കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പിണറായി സർക്കാർ സൗജന്യമായി നൽകുന്നത് കേന്ദ്രം നൽകുന്ന അരിയാണ്;ഇന്ധന വില കുറവുണ്ടാകാൻ കേരളം നികുതി കുറക്കട്ടെ'

Google Oneindia Malayalam News

തിരുവനന്തപുരം; ഇന്ധന വിലവർധനവിൽ കേന്ദ്രത്തെ കുറ്റം പറയേണ്ടതില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഇന്ധന വില കുറയണമെങ്കിൽ സംസ്ഥാന സർക്കാർ നികുതി കുറക്കണം, അതിന് ധനമന്ത്രി തോമസ് ഐസക് തയ്യാറുണ്ടോയെന്ന് മുരളീധരൻ ചോദിച്ചു. കേന്ദ്രസർക്കാർ ഈടാക്കുന്ന നികുതിയുടെ വിഹിതം സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ട്. ഇത് ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും ഇന്ധന വില വർധനവിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മന്ത്രി മറുപടി പറഞ്ഞു.

 vmuraleedharan

പിണറായി സർക്കാർ സൗജന്യമായി അരി നൽകുന്നുണ്ടല്ലോ, അത് കേന്ദ്ര സർക്കാർ നൽകുന്ന അരിയാണ്. അതൊക്കെയും ഇതിൽ ഉൾപ്പെടുന്നത്. അതൊക്കെ വേണ്ടെന്നാണെങ്കിൽ സംസ്ഥാന സർക്കാർനികുതി കുറക്കാൻ തയ്യാറായാൽ മതിയെന്നും മുരളീധരൻ പറഞ്ഞു.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില ഇന്നലെ കൂടുന്നതും ഇന്ന് കുറയുന്നതും അനുസരിച്ചല്ല ഇന്ധന വില കൂടുന്നത്. ഇതിൽ പല ഘടകങ്ങളുണ്ട്. ക്രൂഡോയിൽ വില, ട്രാൻസ്‌പോർട്ടേഷൻ ചെലവ്, പ്രോസസിംഗ് ചെലവ് , അതിന് പുറമെ നികുതിയും.പെട്രോളിന്റെ വിലയുടെ പകുതിയോളം നികുതിയാണ്. ആ നികുതി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈടാക്കുന്നത് ജനങ്ങൾക്ക് ആനുകൂല്യങ്ങളായി നൽകുന്നുണണ്ട്. നികുതി അൻപത് ശതമാനത്തിന് മുകളിലാണ്. അത്രയും പരാതി ഉണ്ടെങ്കിൽ സംസ്ഥാനം നികുതി കുറയ്ക്കട്ടെ.

മുൻപ് പലഘട്ടങ്ങളിലും കേന്ദ്രം നികുതി കുറയ്ക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ആവശ്യം വന്നാൽ ഇനിയും സർക്കാർ നികുതി കുറക്കുന്ന കാര്യം പരിഗണിക്കുമെന്നും മുരളീധരൻ പറഞ്ഞു. ആലപ്പുഴ ബൈപ്പാസിന്റെ കാര്യത്തിൽ കേന്ദ്രസർക്കാർ ഒന്നും ചെയ്തില്ലെന്ന് പ്രചരിക്കുന്നവർക്ക് സൂര്യൻ പടിഞ്ഞാറാണ് ഉദിക്കുന്നത് എന്ന് പ്രചരിപ്പിക്കാമെന്നും മുരളീധരൻ പരിഹസിച്ചു. ബൈപാസിനായി കൂടുതൽ ഇടപെടൽ ഉണ്ടായത് എൽഡിഎഫ് കാലത്ത് അല്ല എന്നും മുരളീധരൻ പറഞ്ഞു.

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ മത്സരിക്കുമോ എന്ന് മാധ്യമപ്രവർത്തകർ, അതാരെന്ന് കെ സുരേന്ദ്രൻബിജെപി ദേശീയ ഉപാധ്യക്ഷന്‍ മത്സരിക്കുമോ എന്ന് മാധ്യമപ്രവർത്തകർ, അതാരെന്ന് കെ സുരേന്ദ്രൻ

ജോസ് കെ മാണിയുടെ സമ്മർദ്ദം വിലപ്പോവില്ല; മെരുക്കാൻ ഉറച്ച് സിപിഎം.. 15 അല്ല 10..സീറ്റുകൾ ഇങ്ങനെജോസ് കെ മാണിയുടെ സമ്മർദ്ദം വിലപ്പോവില്ല; മെരുക്കാൻ ഉറച്ച് സിപിഎം.. 15 അല്ല 10..സീറ്റുകൾ ഇങ്ങനെ

കോട്ടയത്ത് കോണ്‍ഗ്രസിന് ചാകര; മൂന്ന് മണ്ഡലങ്ങള്‍ക്ക് അടിവലി, പിസി ജോര്‍ജും കാപ്പനും കനിയണംകോട്ടയത്ത് കോണ്‍ഗ്രസിന് ചാകര; മൂന്ന് മണ്ഡലങ്ങള്‍ക്ക് അടിവലി, പിസി ജോര്‍ജും കാപ്പനും കനിയണം

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

കൊവിഡ്: കേരളത്തിൽ ഇനി കടുത്ത നിയന്ത്രണം, ഇന്ന് മുതൽ ആർടിപിസിആർ പരിശോധന വർദ്ധിപ്പിക്കാൻ നിർദ്ദേശംകൊവിഡ്: കേരളത്തിൽ ഇനി കടുത്ത നിയന്ത്രണം, ഇന്ന് മുതൽ ആർടിപിസിആർ പരിശോധന വർദ്ധിപ്പിക്കാൻ നിർദ്ദേശം

English summary
Pinarayi government gives free rice provided by the Center; Let Kerala reduce taxes to reduce fuel prices; v muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X