടര്‍ യു.വി ജോസ്, നിയമസഭ സെക്രട്ടറി വി.കെ ബാബുപ്രകാശ് തുടങ്ങിയവര്‍ സംബന്ധിച്ചു.

English summary
Legislative assembly in kerala is the best says P Sriramakrishnan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X