കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭയുടെ വജ്രജൂബിലി; കോഴിക്കോട് നാലു നാള്‍ ഉജ്ജ്വല പരിപാടികള്‍

Google Oneindia Malayalam News

കോഴിക്കോട്: പുരോഗമനാത്മക നിയമങ്ങള്‍ക്ക് രൂപം നല്‍കിയത് വഴി രാജ്യത്തിന് മാതൃകയായ കേരള നിയമസഭയുടെ വജ്രജൂബിലിയോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ക്ക് ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 24) തുടക്കമാകും. 27 വരെ നീണ്ടുന്ന നില്‍ക്കു ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികളാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. മണ്‍മറഞ്ഞ നിയമസഭാംഗങ്ങള്‍ക്ക് ശ്രദ്ധാഞ്ജലി, സി.എച്ച് മുഹമ്മദ് കോയ അനുസ്മരണം, മുന്‍നിയമസഭാംഗങ്ങള്‍, സ്വാതന്ത്ര്യസമരസേനാനികള്‍ എന്നിവരെ ആദരിക്കല്‍, കലാസന്ധ്യ, സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കു മാതൃകാനിയമസഭ, സെമിനാര്‍, ചിത്ര-ചരിത്ര പ്രദര്‍ശനം തുടങ്ങിയ പരിപാടികള്‍ക്കാണ് കോഴിക്കോട് വേദിയാവുന്നത്.

തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് കോഴിക്കോട് സ്‌റ്റേഡിയം മുതല്‍ ബീച്ച് വരെ പരിപാടിയുടെ വിളംബരമറിയിച്ച് ഘോഷയാത്ര നടന്നു. 4 ദിവസങ്ങളിലായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും സി.എച്ച് അനുസ്മരണവും 24 ന് വൈകിട്ട് 4 മണിക്ക് ടാഗോര്‍ സെന്റിനറി ഹാളില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. ചടങ്ങില്‍ മുന്‍ സാമാജികരെയും സ്വാതന്ത്ര്യസമരസേനാനികളേയും ആദരിക്കും. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും.

kozhikode silver jubily

തൊഴില്‍- എക്‌സൈസ് വകുപ്പ്മന്ത്രി ടി.പി രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ രാഘവന്‍, എം.ഐ ഷാനവാസ്, എം.പി വീരേന്ദ്രകുമാര്‍, വി.മുരളീധരന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. തുടര്‍ന്ന് നടക്കുന്ന സി.എച്ച് മുഹമ്മദ് കോയ അനുസ്മരണത്തില്‍ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി.ബാബുപോള്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് കലാസന്ധ്യ അരങ്ങേറും.


25 ന് മുന്‍സിപ്പല്‍ ടൗഹാളില്‍ നിയമസഭ മ്യൂസിയം വിഭാഗം സംഘടിപ്പിക്കുന്ന ചരിത്രപ്രദര്‍ശനം രാവിലെ 10 മണിക്ക് സി.കെ നാണു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന മാതൃകാ നിയമസഭയില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടകനാകും. 26 ന് രാവിലെ 10 മണി മുതല്‍ രാത്രി 8 വരെ മുന്‍സിപ്പല്‍ ടൗഹാളില്‍ നമ്മുടെ നിയമസഭ, വജ്രകേരളം എന്നീ ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കും. 27 ന് നിയമസഭ ദിനത്തില്‍ സമഗ്ര ആരോഗ്യ പരിരക്ഷയ്ക്കുള്ള നിയമനിര്‍മാണങ്ങള്‍ ആശങ്കകളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും.

ആരോഗ്യസാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ സംസ്ഥാന ആസൂത്രണബോര്‍ഡ് അംഗം ഡോ ബി.ഇക്ബാല്‍ വിഷയമവതരിപ്പിക്കും. ഐ.എം.എ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ വി.ജി പ്രദീപ് കുമാര്‍, തൃശ്ശൂര്‍ ഗവ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ ഷേര്‍ളി വാസു, ഡോ ജയപ്രകാശ് ആര്‍ എന്നിവര്‍ പങ്കെടുക്കും. വൈകിട്ട'് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നിയമസഭ സെക്രട്ടറിയേറ്റിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

English summary
legislative assembly silver jubilee, four days program in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X