Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന് പഠിക്കാന്‍ 5 കെജ്രിവാള്‍ പാഠങ്ങള്‍

ദില്ലി: ആം ആദ്മി പാര്‍ട്ടിയുടെ അത്ഭഉത വിജയത്തില്‍ കണ്ണഞ്ചിരിക്കുകയാണ് യുവരാജാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ കുടുംബവാഴ്ചയ്ക്കും അഴിമതിഭരണത്തിനും ജനം ചുട്ട മറുപടി നല്‍കിയപ്പോള്‍ ഭരണവും പോയി മാനവും പോയി എന്ന നിലയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി.

കെജ്രിവാള്‍ മാതൃകയില്‍ തങ്ങളും തിരിച്ചുവരും എന്നൊരു പ്രസ്താവന നടത്തിയാണ് രാഹുല്‍ ഗാന്ധി കളം വിട്ടിരിക്കുന്നത്. നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള കോണ്‍ഗ്രസിന് ഒരു വര്‍ഷം പോലും പ്രായമില്ലാത്ത ആം ആദ്മികളില്‍ നിന്നും പഠിക്കാനുള്ളത് എന്താണ്?

എങ്ങിനെയാണ് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നത് എന്ന് നോക്കൂ. തലസ്ഥാനത്ത് തരംഗമായി മാറിയ ഓപ്പണ്‍ കെജ്രിവാള്‍ സ്റ്റൈലിലേക്ക്

 എന്‍ ജി ഒയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക്

എന്‍ ജി ഒയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക്

കയ്യിലുണ്ടായിരുന്ന എന്‍ ജി ഒയെ സമര്‍ഥമായി രാഷ്ട്രീയപാര്‍ട്ടിയാക്കി മാറ്റിയിരിക്കുകയാണ് കെജ്രിവാള്‍. എന്നാല്‍ രാഹുല്‍ ഗാന്ധി നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒരു എന്‍ ജി ഒ ആക്കി മാറ്റാനുള്ള ശ്രമത്തിലാണ്

ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നവരെ മതിക്കുക

ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്നവരെ മതിക്കുക

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും പഠിച്ചിരിക്കേണ്ട ഒരു പാഠമാണ് ഇത്. ഒരിക്കലും കെജ്രിവാളിനെ അംഗീകരിക്കാന്‍ ഇവര്‍ തയ്യാറായില്ല. ഫലമോ, ഫലം വന്നപ്പോള്‍ കണ്ടത് തന്നെ.

റിസ്‌കെടുക്കുക

റിസ്‌കെടുക്കുക

അവനവന്റെ നിലയും വിലയും തിരിച്ചറിയുക, എന്നിട്ട് ആവശ്യമായ റിസ്‌ക് എടുക്കുക. ഷീല ദീക്ഷിതിനെതിരെ മത്സരിക്കാന്‍ കെജ്രിവാള്‍ കാണിച്ച ആര്‍ജ്ജവം എത്ര തലമുറകള്‍ കൂടി കഴിഞ്ഞാലാണ് നെഹ്‌റു കുടുംബത്തില്‍ ഒന്ന് കാണാന്‍ കിട്ടുക.

പഠിച്ച് തീരുക എന്നൊന്നില്ല

പഠിച്ച് തീരുക എന്നൊന്നില്ല

പറ്റിപ്പോയ തെറ്റ് ഏറ്റുപറയാനും തിരുത്താനും കെജ്രിവാള്‍ മടി കാണിച്ചില്ല. എന്നാല്‍ രാഹുലാകട്ടെ തെറ്റില്‍ നിന്നും തെറ്റിലേക്കായിരുന്നു പതിച്ചത്.

കെജ്രിവാളാകാന്‍ നോക്കല്ലേ

കെജ്രിവാളാകാന്‍ നോക്കല്ലേ

മാറ്റം കൊണ്ടുവരാന്‍ വേണ്ടി മറ്റൊരു കെജ്രിവാളാകാന്‍ രാഹുല്‍ ശ്രമം നടത്തിക്കളയുമോ എന്ന് കരുതുന്നവരുണ്ട്. നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള കോണ്‍ഗ്രസുകാരന്‍ ഒരുവര്‍ഷം മാത്രം പ്രായമുള്ള ആം ആദ്മിയായി മാറേണ്ട കാര്യമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+