രമയുടെ ശബ്ദം ഇന്ന് നിയമസഭയിൽ ഉറക്കെ കേൾക്കുമ്പോൾ ജനാധിപത്യത്തോട് സ്നേഹം മാത്രം; ഹരീഷ് പേരടി
തിരുവനന്തപുരം; നിയമസഭയിൽ കെകെ രമയ്ക്ക് ജനാധിപത്യത്തെ കാത്ത് സൂക്ഷിക്കാനും നല്ല പ്രതിപക്ഷമാകാനും സാധിക്കട്ടെയെന്ന് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയായിരുന്നു നടന്റെ പ്രതികരണം.
രാഷ്ടിയ അഭിപ്രായ വിത്യാസങ്ങൾ നിലനിൽക്കുമ്പോളും രമയുടെ ശബ്ദം ഇന്ന് നിയമസഭയിൽ ഉറക്കെ കേൾക്കുമ്പോൾ ജനാധിപത്യത്തെ താൻ ഒരായിരം മടങ്ങ് സ്നേഹിക്കുന്നുവെന്നും കുറിപ്പിൽ ഹരീഷ് കുറിച്ചു. പോസ്റ്റ് വായിക്കാം

Sfi യിൽ രമയോടൊപ്പം പ്രവർത്തിച്ച അനുഭവം എൻ്റെ ഭാര്യ ബിന്ദു ഇപ്പോഴും സ്നേഹപൂർവ്വം ഓർക്കാറുണ്ട്...ഒഞ്ചിയത്ത് ആദ്യമായി നാടകം കളിക്കാൻ പോയപ്പോൾ നാടകം കളിക്കാൻ ആകെ വേണ്ട സാധനങ്ങളായ ഒരു ബെഞ്ചും,രണ്ട് കസേരയും,ഒരു കുപ്പി വെള്ളവും എനിക്ക് ഒരുക്കി തന്ന പാർട്ടി വേദിയിലെ അമരക്കാരനായ TP യെയും സ്നേഹപൂർവ്വം ഓർക്കുന്നു..
രാഷ്ടിയ അഭിപ്രായ വിത്യാസങ്ങൾ നിലനിൽക്കുമ്പോളും രമയുടെ ശബ്ദം ഇന്ന് നിയമസഭയിൽ ഉറക്കെ കേൾക്കുമ്പോൾ..അത് ലോകം മുഴുവൻ കാണുമ്പോൾ.. ഞാൻ ജനാധിപത്യത്തെ ഒരായിരം മടങ്ങ് സ്നേഹിക്കുന്നു..രമ സഖാവേ..ജനാധിപത്യത്തെ കാത്തുരക്ഷിക്കാൻ,ഒരു നല്ല പ്രതിപക്ഷമാവാൻ അഭിവാദ്യങ്ങൾ ...ലാൽസലാം...
ബിക്കിനിയില്‍ തിളങ്ങി സോഫി ചൗദ്രി-ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications