Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ വീണ്ടും പുലി; പയ്യാമ്പലത്തിന് സമീപം രണ്ടു പശുക്കള്‍ ചത്തു, നാട്ടുകാര്‍ ഭീതിയില്‍

പയ്യാമ്പലത്തിന് സമീപം പള്ളിയാംമൂലയിലാണ് രണ്ട് പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇത് പുലി ആക്രമണത്തില്‍ ചത്തതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

കണ്ണൂര്‍: ജില്ല വീണ്ടും പുലിപ്പേടിയില്‍. പുലിയെ കണ്ടതായി വാര്‍ത്തകള്‍ പരക്കുന്നതിന് പിന്നാലെ രണ്ട് പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തി. പയ്യാമ്പലത്തിന് സമീപം പള്ളിയാംമൂലയിലാണ് രണ്ട് പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്.

കാല്‍പ്പാടുകള്‍ പരിശോധിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയുടേതാണന്ന് സ്ഥിരീകരിച്ചു. എന്നാല്‍ പശുക്കള്‍ പുലി ആക്രമണത്തില്‍ ചത്തതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പശുക്കളെ പുലി പിടിച്ചതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അഴീക്കോട് വായിപ്പറമ്പില്‍ പുലിയെ കണ്ടെന്ന് നേരത്തെ പ്രചാരണമുണ്ടായിരുന്നു.

 തിരഞ്ഞു, കണ്ടില്ല

ഒരാഴ്ചയായി മേഖല കടുത്ത ജാഗ്രതയിലാണ്. വായിപ്പറമ്പിലും പരിസരങ്ങളിലും പുലിയെ കണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് ഇവിടെ വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായിട്ടില്ല.

രണ്ടു ദിവസം പുലിയെ കണ്ടു

കഴിഞ്ഞ ശനിയാഴ്ചായാണ് പുലിയെ കണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞത്. തുടര്‍ച്ചയായ രണ്ടുദിവസവും പുലിയെ കണ്ടുവെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് വായിപ്പറമ്പ് വരയില്‍മഠത്തില്‍ കുന്നിലെ കാട്ടില്‍ വനംവകുപ്പ് കെണി സ്ഥാപിച്ചിട്ടുണ്ട്.

തായത്തെരുവിലെ പുലി

ഏതാനും ആഴ്ച മുമ്പ് കണ്ണൂര്‍ നഗരമധ്യത്തില്‍ പുലിയിറങ്ങി പരിഭ്രാന്തി പരത്തിയിരുന്നു. തായത്തെരു റെയില്‍വേ ഗേറ്റിന് സമീപമാണ് പുലിയെ കണ്ടത്. പുലിയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു.

പുലിപ്പേടി, സാഹസം

തായത്തെരു മൊയ്തീന്‍ പള്ളിക്ക് സമീപത്തെ കുറ്റിക്കാട്ടിലാണ് അന്ന് പുലിയെ കണ്ടത്. സംഭവമറിഞ്ഞു വന്‍ ജനക്കൂട്ടമാണ് പ്രദേശത്തെത്തിയത്. നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് റെയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറിയ പുലി കുറ്റിക്കാട്ടിലേക്ക് മറയുകയായിരുന്നു.

 പുലി വന്നത് ഇങ്ങനെ

ഗുഡ്സ് ട്രെയിനിലാണ് പുലിയെത്തിയതെന്നായിരുന്നു അന്നുണ്ടായിരുന്ന സംശയം. ഗുഡ്സ് ട്രെയിനില്‍ കയറി കൂടിയ പുലി ഇവിടെ ചാടിയതായിരിക്കാമെന്നാണ് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞത്. ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും ലഭിച്ചിരുന്നില്ല. മുമ്പും സമാനമായ രീതിയില്‍ പുലിയെ ഈ ഭാഗത്ത് കണ്ടിരുന്നു.

ജനം കൂടി നിന്നു, പുലി കാട്ടിലും

എന്നാല്‍ ജനങ്ങള്‍ കൂടി നില്‍ക്കുന്നത് കാരണം പുലി പുറത്തിറങ്ങി വന്നില്ല. വനം വകുപ്പിന്റെ ഷൂട്ടിങ് വിദഗ്ധരെല്ലാം സ്ഥലത്തെത്തി. ജനങ്ങളെ മാറ്റാനുള്ള പോലിസ് ശ്രമം ഏറെ നേരത്തിന് ശേഷവും വിജയിച്ചിട്ടില്ല. ജനങ്ങളോട് ദൂരെ പോവാന്‍ പോലിസ് ആവശ്യപ്പെട്ടിട്ടും ജനമൊഴിഞ്ഞുപോവാത്തതാണ് പോലിസിനെ കുഴക്കിയത്. തുടര്‍ന്ന് പോലിസ് നേരിയ തോതില്‍ ലാത്തി വീശി. നിരോധനാജ്ഞ പ്രഖ്യാപിച്ചു. തുടര്‍ന്ന് ഏഴ് മണിക്കൂറിന് ശേഷം രാത്രിയാണ് പുലിയെ വെടിവച്ച് പിടിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.

മലപ്പുറത്തും പുലി?

വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ രീതിയില്‍ മലപ്പുറം തിരൂരിനടുത്ത പുറത്തൂരില്‍ പുലിയിറങ്ങിയിരുന്നു. കാടില്ലാത്ത ഈ പ്രദേശത്ത് എങ്ങനെ പുലി എത്തിയെന്നായിരുന്നു സംശയം. പുലിമുട്ട് നിര്‍മിക്കാന്‍ കല്ലു കൊണ്ടുവന്ന ലോറിയില്‍ കയറി കൂടിയ പുലിയാവാം ഇവിടെ എത്തിയതെന്നായിരുന്നു ഒടുവില്‍ പോലിസ് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+