Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ക്കാര്‍ക്ക് ഇനി ധൈര്യമായി പുറത്തിറങ്ങാം, ആ പുലി ഇനി വരില്ല, വെടിവച്ചിട്ടു!!വീഡിയോ

വന്യജീവി സങ്കേതത്തിലെ ഡോക്ടര്‍മാരാണ് പുലിയെ മയക്കുവെടി വച്ചു വീഴ്ത്തിയത്

കണ്ണൂര്‍: ജനങ്ങളെ ആക്രമിച്ച് പരിഭ്രാന്തി പരത്തിയ പുലിയെ പിടികൂടി. എട്ടു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലിയെ വലയിലാക്കിയത്.

വയനാട്ടിലേക്കു കൊണ്ടുപോയി

വയനാട് വന്യജീവി സങ്കേതത്തിലെ ഡോക്ടര്‍മാരാണ് പുലിയെ മയക്കുവെടി വച്ചു വീഴ്ത്തിയത്. തുടര്‍ന്നു പുലിയെ കൂട്ടിലാക്കി വയനാട്ടിലേക്ക് കൊണ്ടുപോയി. രാത്രി 10.30ഓടു കൂടിയാണ് പുലിയെ വലയിലാക്കിയത്.

നാലു പേര്‍ക്കു പരിക്ക്

നേരത്തേ കണ്ണൂര്‍ നഗരത്തില്‍ പുലിയുടെ ആക്രമണത്തില്‍ നാലു പേര്‍ക്കു പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആക്രമിച്ചത് റെയില്‍വേ ഗേറ്റിനു സമീപം

തായത്തെരു റെയില്‍വേ ഗേറ്റിനു സമീപത്തു വച്ചാണ് പുലി ആളുകളെ ആക്രമിച്ചത്. വൈകീട്ട് മൂന്നു മണിയോടെയാണ് പുലിയെ കണ്ടെത്തിയത്. റെയില്‍വേ പാളത്തിനു സമീപത്തെ കുറ്റിക്കാട്ടില്‍ പുലിയെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ബഹളം വയ്ക്കുകയായിരുന്നു. ബഹളത്തെ തുടര്‍ന്നു പുലി റെയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറിയ സമീപത്തെ കുറ്റിക്കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു.

നിരോധനാജ്ഞ

പുലിയെ കണ്ടെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് കസാനക്കോട്ടയിലും പരിസര പ്രദേശങ്ങളിലും ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഈ പ്രദേശത്തെ കെട്ടിടങ്ങളില്‍ ഉള്ളവരെ സുരക്ഷിത സ്ഥലത്തേക്കു മാറ്റുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+