കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എട്ടാംക്ലാസ്സുകാരനായ ദിവിന് ഇത് രണ്ടാം ജന്മം.. പുലിയുടെ പിടിയിൽ നിന്നും രക്ഷിച്ചത് ഒരു കോഴി!

Google Oneindia Malayalam News

തൃശൂര്‍: വനപ്രദേശത്തിന് അടുത്തുള്ള ജനവാസമേഖലകളില്‍ പുലിയിറങ്ങുന്നത് പതിവ് സംഭവമാണ്. പ്രത്യേകിച്ച് വയനാട് പോലുള്ള ജില്ലകളില്‍. ഇത്തരത്തില്‍ പുലിയുടെ ഇരകളാക്കപ്പെട്ടിട്ടുണ്ട് നിരവധി പേര്‍. ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടവരുമുണ്ട്. തൃശൂര്‍ മലക്കപ്പാറയിലെ ജനങ്ങൾ നാളുകളായി പുലിപ്പേടിയിലാണ്. തോട്ടം തൊഴിലാളിയുടെ മകനായ എട്ടാം ക്ലാസ്സുകാരനെ പുലിയില്‍ നിന്നും രക്ഷിച്ചത് ഒരു പാവം കോഴിയാണ്. സംഭവം ഇങ്ങനെയാണ്.

നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യമായി പ്രതികരിച്ച് വിനീത് ശ്രീനിവാസൻ.. യുവതാരങ്ങൾ മിണ്ടാത്തതിന് കാരണം?നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യമായി പ്രതികരിച്ച് വിനീത് ശ്രീനിവാസൻ.. യുവതാരങ്ങൾ മിണ്ടാത്തതിന് കാരണം?

ആൾദൈവവും നടിയുമൊത്തുള്ള അശ്ലീല വീഡിയോ പുറത്ത്.. അക്രമാസക്തരായി ജനക്കൂട്ടം.. സ്വാമി ഒളിവിൽആൾദൈവവും നടിയുമൊത്തുള്ള അശ്ലീല വീഡിയോ പുറത്ത്.. അക്രമാസക്തരായി ജനക്കൂട്ടം.. സ്വാമി ഒളിവിൽ

പുലി ആക്രമണം പതിവ്

പുലി ആക്രമണം പതിവ്

കാടിന് സമീപത്തുള്ള പ്രദേശമാണ് മലക്കപ്പാറ. അതുകൊണ്ട് തന്നെ ഇവിടെ പുലിയുടെ ആക്രമണം പതിവാണ്. ഏത് സമയത്തും പുലിയെ പ്രതീക്ഷിച്ചാണ് ഇവിടത്തുകാരുടെ ജീവിതം.

എട്ടാംക്ലാസ്സുകാരൻ അപകടത്തിൽ

എട്ടാംക്ലാസ്സുകാരൻ അപകടത്തിൽ

അന്നത്തെ ദിവസം പുലിയുടെ കണ്ണില്‍പ്പെട്ടത് എട്ടാംക്ലാസ്സുകാരനായ ദിവിന്‍കുമാര്‍ ആയിരുന്നു. മലക്കപ്പാറയിലെ തേയിലതോട്ടം തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സിലാണ് ദിവിനും കുടുംബവും താമസിക്കുന്നത്.

പുലി വന്നത് പകൽ

പുലി വന്നത് പകൽ

തോട്ടം തൊഴിലാളിയുടെ മകനായ ഈ പതിമൂന്നുകാരന്‍ രാവിലെ ഉറക്കമുണര്‍ന്ന് മൂത്രമൊഴിക്കാനായി വീടിന് പുറത്തേക്ക് ഇറങ്ങിയതായിരുന്നു. മൂത്രമൊഴിച്ച് നില്‍ക്കേ ആണ് കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ പുലി ചാടി വീണത്.

മുഖത്തും കാലിലും മാന്തി

മുഖത്തും കാലിലും മാന്തി

ആദ്യം മുഖത്തും പിന്നെ കാലിലും പുലി മാന്ത്ി. ദിവിന്‍ ഉറക്കെ നിലവിളിച്ചു. കരച്ചില്‍ കേട്ട് ഓടിയെത്തിയ ദിവിന്റെ അമ്മയും കണ്ടു പുലിയെ. എന്നാല്‍ എന്തെങ്കിലും ചെയ്യുന്നതിന് മുന്‍പേ അത് സംഭവിച്ചുകഴിഞ്ഞിരുന്നു.

കോഴി രക്ഷയായി

കോഴി രക്ഷയായി

കൂട്ടനിലവിളി ഉയരുന്നതിനിടെയാണ് ദിവിന് തൊട്ടടുത്തുണ്ടായിരുന്ന കോഴി പുലിയുടെ കണ്ണില്‍ പെട്ടത്. ഇതോടെ ദിവിനെ വിട്ട് കോഴിയേയും കൊണ്ട് പുലി ഓടിമറഞ്ഞു. ഇതോടെ ദിവിന് ലഭിച്ചത് രണ്ടാം ജന്മം.

ഇത് പത്താം ദിവസം

ഇത് പത്താം ദിവസം

മലക്കപ്പാറയില്‍ തുടര്‍ച്ചയായ പത്താം ദിവസമാണ് പുലി ഇറങ്ങിയതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതുവരെ പക്ഷേ മനുഷ്യനെ ആക്രമിച്ചിട്ടില്ലായിരുന്നു. വളര്‍ത്തുമൃഗങ്ങളെയാണ് സാധാരണയായി പുലി പിടിക്കാറുള്ളത്.

പുലിപ്പേടിയിൽ ജീവിതം

പുലിപ്പേടിയിൽ ജീവിതം

മലക്കപ്പാറയില്‍ നേരം ഇരുട്ടിയാല്‍ ആളുകള്‍ പുറത്തിറങ്ങുക പതിവില്ല. രാവിലെയും വെയിലുദിച്ചാല്‍ മാത്രമേ ആളുകള്‍ പുറത്തിറങ്ങാറുള്ളൂ.കാടിന് തൊട്ടടുത്താണ് തേയിലത്തോട്ടം എന്നതിനാല്‍ ജീവന്‍ കയ്യില്‍ പിടിച്ചാണ് ഇവിടുടെ തൊഴിലാളി കുടുംബങ്ങള്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്.

English summary
Boy escaped from leopard attack in Malakkappara in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X