സ്ത്രീ സുരക്ഷ;ഉത്തരമില്ലാതെ മന്ത്രിമാര്‍, കൃത്യമായ മറുപടി നല്‍കണമെന്ന് സ്പീക്കറുടെ റൂളിംഗ്...
പല ചോദ്യങ്ങള്‍ക്കും മന്ത്രിമാര്‍ കൃത്യമായ മറുപടി നല്‍കുന്നില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ആരോപണം.
തിരുവനന്തപുരം: സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ നിയമസഭയില്‍ മറുപടി പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് സ്പീക്കറുടെ പ്രത്യേക റൂളിംഗ് വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സ്ത്രീ സുരക്ഷ സംബന്ധിച്ച ചോദ്യങ്ങളാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. എന്നാല്‍ പല ചോദ്യങ്ങള്‍ക്കും മന്ത്രിമാര്‍ കൃത്യമായ മറുപടി നല്‍കുന്നില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്.
പ്രതിപക്ഷ നേതാവ് ഉന്നയിച്ച പരാതി ഗൗരവമുള്ളതാണെന്നും, ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്നും സ്്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മന്ത്രിമാര്‍ക്ക് റൂളിംഗ് നല്‍കി. പ്രതിപക്ഷം ഇക്കാര്യം ആരോപിച്ച് സഭയില്‍ ബഹളം വെയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെ മറുപടി ലഭിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.

പ്രതിപക്ഷത്തിന്റെ ആരോപണം ഗൗരവമുള്ളതാണെന്ന് പറഞ്ഞായിരുന്നു സ്പീക്കറുടെ റൂളിംഗ്. അതേസമയം, പ്രതിപക്ഷത്തെ പരിഹസിച്ച് മന്ത്രി എകെ ബാലനും സഭയില്‍ സംസാരിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് താന്‍ ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കും മറുപടി ലഭിച്ചിരുന്നില്ലെന്നും, അതിനെല്ലാം താന്‍ ഇപ്പോള്‍ സ്വയം ഉത്തരം കണ്ടെത്തുകയാണെന്നുമായിരുന്നു എകൈ ബാലന്‍ സഭയില്‍ പറഞ്ഞത്.












Click it and Unblock the Notifications