അതിര്‍ത്തിയിലെ പട്ടാളക്കാര്‍ക്ക് മാത്രമല്ല,എ ടി എമ്മിലെ സെക്യൂരിറ്റിക്കും വേണം സംഘികളേ ഒരു സല്യൂട്ട്
ഇതു വായിച്ചാല്‍ മനസുകൊണ്ടെങ്കിലും എ ടി എം കൗണ്ടറുകളിലെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് സല്യൂട്ട് അടിക്കാതിരിക്കാനാവില്ല.
തിരുവനന്തപുരം: അതിര്‍ത്തിയിലെ പോലെ ബോംബും വെടിവെയ്പ്പുമൊന്നുമില്ലെങ്കിലും തുച്ഛമായ വേതനത്തിന് ജനങ്ങളുടെ ആട്ടും തുപ്പും സഹിച്ച് ജോലിയെടുക്കുന്ന ഒരു വിഭാഗമുണ്ട് നമ്മുടെ നാട്ടില്‍. മറ്റാരുമല്ല, എ ടി എം കൗണ്ടറുകളില്‍ കാവല്‍ നില്‍ക്കുന്ന സെക്യൂരിറ്റി ജീവനക്കാരാണ് അധികജോലി ഭാരവും തുച്ഛവേതനവും കാരണം ബുദ്ധിമുട്ടനുഭവിക്കുന്നത്.
നോട്ട് നിരോധനം നിലവില്‍ വന്നതു മുതല്‍ അധികസമയവും ജോലിയെടുക്കേണ്ട സാഹചര്യമാണ് സെക്യൂരിറ്റി ജീവനക്കാര്‍ക്കുള്ളത്. പണമെടുക്കാന്‍ വരുന്നവരെ നിയന്ത്രിക്കേണ്ടതും പണമില്ലെങ്കില്‍ അവരുടെ ചീത്തവിളി കേള്‍ക്കേണ്ടതും ഇവര്‍ തന്നെ. അതിര്‍ത്തിയിലെ പട്ടാളക്കാര്‍ക്ക് സല്യൂട്ട് അടിക്കാന്‍ മത്സരിക്കുന്നവര്‍ ഭൂരിപക്ഷവും വിമുക്തഭടന്മാരായ ഈ സെക്യൂരിറ്റി ജീവനക്കാര്‍ക്കും കൊടുക്കണേ ഒരു സല്യൂട്ട്...

അധികസമയവും കാവല്‍ നില്‍ക്കും
നോട്ട് നിരോധനം നിലവില്‍ വന്നതിന് ശേഷം എ ടി എമ്മുകളില്‍ പണം പിന്‍വലിക്കാന്‍ വരുന്നവരുടെ തിക്കും തിരക്കുമാണ്. എ ടി എമ്മുകള്‍ക്ക് മുന്നിലെ ഈ തിരക്ക് നിയന്ത്രിക്കാനും എ ടി എമ്മുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും അധികസമയവും ജോലിയെടുക്കേണ്ട അവസ്ഥയാണ് സെക്യൂരിറ്റി ജീവനക്കാര്‍ക്കുള്ളത്.

തുച്ഛമായ ശമ്പളം
മണിക്കൂറുകളോളം എ ടി എ മ്മുകള്‍ക്ക് മുന്നില്‍ കാവല്‍ നില്‍ക്കുന്ന സെക്യൂരിറ്റിക്കാരുടെ മാസ ശമ്പളം വെറും 7000 രൂപ മാത്രമാണ്. തുച്ഛമായ ഈ വരുമാനം കൊണ്ടാണ് ഇവര്‍ കുടുംബം പുലര്‍ത്തുന്നത്.

എ ടി എമ്മില്‍ പണമില്ലെങ്കില്‍ ചീത്ത വിളി കേള്‍ക്കണം
എ ടി എം കൗണ്ടറുകളില്‍ പണമില്ലെങ്കില്‍ പാവം സെക്യൂരിറ്റി ജീവനക്കാര്‍ എന്തുപിഴച്ചു? പണം ലഭിച്ചില്ലെങ്കില്‍ ആളുകളെല്ലാം അരിശം തീര്‍ക്കുന്നത് സെക്യൂരിറ്റി ജീവനക്കാരോടാണ്.ചീത്തവിളി കേള്‍ക്കുകയല്ലാതെ അവര്‍ക്ക് വേറൊരു വഴിയില്ല

പണം എടുക്കാനും സഹായിക്കും
എ ടി എം കാര്‍ഡുണ്ടെങ്കിലും അത് ഉപയോഗിക്കാന്‍ അറിയാത്ത സാധാരണക്കാരാണ് ഭൂരിപക്ഷവും. ഇവര്‍ക്കെല്ലാം എ ടി എം കൗണ്ടറില്‍ നിന്ന് പണമെടുക്കാന്‍ സഹായിക്കുന്നത് നമ്മുടെ ഈ സെക്യൂരിറ്റി ചേട്ടന്മാരാണ്. ഇതെല്ലാമറിഞ്ഞിട്ടും മനസുകൊണ്ടെങ്കിലും അവര്‍ക്കൊരു സല്യൂട്ട് അടിക്കാന്‍ എന്തിനാ ഇനി മടിക്കുന്നത്, അടി മോനെ സല്യൂട്ട്..












Click it and Unblock the Notifications