ഫയാസിന്റെ കൂടെ ഫോട്ടോ എടുത്തത് ജാതകം നോക്കിയല്ല
തിരുവനന്തപുരം: ഫയാസിന്റെ കൂടെ നിന്ന് ഫോട്ടോ എടുത്തത് ജാതകം നോക്കിയ ശേഷമല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വര്‍ണ കള്ളക്കടത്തുകാരന് ഫയാസസും ചെന്നിത്തലയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസനും ഒരുമിച്ച് നില്ക്കുന്ന ഫോട്ടോ കൈരളി പീപ്പിള്‍ പുറത്ത് വിട്ടത് വിവാദമായ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയുടെ ഈ പ്രസ്താവന.
കോണ്‍ഗ്രസിന്റെ സാമ്പത്തിക സ്രോതസ്സാണ് കള്ളക്കടത്തുകാരനായ ഫയാസ് എന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കണ്ണൂരില്‍ ആരോപിച്ചിരുന്നു. ചെന്നിത്തലയും ഫയാസും തമ്മില്‍ അവിശുദ്ധ ബന്ധമാണ് ഉള്ളത്. ഫയാസുമായുള്ള ബന്ധം വെളിച്ചത്ത് വന്ന സാഹചര്യത്തില്‍ രമേശ് ചെന്നിത്തല മന്ത്രിസ്ഥാനം രാജിവെക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

എന്നാല്‍ താനും ഫായിസുമായുളള ബന്ധത്തെക്കുറിച്ച് സി ബി ഐ അന്വേഷിക്കട്ടെ എന്നാണ് ചെന്നിത്തല ഇതിനോട് പ്രതികരിച്ചത്. ഒരുപാട് പേര് കൂടെ നിന്ന് ഫോട്ടോ എടുക്കാറുണ്ട്. ജാതകം നോക്കിയല്ല ആരുടെയും കൂടെ നിന്ന് ഫോട്ടോ എടുക്കുന്നത്. അറിയാത്ത പലരും കൂടെ നിന്ന് ഫോട്ടോ എടുത്തിട്ടുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും എം എം ഹസനും ഫയാസിനൊപ്പം നില്ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം കൈരളി പീപ്പിള്‍ ടി വി പുറത്ത് വിട്ടിരുന്നു. ഈ ചിത്രത്തിലൂടെ തെളിയുന്നത് ഫയാസും ചെന്നിത്തലയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഫയാസുമായുള്ള ബന്ധം പുറത്ത് വന്ന സാഹചര്യത്തില്‍ രമേശ് ചെന്നിത്തല രാജിവെച്ച് അന്വേഷണം നേരിടണമെന്ന് കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു.
-
എഫ്സിആര്‍എ നിയമ ഭേദഗതി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
ഫണ്ട് തിരിമറി; പണം ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി, സ്റ്റേറ്റ്മെന്റ് പങ്കുവെച്ച് വി. കുഞ്ഞികൃഷ്ണൻ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ











Click it and Unblock the Notifications