മാണിമൂലയില്‍ കണ്ട പുലി വനത്തിലേക്ക് തിരിച്ചു പോയിട്ടുണ്ടാകാമെന്ന് വനം വകുപ്പ്
കുറ്റിക്കോല്‍: കേരള-കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന് മാണിമൂല ശ്രീമലയില്‍ കണ്ട പുലി കര്‍ണാടക വനത്തില്‍ നിന്ന് വന്നതാണെന്ന് വനംവകുപ്പ് അധികൃതര്‍. ഇത് അങ്ങോട്ട് തന്നെ തിരിച്ചു പോയിരിക്കാനാണ് സാധ്യതയെന്നും അവര്‍ പറയുന്നു.
ശ്രീമലയില്‍ പുലിയെ കണ്ടതായി രണ്ട് റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളാണ് വനം വകുപ്പ് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കാല്‍പാടുകള്‍ പുലിയുടെതാണന്ന് സ്ഥിരികരിച്ചിരുന്നു. ഈ കാല്‍പാടുകള്‍ പിന്തുടര്‍ന്ന് കിട്ടിയ സൂചന അനുസരിച്ചാണ് കര്‍ണാടക വനത്തിലേക്ക് തന്നെ തിരിച്ചുപോയിരിക്കാനുള്ള സാധ്യതയിലേക്ക് വനംവകുപ്പ് എത്തുന്നത്.

എങ്കിലും നിരീക്ഷണം ശക്തമാക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. അതേസമയം ഭയപ്പെടാനുള്ള സാഹചര്യമില്ലെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications