Get Updates
Get notified of breaking news, exclusive insights, and must-see stories!

വീരേന്ദ്രകുമാര്‍ ആദ്യം എന്‍ഡിഎ വിട്ട് പുറത്തുവരട്ടെ: ഡാനിഷ് അലി

കോഴിക്കോട്​: എൻഡിഎയുടെ ഭാഗമായ വീരേന്ദ്രകുമാർ ആദ്യം എംപി സ്​ഥാനം രാജിവെച്ച്​ പുറത്തുവരട്ടെയെന്നും അതിനു ശേഷം ബാക്കി കാര്യങ്ങൾ ആലോചിക്കാമെന്നും ജനതാദൾ എസ്​ അഖിലേന്ത്യാ സെക്രട്ടറി കുൻവർ ഡാനിഷ്​ അലി പറഞ്ഞു.

വീരേന്ദ്രകുമാറി​െൻറ ഇടതുമുന്നണി പ്രവേശത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്​ മറുപടി പറയുകയായിരുന്നു അദ്ദേഹം. അതേക്കുറിച്ചുള്ള ഇപ്പോഴത്തെ ചർച്ചകൾ അസംബന്ധമാണ്​. ഇടതുപക്ഷ ആശയവുമായി ഒത്തുപോകുന്നവരുമായി സഹകരിക്കാൻ തയാറാണ്​. ദേവഗൗഡയുടെ നേതൃത്വവും പാർട്ടി ചിഹ്നവും കൈവിടാതെയുള്ള ചർച്ചകൾക്കും നീക്കുപോക്കുകൾക്കും സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ali

കേരളത്തി​ൽ ഇടതുപക്ഷത്തി​െൻറ ശക്​തിയാണ്​ ബിജെപിയെ തടഞ്ഞുനിർത്തുന്നത്​. ഇന്ത്യ നേരിടുന്ന ​െവല്ലുവിളി നേരിടാൻ ഇടതുപക്ഷ കക്ഷികൾ ​െഎക്യപ്പെടണം. സംഘ്​ പരിവാർ ഹിന്ദുത്വവും കോൺഗ്രസ്​ മൃദു ഹിന്ദുത്വവുമാണ്​ പിന്തുടരുന്നത്​. ചില സംസ്​ഥാനങ്ങളിൽ മാത്രമാണ്​ കോൺഗ്രസ്​ മതേതരത്വം പിന്തുടരുന്നൈതന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കെ.കൃഷ്​ണൻകുട്ടി എംഎൽഎ, ജോസ്​ തെറ്റയിൽ, ശരീഫ്​ പാലോളി, ​െക.ലോഹ്യ തുടങ്ങിയവർ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+