Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗോവിന്ദൻ ഓർമ്മക്കുറവിന് മരുന്ന് കഴിക്കട്ടെ; സ്പീക്കറുടെ ഉള്ളിലുള്ളത് വർഗീയവാദം'; വി മുരളീധരൻ

തിരുവനന്തപുരം: ഗണപതിയെ മിത്തെന്ന് വിളിച്ച സ്പീക്കർ എഎൻ ഷംസീർ മാപ്പ് പറയണമെന്ന് മന്ത്രി വി മുരളീധരൻ. മാപ്പ് പറയാൻ അദ്ദേഹം ഇനിയും മടിക്കുന്നുണ്ടെങ്കിൽ ഭരണഘടന പദവിയിൽ ഇരിക്കാൻ യോഗ്യത ഇല്ലാത്ത വെറും വർഗീയവാദിയാണ് അദ്ദേഹമെന്ന് കേരളത്തിലെ ജനങ്ങൾ വിധിയെഴുതുമെന്നും മുരളീധരൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഓർമ്മക്കുറവുണ്ടെന്നും അവസരവാദ രാഷ്ട്രീയം അവസാനിപ്പിക്കാൻ അദ്ദേഹം തയ്യാറാകണമെന്നും മുരളീധരൻ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'സിപിഎം ജില്ലാ സെക്രട്ടറി എംവി ഗോവിന്ദൻ അടിയന്തരമായി ഒരു ബ്രഹ്മീകൃതം വാങ്ങണം. കാരണം ഓർമ്മക്കുറവിന് അത് നല്ല മരുന്നാണ്. കഴിഞ്ഞ ദിവസം അദ്ദേഹം കേരളത്തിൽ നിന്നും പറഞ്ഞത് ഗണപതി മിത്ത് ആണെന്നാണ്. ഡൽഹിയിൽ എത്തിയപ്പോൾ അദ്ദേഹത്തിന് അതൊന്നും ഓർമയില്ല. ഇങ്ങനെയുള്ള അവസരവാദ നാടകം ഇനിയെങ്കിലും അവസാനിപ്പിക്കണം. കേരളത്തിലെ ജനങ്ങൾക്ക് ഇതൊക്കെ തിരിച്ചറിയാനുള്ള കഴിവും ബുദ്ധിശക്തിയുമുണ്ടെന്ന് അദ്ദേഹം മനസിലാക്കണം.

vmural

ഗണപതിയെ മിത്താണെന്ന് വിളിച്ച് ആക്ഷേപിച്ച സ്പീക്കർ മാപ്പ് പറയണം എന്ന കാര്യത്തിൽ ഒരു പിന്നോട്ട് പോക്കുമില്ല. സ്പീക്കർ ഭരണഘടന പദവിയിലിരിക്കുന്ന ആളാണ്.അദ്ദേഹത്തിന്റെ പാർട്ടി സെക്രട്ടറി തന്നെ പറഞ്ഞത് ഓർമ്മയില്ലെന്ന് പറഞ്ഞ് പറഞ്ഞ കാര്യത്തിൽ സംശയം പ്രകടിപ്പിച്ച സ്ഥിതിയിൽ ഇനിയെങ്കിലും ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയത് തെറ്റാണെന്ന് തിരിച്ചറിഞ്ഞ് കൊണ്ട് സ്പീക്കർ മാപ്പ് പറയണം.

മാപ്പ് പറയാൻ അദ്ദേഹം ഇനിയും മടിക്കുന്നുണ്ടെങ്കിൽ ഭരണഘടന പദവിയിൽ ഇരിക്കാൻ യോഗ്യത ഇല്ലാത്ത വെറും വർഗീയവാദിയാണ് അദ്ദേഹമെന്ന് കേരളത്തിലെ ജനങ്ങൾ വിധിയെഴുതും. വർഗീയവാദമാണ് സ്പീക്കറുടെ ഉള്ളിലുള്ളത്. അതുകൊണ്ടാണ് അദ്ദേഹം പറ്റിയ തെറ്റ് ഏറ്റുപറയാൻ പോലും തയ്യാറാക്കാത്തത്. ഇന്നലെ ശിവഗിരി മഠം സ്പീക്കർ മാപ്പ് പറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എൻ എസ് എസ് ആവശ്യപ്പെട്ടു. കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിക്കൊണ്ട് , വിശ്വാസങ്ങളെ അവഹേളിച്ച് കൊണ്ട് ഞാൻ ഒന്നും അറിഞ്ഞില്ലെന്ന മട്ടിൽ മുന്നോട്ട് പോകുകയെന്നത് കേരളത്തിലെ വിശ്വാസി സമൂഹത്തിനെ മുഴുവൻ അധിക്ഷേപിക്കുന്നതിന് തുല്യമാണ്.

എന്താണ് വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട്. കോൺഗ്രസും ഭൂരിപക്ഷ വികാരത്തിന് പുല്ല് വിലയാണോ കൽപ്പിക്കുന്നതെന്ന് അറിയാൻ ആഗ്രഹമുണ്ട്. ഖേദം പ്രകടിപ്പിക്കാനോ മാപ്പ് പറയാനോ തയ്യാറാകാതെ നിയമസഭയുടെ അധ്യക്ഷനായി സ്പീക്കർ ഇരുന്നാൽ കോൺഗ്രസിന്റെ നിലപാട് എന്തായിരിക്കും? കോൺഗ്രസ് പറയുന്നത് സ്പീക്കർ തിരുത്തണമെന്നാണ്. തിരുത്തിയില്ലെങ്കിൽ എന്താണ് കോൺഗ്രസിന്റെ നിലപാട്. അവർ സ്പീക്കറുമായി സഹകരിക്കുമോ അതോ ബഹിഷ്ക്കരിക്കുമോയെന്നാണ് അറിയേണ്ടത്', മുരളീധരൻ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+