റിമയ്ക്ക് പ്രചോദനമായ ലേഖ നമ്പൂതിരി
ധൈര്യം അല്പം ഏറെയുള്ള കൂട്ടത്തിലാണ് ന്യൂജനറേഷന് താരം റിമ കല്ലിങ്കല്‍ എന്ന് ഏവര്‍ക്കും അറിയാവുന്നകാര്യമാണ്. സ്വന്തം ജീവിതത്തെ നിര്‍ണയിക്കുന്ന കാര്യത്തിലും വിവാഹക്കാര്യം തീരുമാനിയ്ക്കുന്നകാര്യത്തിലും അത് നടത്തുന്നകാര്യത്തിലുമെല്ലാം റിമ മറ്റ് പലരും കാണിയ്ക്കാത്ത ധൈര്യം കാണിച്ചിട്ടുണ്ട്. ആ റിമ അവയവദാനത്തിന് തയ്യാറായെന്ന് കേട്ടാല്‍ ആര്‍ക്കും അത്ഭുതം തോന്നില്ല, അത് ചെയ്തില്ലെങ്കിലേ, റിമ എന്തേ അങ്ങനെ ചെയ്തില്ല എന്ന് തോന്നുകയുള്ളു.
തന്നെ അവയവദാനത്തിന് പ്രേരിപ്പിച്ചത് ലേഖ നമ്പൂതിരിയെന്ന യുവതാണെന്ന് റിമ പറയുന്നു. സ്നേഹത്തിന്റെ മൂര്‍ത്തീഭാവമായ ലേഖയുടെ ജീവിതം തനിയ്ക്ക് വലിയ തിരിച്ചറിവാണ് ജീവിതത്തില്‍ നല്‍കിയതെന്നും റിമ പറയുന്നു.

ആരോരുമില്ലാത്ത ഷാഫിയെന്ന യുവാവിന് സ്വന്തം വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധത കാണിച്ചുകൊണ്ടാണ് ലേഖ തന്നിലെ മനുഷ്യത്വത്തെ ഉയര്‍ത്തിക്കാണിച്ചത്. പത്രപ്പരസ്യം കണ്ട് ലേഖ വൃക്കദാനത്തിന് തയ്യാറാവുകയായിരുന്നു.
പരിശോധന പൂര്‍ത്തിയായപ്പോള്‍ പക്ഷേ ഷാഫിയുടെ ശരീരം വൃക്ക സ്വീകരിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു. അതോടെ അസുഖം ഭേദമാകുന്നതുവരെ വൃക്കമാറ്റിവെയ്ക്കല്‍ നീട്ടിവച്ചു. ഇതിനിടെ വൃക്കയ്ക്ക് പതിനഞ്ച് ലക്ഷം വരെ രൂപ വാഗ്ദാനം ചെയ്ത് മറ്റ് പലരും ലേഖയെ സമീപിച്ചു. പണമില്ലാത്തതിനാല്‍ രണ്ട് മക്കളെ അനാഥാലയത്തില്‍ വളര്‍ത്തുന്ന അവസ്ഥയിലും ഷാഫിയ്ക്ക് നല്കിയ വാക്കുമാറ്റാന്‍ ലേഖ തയ്യാറായില്ല. ഒടുവില്‍ രണ്ടുവര്‍ഷം കഴിഞ്ഞ് എല്ലാകാര്യങ്ങളും നേരേയായി വന്നപ്പോള്‍ ഒരു പ്രതിഫലവും കൈപ്പറ്റാതെ ലേഖ തന്റെ വൃക്ക ഷാഫിയ്ക്ക് ദാനം ചെയ്തു.
ഫിസാറ്റ് കോളെജ് നടത്തിയ രക്ത-അവയവദാന ക്യാംപില്‍വച്ചാണ് റിമ ലേഖയെ പരിചയപ്പെടുകയും കഥകള്‍ അറിയുകയും ചെയ്യുന്നത്. ഇതോടെ റിമ അവയവദാനത്തിന് തയ്യാറാവുകയായിരുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications