കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രളയത്തിന് പിന്നാലെ എലിപ്പനി; 70 പേർക്ക് രോഗം സ്ഥിരീകരിച്ചു, രണ്ട് മരണം!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തിന് പിന്നാലെ എലിപ്പനി ഭീഷണിയും. എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് രണ്ട് പേർ മരിച്ചെന്ന് റിപ്പോർട്ട്. എടട് പേർ മിരിച്ചെന്ന് അനൗദ്യോഗികമായ റിപ്പോർട്ടുമുണ്ട്. എഴുത് പേർക്ക് എലിപ്പനി ബാധിച്ചിട്ടുണ്ടെന്ന് ആരോഗദ്യ വകുപ്പ് സ്ഥിരീകരിക്കുന്നുണ്ട്. 120 പേർക്ക് രോഗമുള്ളതായാണ് അനൗദ്യോഗിക റിപ്പോർട്ട്.

<strong>പിഎസ് സി എപിപി പരീക്ഷയിലും വൻ ക്രമക്കേട്; 100 ചോദ്യങ്ങളിൽ 80 ഉം ഒരേ ഗൈഡിൽ നിന്ന്...</strong>പിഎസ് സി എപിപി പരീക്ഷയിലും വൻ ക്രമക്കേട്; 100 ചോദ്യങ്ങളിൽ 80 ഉം ഒരേ ഗൈഡിൽ നിന്ന്...

പ്രളയത്തിന് ശേഷം എലിപ്പനി പടരാനുള്ള സാധ്യത മുന്നിൽ കണ്ടാണ്ട് പ്രളയബാധിതരും ശുചീകരണത്തിന് പോയവരുമെല്ലാം പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളിയാഴ്ച രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വയനാട് പൊഴുതന സ്വദേശി മഹേഷ് മരിച്ചതും എലിപ്പനി ബാധിച്ചാണെന്ന് സംശയിക്കുന്നുണ്ട്.

Rat

മലിനജലവുമായി ബന്ധപ്പെടുന്ന അല്ലാവരും ഡോക്സിസൈക്ലിൻ കഴിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. 12 വയസിന് മുകളിൽ പ്രായമുള്ളവർ 100 മില്ലിഗ്രാം ഡോക്സിസൈക്ലിൻ ഗുളിക രണ്ടെണ്ണം വീതം ആഴ്ചയിലൊരിക്കൽ കഴിച്ചാൽ പ്രതിരോധം നേടാം. മലിനജലവുമായി സമ്പർക്കം തുടരുന്നവർ ആറാഴ്ചവരെ ഗുളിക കഴിക്കണം.

രോഗാണുബാധയേറ്റവരിൽ ചിലർക്ക് കടുത്ത രോഗലക്ഷണങ്ങൾ കാണുമ്പോൾ മറ്റു ചിലർക്ക് യാതൊരുവിധ രോഗലക്ഷണങ്ങളും കാണാറില്ല. രണ്ടുഘട്ടങ്ങളുള്ള ഒരു രോഗമാണ് എലിപ്പനി സാധാരണ ജലദോഷപ്പനി പോലെയാണ് രോഗം ആരംഭിക്കുന്നത് പനി, വിറയൽ, ക്ഷീണം, കടുത്ത തലവേദന എന്നിവയുണ്ടാകും.

ഒന്നാം ഘട്ടം കഴിയുമ്പോൾ രോഗലക്ഷണങ്ങൾ എല്ലാം ഇല്ലാതാവുകയും രാംണ്ടഘട്ടം ആരംഭിക്കുകയും ചെയ്യുന്നു. രണ്ടാംഘട്ടത്തിൽ, ഹൃദയം, കരൾ, കിഡ്ന്നി, തലച്ചോറ്, ശ്വാസകോശം എന്നിവയെ ബാധിച്ച് രോഗി ഗുരുതരാവസ്ഥയിലാകുന്നു രോഗലക്ഷണങ്ങളുടെ വ്യാപ്ത്തി കാരണം പലപ്പോഴും രോഗം കൃത്യമായി കത്തൊൻ കഴിയുന്നില്ല.

English summary
Leptospirosis in Kerala, Two death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X