കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് എലിപ്പനി പടര്‍ന്ന് പിടിക്കുന്നു.... 13 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം... മരണസംഖ്യ 57 ആയി

Google Oneindia Malayalam News

കോഴിക്കോട്: പ്രളയക്കെടുതികള്‍ക്ക് പിന്നാലെ കേരളം പകര്‍ച്ചവ്യാധികളുടെ ഭീഷണിയില്‍. സംസ്ഥാനത്ത് എലിപ്പിനി പടര്‍ന്നുപിടിക്കുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 57 പേരാണ് മരിച്ചത്. അതേസമയം പ്രളയമിറങ്ങിയതിന് പിന്നാലെ പകര്‍ച്ചവ്യാധികള്‍ ഉണ്ടാവാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരുന്നു. അതിന് സമാനമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സംസ്ഥാനത്തെ 13 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ കരുതിയിരിക്കണമെന്നും ആവശ്യത്തിന് ഡോക്ടര്‍മാരുടെ സേവനം തേടണമെന്നും നേരത്തെ ആരോഗ്യ വകുപ്പ് പറഞ്ഞിരുന്നു.

അതേസമയം കോഴിക്കോട് ജില്ലയില്‍ സ്ഥിതി ഗതികള്‍ രൂക്ഷമാണെന്നും സൂചനയുണ്ട്. മൂന്നുദിവസത്തിനിടെയാണ് 26 പേര്‍ മരിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് നാല് പേരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മറ്റൊരാളും മരിച്ചിരുന്നു. ജനങ്ങള്‍ പരിഭാന്ത്രരാവരുതെന്നും ജാഗ്രതയാണ് വേണ്ടതെന്നും ആരോഗ്യ മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് അതീവ ജാഗ്രത

സംസ്ഥാനത്ത് അതീവ ജാഗ്രത

സംസ്ഥാനത്തൊട്ടാകെ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നാല്‍പ്പതിലേറെ പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. അതേസമയം ഏറ്റവുമധികം മരണം സംഭവിച്ചത് കോഴിക്കോട് ജില്ലയിലാണ്. കഴിഞ്ഞ രണ്ടുദിവസത്തിനകം 20 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസം മാത്രം മൂന്ന് പേര്‍ മരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

ചികിത്സാ പ്രോട്ടോക്കോള്‍

ചികിത്സാ പ്രോട്ടോക്കോള്‍

എലിപ്പനി മരണങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ചികിത്സാ പ്രോട്ടോക്കോള്‍ പുറത്തിറക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും നിര്‍ബന്ധമായും ആഴ്ച്ചയിലൊരിക്കല്‍ എലിപ്പനി പ്രതിരോധി ഗുളികയായ ഡോക്‌സിസൈക്ലിന്‍ 200 എംജി കഴിക്കണം. കഴിഞ്ഞയാഴ്ച്ച കഴിച്ചവര്‍ ഈ ആഴ്ച്ചയും ഇത് കഴിക്കണം. രാജ്യാന്തര മാനദണ്ഡമനുസരിച്ച് പ്രതിരോധവും ചികിത്സയും സാമ്പിള്‍ ശേഖരവും ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു. രോഗം മൂര്‍ച്ഛിക്കുന്നവര്‍ക്കായി താലൂക്ക് ആശുപത്രി തലം മുതല്‍ പെനിസിലിന് ലഭ്യതയും ഉറപ്പായിക്കിയിട്ടുണ്ട്.

എണ്ണം വര്‍ധിക്കുന്നു

എണ്ണം വര്‍ധിക്കുന്നു

സംസ്ഥാനത്ത് എലിപ്പനി ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇതുവരെ 92 പേരാണ് എലിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്. 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 28 പേര്‍ കോഴിക്കോട് സ്വദേശികളാണ്. എല്ലാ ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിലും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാലില്‍ ഏതെങ്കിലും രീതിയിലുള്ള ചെറിയ മുറിവെങ്കിലും ഉണ്ടെങ്കില്‍ അതിന് ആന്റിസെപ്റ്റിക് ലോഷനുകള്‍ ഉപയോഗിക്കണമെന്ന പ്രത്യേക നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്.

