കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പകർച്ചവ്യാധി ഭീഷണിയിൽ സംസ്ഥാനം; 13 ജില്ലകളിൽ അതീവ ജാഗ്രത...ഞായറാഴ്ച മാത്രം 10 എലിപ്പനി മരണം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
Morning News Focus : മഹാപ്രളയത്തിന് പിന്നാലെ പകർച്ചവ്യാധി ഭീഷണിയിൽ സംസ്ഥാനം

കോഴിക്കോട്: മഹാപ്രളയത്തിന് പിന്നാലെ സംസ്ഥാനം എലിപ്പനി ഭീതിയിൽ. എലിപ്പനി ബാധിച്ചെന്ന് സംശയിക്കുന്ന 10 പേർ കൂടി ഞായറാഴ്ച മരിച്ചു. ഇതോടെ മൂന്ന് ദിവസത്തിനകം 31 പേർ മരിച്ചു. കോഴിക്കോട് ജില്ലയിൽ സ്ഥിതിഗതികൾ രൂക്ഷമാണെന്ന് സൂചനയുണ്ട്. കോഴിക്കോട് നാലു പേർ, എറണാകുളത്ത് രണ്ട്, പാലക്കാട്, തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓരോരുത്തരുമാണ് ഞായറാഴ്ച മരിച്ചത്.

പടർച്ച വ്യാധികൾ പടരുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. എലിപ്പനിയെ കൂടാതെ മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. വയനാട്ടിൽ ഒരാൾക്ക് എച്ച് 1 എൻ 1 ബാധ സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്. എലിപ്പനി മരണങ്ങൾ കൂടിയതോടെ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജിതമാക്കിയിട്ടുണ്ട്.

rat

കോഴിക്കോട് ജില്ലയിലെ ആരോഗ്യ വകുപ്പിന്റെ കൾട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യമന്ത്രി ഇന്ന് അടിയന്തിര രോഗം വിളിച്ചിട്ടുണ്ട്. പ്രളയത്തിന് ശേഷം വെള്ളമിറങ്ങാത്ത പ്രദേശങ്ങളിൽ ബ്ലീച്ചിംഗ് പൗഡർ വിതറി ശുചീകരിക്കും. പ്രതിരോധ ഗുളികകളും ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്നുണ്ട്.

കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി തന്നെ! മോദിയെ തകര്‍ക്കാന്‍ യോഗ്യന്‍! കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി തന്നെ! മോദിയെ തകര്‍ക്കാന്‍ യോഗ്യന്‍!

കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ചികിത്സാ പ്രോട്ടോകോൾ പുറത്തിറക്കിയിരുന്നു.രക്ഷാപ്രവർത്തകരും ആരോഗ്യപ്രവർത്തകരും ആഴ്ചയിൽ ഒരിക്കൽ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ 200 എം ജി കഴിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

കുഞ്ചാക്കോ ബോബന്‍ മമ്മൂട്ടിയെ പിന്തുടരുകയാണോ? ഈ വര്‍ഷം ഇതുവരെ 5 സിനിമകള്‍, വരാനിരിക്കുന്നത് വേറെയും

English summary
leptoserosis rate increases in kerala emergency meeting today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X