ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

അമ്പത് വയസ്സ് കഴിഞ്ഞിട്ടല്ല, ശബരിമലയില്‍ പോകുന്നെങ്കില്‍ ഇപ്പോള്‍ പോകണമെന്ന് ലക്ഷ്മി രാജീവ്‌

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  cmsvideo
   അമ്പത് വയസ്സ് കഴിയുമ്പോൾ അയ്യപ്പൻ ഇങ്ങോട്ടു വന്ന് കാണട്ടെ

   ശബരിമലയില്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതുമുതല്‍ വിധിയ അനുകൂലിച്ചു പ്രതികൂലിച്ചുമുള്ള ചര്‍ച്ചകള്‍ സജീവമാണ്. സുപ്രീംകോടതി വിധി കേരളത്തില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് കൂടിയാണ് ഇടംവെച്ചിരിക്കുന്നത്.

   മുഖ്യമന്ത്രി ആദ്യമായി ഊരിയ വാള്‍ ഉറയിലിട്ടു; രൂക്ഷപരിഹാസവുമായി ജയശങ്കര്‍, ബ്രൂവറി ചലഞ്ച് റദ്ദാക്കി

   ഈചര്‍ച്ചകള്‍ പൂരോഗമിച്ചു കൊണ്ടിരിക്കേയാണ് ലക്ഷ്മിരാജീവ് വിഷയത്തില്‍ തന്റെ അഭിപ്രായം തുരന്നുപറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നത്. ലോകപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയെ കുറിച്ച് ഗവേഷണം നടത്തി പുസ്തകം രചിച്ചിട്ടുള്ള ലക്ഷ്മി ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുകയാണ്.  ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ലക്ഷ്മി തന്റെ നിലപാട് വ്യക്തമാക്കിയത്. ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ.

   ഞാൻ ഓർത്തത്

   ഞാൻ ഓർത്തത്

   അമ്പതു വയസ്സാകാറായിക്കാണുമല്ലോ ഇനി എന്തിനു കൂടുതൽ ചിലക്കുന്നു എന്ന മട്ടിൽ ചില പുരുഷ കേസരികൾ പുച്ഛിച്ചപ്പോൾ ഞാൻ ഓർത്തത് -അമ്പതു വയസാകുന്ന സ്ത്രീ എന്താണെന്നു ഇവർക്കൊരു ബോധമില്ലല്ലോ എന്നാണ്.

   സ്ത്രീ ദൈവമാണ്

   സ്ത്രീ ദൈവമാണ്

   ആരും സ്ത്രീധനത്തിന്റെ പേരിൽ തല്ലി കൊന്നില്ലെങ്കിൽ, നെഞ്ചിൽ ക്യാൻസറോ മറ്റോ വന്നു മരിച്ചില്ലെങ്കിൽ , കൂട്ട ബലാത്സംഗം ചെയ്തു റോഡിൽ എറിഞ്ഞിട്ടില്ലെങ്കിൽ, മക്കൾ പോയി ചത്തുകൂടെ എന്ന് ചോദിച്ചിട്ടില്ലെങ്കിൽ, പലതരം കെണികളിൽ പെട്ട് സ്വന്തം ജന്മത്തെ ശപിച്ചു ഇരുട്ടിൽ ആയിപ്പോയിട്ടില്ലെങ്കിൽ, വീടിനു വേണ്ടി നടന്നു നടന്നു മുട്ട് തേഞ്ഞു വീണു പോയിട്ടില്ലെങ്കിൽ അമ്പതു വയസായ സ്ത്രീ ദൈവമാണ്.

   ഇത് കുറച്ചു നേരത്തെ ആകമായിരുന്നല്ലോ

   ഇത് കുറച്ചു നേരത്തെ ആകമായിരുന്നല്ലോ

   കുട്ടികൾ ഉണ്ടെങ്കിൽ അവർ വളർന്നു വെളിച്ചം കൊണ്ട് വരുന്ന പ്രായം. മക്കൾ ഇല്ലെങ്കിൽ എത്ര നന്നായി അതെന്നു തിരിച്ചറിയുന്ന പ്രായം. ശക്തനായ ഭർത്താവു സ്നേഹത്തോടെ ഇവളില്ലായിരുന്നു എങ്കിൽ എന്ന് പശ്ചാത്താപത്തോടെ ചേർത്ത് നിറുത്തുന്ന പ്രായം ,ഡിവോഴ്സ് ചെയ്തെങ്കിൽ ഹോ, ഇത് കുറച്ചു നേരത്തെ ആകമായിരുന്നല്ലോ എന്ന് ആലോചിക്കുന്ന പ്രായം.

