ലെഹര്‍ കേരളത്തില്‍ മഴപെയ്യിക്കും
തിരുവനന്തപുരം: ആന്ധ്ര തീരത്തും , ആന്‍ഡമാനിലും വീശിയടിക്കുന്ന ലെഹര്‍ ചുഴലിക്കാറ്റ് കേരളത്തില്‍ മഴ പെയ്യിക്കുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത. നവംബര്‍ 25 തിങ്കളാഴ്ച വൈകീട്ട് മുതല്‍ മഴ തുടങ്ങും എന്നാണ് വിവരം. ഞായറാഴ്ച മുതലേ കേരളത്തില്‍ പലയിടത്തും ശക്തമായ തുടങ്ങിയിട്ടുണ്ട്.
നാശം വിതച്ച ഹെലന് ചുഴലിക്കാറ്റിന് പിറകെയാണ് ഇപ്പോള്‍ ലെഹര്‍ ചുഴലിക്കാറ്റും വരുന്നത്. കഴിഞ്ഞ മാസം ആഞ്ഞടിച്ച ഫായലിന്‍ ചുഴലിക്കാറ്റ് ആന്ധ്ര തീരത്ത് കനത്ത നാശം വിതച്ചിരുന്നു.

ഹെലന് ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട് ആന്ധ്ര തീരങ്ങളില്‍ കനത്ത മഴയും കാറ്റും ഉണ്ടായിരുന്നു. എന്നാല്‍ ഹെലന്റെ സ്വാധീനം കേരള തീരത്തെ കാര്യമായി ബാധിച്ചിരുന്നില്ല. പക്ഷേ ഇപ്പോള്‍ ഹെലന്റെ ശക്തി കുറയുകയും ലഹര്‍ ശക്തി പ്രാപിക്കുകയും ചെയ്തിരിക്കുകയാണ്. കിഴക്കന്‍ കാറ്റ് ശക്തി പ്രാപിച്ചതോടെ കേരളത്തിലെ തുലാവര്‍ഷത്തിന്റെ അളവ് കൂടുകയും ചെയ്യും എന്നാണ് റിപ്പോര്‍ട്ട്.
നവംബര്‍ 28 വരെ കേരളത്തില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്നാണ് കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കൂടാതെ അന്തരീക്ഷത്തില്‍ ഇപ്പോഴുള്ള പ്രത്യേക പ്രതിഭാസവും ഇടിമിന്നലിനും മഴക്കും കാരണമാകുമെന്നാണ് വിലയിരുത്തല്‍. ഇടിമിന്നല്‍ മേഘങ്ങള്‍ ഉണ്ടാകാന്‍ അനുകൂലമായ സാഹചര്യമാണത്രെ ഇപ്പോഴുള്ളത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications