Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുഖ്യമന്ത്രി ആദ്യം സ്വന്തം മുഖം നോക്കട്ടെ,അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന നിലപാടാണ്'; പിഎംഎ സലാം

കോഴിക്കോട്: അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. ലീഗിന്റെ മുഖം നഷ്ടപ്പെട്ടോയെന്ന് നോക്കുന്നതിനു മുമ്പ് സ്വന്തം മുഖം അദ്ദേഹം പരിശോധിക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണനേതൃത്വം കൊണ്ടാണ് പാർട്ടിക്ക് കനത്ത പരാജയം നേരിടേണ്ടി വന്നതെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റിയിലടക്കം ഉയർന്ന വിമർശനം. ഇതിനെകുറിച്ചെല്ലാം പഠിച്ച് അദ്ദേഹം മാറ്റങ്ങൾ കൊണ്ടുവരട്ടെ', സലാം പറഞ്ഞു.

ഇത്രയും ദയനീയമായൊരു പരാജയം രുചിച്ചാൽ അവർക്ക് പിടിച്ച് നിൽക്കണ്ടേ. ഏതെങ്കിലും കാലത്ത് അവർ പരാജയം സമ്മതിച്ചിട്ടുണ്ടോ. തോൽവിയുടെ കാരണങ്ങൾ പരിശോധിക്കും. അവ തിരുത്തും എന്നാണ് മുഖ്യമന്ത്രി പറയേണ്ടത്. മറ്റുള്ളവരുടെ മുഖത്തേക്ക് ശ്രദ്ധിക്കുന്നതിന് പകരം സ്വന്തം മുഖമല്ലേ അദ്ദേഹം ശ്രദ്ധിക്കേണ്ടത്', സലാം പറഞ്ഞു.

pma-salam

മുസ്ലിം ലീഗിന്റെ മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. ലീഗിന്റെ മുഖം ജാമത്തെ ഇസ്ലാമിയുടെയും എസ് ഡി പി ഐയുടേതുമായി മാറി. വിജയത്തില്‍ യു ഡി എഫിന് ആഹ്ലാദിക്കാന്‍ വകയില്ല. നാല് വോട്ടിന് വേണ്ടി കൂട്ട് കൂടാന്‍ പറ്റാത്തവരുമായി കൂട്ടു കൂടുന്നവരായി ലീഗ് മാറിയന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

അതേസമയം പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ അടിയന്തര പരിഹാരം കാണണമെന്നും പി എം എ സലാം ആവശ്യപ്പെട്ടു. ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി അതിന് അനുസരിച്ചുള്ള നടപടിയാണ് സർക്കാർ കൈക്കൊള്ളേണ്ടത്. സർക്കാർ അത് ചെയ്യാത്തതിന്‌റെ ഫലമാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ കണ്ടത്.എത്രകൊണ്ടാലും പഠിക്കാത്തവരായി സി പി എം മാറി.

തുടർപഠനത്തിന് അർഹത ഉണ്ടെന്ന് സീൽ കുത്തിക്കൊടുത്ത മുഴുവൻ പേർക്കും തുടർപഠനത്തിന് അവസരം ഉണ്ടാക്കണം. യുഡിഎഫ് വിദ്യാർത്ഥി സംഘടനകളുടെ സമരത്തെ കൈയ്യൂക്ക് കൊണ്ട് നേരിടാനാണ് തീരുമാനമെങ്കിൽ സമരം മുസ്ലീം ലീഗ് ഏറ്റെടുക്കും. പിന്നീട് ആ സമരത്തെ നിയന്ത്രിക്കാൻ പോലീസിനെ കൊണ്ടൊന്നും സാധിക്കില്ല. അത്തരമൊരു സമരത്തിലേക്ക് പോകുകയാണ് മലബാർ പ്രദേശത്തിലെ കുട്ടികൾ. അവസന അലോട്ട്മെന്റ് കഴിഞ്ഞപ്പോൾ മലപ്പുറത്ത് മാത്രം 23,000 കുട്ടികൾക്ക് സീറ്റ് ലഭിച്ചില്ല. എന്നിട്ടും വിദ്യാഭ്യാസ മന്ത്രി പറയുന്നത് സീറ്റൊക്കെ ഫുൾ ആണെന്നാണ്. ആരുടെ വിദ്യാഭ്യാസ മന്ത്രിയാണ് ഇദ്ദേഹം', പിഎംഎ സലാം ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+