കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനവാസ മേഖലയിൽ വീണ്ടും പുലി!! ഇത്തവണ കുടുങ്ങി!! ശരിക്കും സംഭവിച്ചത്!!

മലയോടു ചേർന്നുള്ള ആദ്യത്തെ പറമ്പിൽ സ്ഥാപിച്ച തടിവേലിയിലായിരുന്നു പുലി കുടുങ്ങിയത്. തടി വേലിയും വലിച്ചു കൊണ്ട് പുലി രണ്ടാമത്തെ പറമ്പിലേക്ക് നീങ്ങുകയായിരുന്നു.

  • By Gowthamy
Google Oneindia Malayalam News

തൃശൂർ: അതിരപ്പള്ളി വെറ്റിലപ്പാറയിൽ പുലി കുരുക്കിൽപ്പെട്ടു. വന്യ മൃഗങ്ങളുടെ ശല്യം ഒഴിവാക്കാനായി സ്ഥാപിച്ചിരുന്ന തടിവേലിയിലാണ് പുലി കുരുങ്ങിയത്.ഡിഎഫ്ഒ എത്തി പുലിയെ മയക്കു വെടിച്ച് രക്ഷപ്പെടുത്തി. മലയാറ്റൂരിലെ പുലി സംരക്ഷണ കേന്ദ്രത്തിലേക്ക് പുലിയെ മാറ്റും.

<strong>'മാഡം' സിനിമ നടി തന്നെ!! പക്ഷെ.....!! ചുവട് മാറ്റി വീണ്ടും പൾസർ സുനി!! ഇപ്പോൾ പറയുന്നത്!!</strong>'മാഡം' സിനിമ നടി തന്നെ!! പക്ഷെ.....!! ചുവട് മാറ്റി വീണ്ടും പൾസർ സുനി!! ഇപ്പോൾ പറയുന്നത്!!

അതിനു ശേഷം പുലിയുടെ ആരോഗ്യ അവസ്ഥ നോക്കിയ ശേഷം കാട്ടിലേക്ക് തുറന്നു വിടും. ചൊവ്വാഴ്ച രാത്രിയാണ് കുടുങ്ങിയത്. ബുധനാഴ്ച രാവിലെയാണ് പുലിയെ കണ്ടത്.മലയോട് ചേർന്നുള്ള രണ്ടാമത്തെ പറമ്പിലാണ് പുലി കുുടുങ്ങിക്കിടന്നത്. മലയോടു ചേർന്നുള്ള ആദ്യത്തെ പറമ്പിൽ സ്ഥാപിച്ച തടിവേലിയിലായിരുന്നു പുലി കുടുങ്ങിയത്.

leopard

തടി വേലിയും വലിച്ചു കൊണ്ട് പുലി രണ്ടാമത്തെ പറമ്പിലേക്ക് നീങ്ങുകയായിരുന്നു. പാറക്കേൽ ബിനോയിയുടെ റബർ തോട്ടത്തിലാണ് പുലി കിടന്നത്.ജനവാസ മേഖലയായതിലനാൽ സുരക്ഷ കണക്കിലെടുത്ത് ആളുകളെ ഇവിടെ നിന്ന് നീക്കിയിരുന്നു.

പുലി ഏറെ നേരം അക്രമാസക്തമായിരുന്നു.ഇതിനെ തുടർന്ന് രക്ഷിക്കാനുള്ള ശ്രമം തടസപ്പെട്ടിരുന്നു. അക്രമാസക്തമായതിനെ തുടര്‍ന്നാണ് മയക്കു വെടിവച്ച് വീഴ്ത്താൻ തീരുമാനിച്ചത്.

അതേസമയം പ്രാണരക്ഷാർഥം റബർ തോട്ടത്തിൽ പുലി നീങ്ങിയ പാടുണ്ട്. റബർ മരങ്ങളിൽ കയറാൻ ശ്രമിച്ചതിന്റെ പാടുകളും ഉണ്ട്. ഫോറസ്റ്റ്, പോലീസ് സംഘം സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

English summary
leopard trapped in rubber plantation at thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X