രാഹുല്‍ ഗാന്ധി വയനാടിന്റെ പ്രധാനമന്ത്രിയായി തുടരട്ടെ; കേരളം മാതൃകയാക്കേണ്ടത് യുപിയെ: കെ സുരേന്ദ്രന്‍
കോഴിക്കോട്: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നാലിലും മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ പ്രതികരണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത്. കോണ്‍ഗ്രസ് രാജ്യത്ത് പൂര്‍ണമായും ഇല്ലാതായെന്നും മോദിയോടുള്ള ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രതീകമാണ് ബിജെപിക്ക് വലിയ വിജയം നേടിത്തന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു
കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മുന്നോട്ടുവച്ച രാഹുല്‍ ഗാന്ധി വയനാടിന്റെ പ്രധാനമന്ത്രിയായി തുടരട്ടയെന്നും ഉത്തര്‍ പ്രദേശ് മോഡലാണ് കേരളം മാതൃകയാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തര്‍ പ്രദേശിനെ താരതമ്യം ചെയ്ത് സി പി എം നടത്തിയത് നുണ പ്രചാരണമാണെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.

അതേസമം, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന തിരുത്തണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മിന്നുന്ന ജയം നേടിയതിന്റെ പശ്ചാത്തലത്തിലാണ് വി മുരളീധരന്റെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിക്കാട്ടിയ നാല് സംസ്ഥാനങ്ങളിലാണ് ബിജെപി മികച്ച വിജയം നേടിയത്. കേരളവും ഇതേ സാഹചര്യത്തില്‍ നീങ്ങും അതിന്റെ സൂചനകളാണ് ഇപ്പോള്‍ കാണുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications