വയനാട്ടില്‍ കിണറ്റില്‍ പുലി; ജനവാസ മേഖലയില്‍ പുലി വന്നത് പുഴ കടന്ന്
കല്‍പ്പറ്റ: വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി കിണറ്റില്‍ വീണു. പൊഴുതന ആറാം മൈല്‍ പിഎം ഹനീഫയുടെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. കിണറ്റിന്റെ മറ നീങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധിച്ചത്.

വീടു വൃത്തിയാക്കുന്നതിനിടെ ഹനീഫയുടെ ഭാര്യയാണ് മറ നീങ്ങിക്കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് കിണറ്റിലെക്ക് നോക്കുകയായിരുന്നു. പുലിയെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
പൊഴുതനയ്ക്കടുത്തുള്ള പുഴ കടന്നാണ് പുലി വന്നതെന്ന് സംശയിക്കുന്നു. കുറച്ചകലെ വനമേഖലയുണ്ട്. മയക്കുവെടി വച്ച് പുലിയെ പുറത്തെത്തിക്കാനാണ് ശ്രമം. പോലീസ്, അഗ്നിശമന സേന, വനംവകുപ്പ് തുടങ്ങിയ ഉദ്യോഗസ്ഥരെല്ലാമാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുള്ളത്.












Click it and Unblock the Notifications