   മാസാമാസം

   മാസാമാസം

   മാസാമാസം വയറിൽ തീ കോരി ഇടുന്ന, നിനക്ക് മാത്രമല്ലല്ലോ എന്ന് കേൾക്കേണ്ടി വരുമെന്നുള്ളത് കൊണ്ട് വേദന അടക്കി പിടിച്ചു സകലതും ചെയ്യേണ്ട ആർത്തവം നിൽക്കാറാവുന്ന കാലം. ആഹാരത്തിലും ലൈംഗികതയിലും ആർത്തി ഇല്ലാതെ ആകാൻ തുടങ്ങുന്ന പ്രായം.

   അഭിമാനത്തോടെ

   അഭിമാനത്തോടെ

   സ്വന്തം വീട്ടിലേക്കു അഭിമാനത്തോടെ കയറി ചെല്ലാവുന്ന പ്രായം. കണ്ണിൽ മഷിയിട്ടു നോക്കിയാലും കളങ്കം ഇല്ലാത്ത പ്രായം. ജീവിതമേല്പിച്ച ആഘാതങ്ങൾ മുണ്ടും നേര്യതും പോലെ അടുക്കിപ്പെറുക്കി കാൽപ്പെട്ടിയിൽ താഴമ്പൂ വിനോപ്പം വയ്ക്കാൻ ആഗ്രഹക്കുന്ന പ്രായം.

   under estimate ചെയ്തു കളയരുത്

   under estimate ചെയ്തു കളയരുത്

   സർവോപരി പ്രായത്തിൽ കുറഞ്ഞവർ മരിക്കുമ്പോൾ,പകരം എന്നെ എടുത്തുകൂടായിരുന്നോ ദൈവമേ എന്ന് ചോദിയ്ക്കാൻ തോന്നുന്ന പ്രായം.ഒന്നുമറിഞ്ഞില്ലെന്ന മട്ടിൽ വീട്ടിലും, ആപ്പീസിലും കട്ടിലിലും സ്ഥിരം കാണുന്ന അമ്പതു വയസായ സ്ത്രീയെ അങ്ങനെ അങ്ങ് under estimate ചെയ്തു കളയരുത്.

   അമ്പതു വയസിൽ

   അമ്പതു വയസിൽ

   അവർക്കു വിവരമില്ലാത്ത പുരുഷന് വേണ്ടി സഹതാപം പോലും തോന്നാത്ത പ്രായമാണപ്പോൾ . അമ്പതു വയസിൽ ഇരുപതു വയസ്സാകാൻ ഒരു പെണ്ണും ആഗ്രഹിക്കില്ല. അവളുടെ ഇരുപതു വയസ് അവൾ അവളുടേതായ രീതിയിൽ ആഘോഷിചു കൊതി തീർത്തിട്ടുണ്ടാവും. ഉറപ്പു.നീയൊന്നും സ്വപ്നം കാണാത്ത രീതിയിൽ.​

   ഇപ്പോൾ പോണം

   ഇപ്പോൾ പോണം

   അമ്പതു വയസ്സിനു ശേഷം ഒരു സ്ത്രീയും അമ്പലത്തിൽ പോകരുത്. അയ്യപ്പൻ ഇങ്ങോട്ടു വന്നു കാണട്ടെ. പോകുന്നെങ്കിൽ ഇപ്പോൾ പോണം.

   പൊന്നമ്പല മേട്ടിൽ നിൽക്കണം

   പൊന്നമ്പല മേട്ടിൽ നിൽക്കണം

   തലയിലെ ഭാരം ഇറക്കി വച്ച് , കൂട്ടുകാർക്കൊപ്പം പമ്പയിൽ നീന്തി കുളിച്ചു , സന്ധ്യക്ക്‌ പ്രണയസത്യകം പ്രാണനായകം
   പ്രണതകല്പകം സുപ്രഭാന്ചിതം
   പ്രണവമന്ദിരം കീര്ത്തനപ്രിയം
   ഹരിഹരാത്മജം ദേവമാസ്രയേ(ഇതെഴുതിയത് ഒരു സ്ത്രീയാണ്.)

   എന്ന് സകലതും മറന്നു പൊന്നമ്പല മേട്ടിൽ നിൽക്കണം.

   ഇപ്പോൾ പോകണം.

   ഫേസ്ബുക്ക് പോസ്റ്റ്

   ലക്ഷ്മി രാജീവ്

   English summary
   Lekshmy Rajeev facebook post on sabarimala verdict

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more