രക്തസാംപിളുകള്‍ പരിശോധിക്കും

രക്തസാംപിളുകള്‍ പരിശോധിക്കും

എലിപ്പനി സ്ഥിരീകരിക്കുന്നതിനായി രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം അനൗദ്യോഗിക കണക്ക് പ്രകാരം ഓഗസ്റ്റ് ഒന്ന് മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രം ഇരുന്നൂറിലേറെ പ്പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മാത്രമായി ആശുപത്രികളില്‍ പ്രത്യേകത കൗണ്ടര്‍ വഴി പ്രതിരോധ ഗുളിക വിതരണം ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രളയ ബാധിത മേഖലയിലുള്ളവര്‍ ഏതെങ്കിലും വിധത്തില്‍ ജാഗ്ര പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

കോഴിക്കോട് രൂക്ഷം

കോഴിക്കോട് രൂക്ഷം

എലിപ്പനി കോഴിക്കോട് ജില്ലയില്‍ രൂക്ഷമാണ്. മരിച്ചവരേക്കാള്‍ ആശങ്കപ്പെടുത്തുന്നതാണ് ചികിത്സയില്‍ കവിയുന്നവരുടെകാര്യം. കഴിഞ്ഞ ദിവസം നാല് ലക്ഷത്തിലധികം പ്രതിരോധ മരുന്നുകള്‍ ജില്ലയില്‍ വിരണം ചെയ്തിരുന്നു. പ്രതിരോധ മരുന്ന് കഴിക്കാതിരുന്നാല്‍ കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ജില്ലയില്‍ പ്രളയദുരിതമനുഭവിച്ചവരെല്ലാം ചികിത്സ തേടണമെന്നും അറിയിച്ചിട്ടുണ്ട്. ഇവര്‍ക്കിടയില്‍ രോഗസാധ്യത വളരെ കൂടുതലാണ്.

എലിപ്പനി കോര്‍ണര്‍

എലിപ്പനി കോര്‍ണര്‍

എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഒരു എലിപ്പനികോര്‍ണര്‍ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ മാത്രമായി 16 സ്ഥലങ്ങളിലായി ഒരു നഴ്‌സും ഡോക്ടറുമടങ്ങിയ പ്രത്യേക താല്‍ക്കാലിക ആശുപത്രികള്‍ ഉടന്‍ തുടങ്ഹും. നാളെ വൈകിട്ടോടെ ഇത് പൂര്‍ണമായും സജ്ജമായി പ്രവര്‍ത്തിക്കും. അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡെങ്കിപ്പനിക്കായി തുടങ്ങിയ പ്രത്യേക വാര്‍ഡ് എലിപ്പനിക്കായി ഉപയോഗിക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനം പകർച്ച വ്യാധി ഭീതിയിൽ, പ്രളയബാധിത പ്രദേശങ്ങളിൽ എലിപ്പനി പടരുന്നുസംസ്ഥാനം പകർച്ച വ്യാധി ഭീതിയിൽ, പ്രളയബാധിത പ്രദേശങ്ങളിൽ എലിപ്പനി പടരുന്നു

ചിമ്പുവിനെതിരെ പരാതി! നാലാഴ്ചയ്ക്കുള്ളില്‍ 85.50 ലക്ഷം രൂപ പിഴ അടയ്ക്കണം! തുകയടച്ചില്ലേങ്കില്‍ ജപ്തിചിമ്പുവിനെതിരെ പരാതി! നാലാഴ്ചയ്ക്കുള്ളില്‍ 85.50 ലക്ഷം രൂപ പിഴ അടയ്ക്കണം! തുകയടച്ചില്ലേങ്കില്‍ ജപ്തി

English summary
leptospirosis in kerala 26 died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X