'നുണേശനാണോ നുണറായിയാണോ കൂടുതൽ .യോജിക്കുന്നതെന്ന് നോക്കാം';വിഡി സതീശൻ
വികസന പ്രവർത്തനങ്ങളിലടക്കം മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പച്ചക്കള്ളങ്ങൾ വിളിച്ച് പറയുന്നത് പിണറായിയാണ്. എൻ്റെ ക്രെഡിബിലിറ്റി തകർക്കാനാണ് എന്നെ നുണേശൻ എന്ന് വിളിക്കുന്നത്. പിണാറിയെ ഞാൻ നുണറായി എന്ന് വിളിക്കുന്നു. നുണേശനാണോ നുണറായി ആണോ കൂടുതൽ യോജിക്കുന്നതെന്ന് നോക്കാമെന്നും സതീശൻ പറഞ്ഞു.
. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടി തിറക്കല്ലിട്ടപ്പോൾ പിണറായി വിജയൻ എന്നുള്ള പാർട്ടി സെക്രട്ടറി പറഞ്ഞത് ഇത് 6000 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് പദ്ധതിയാണെന്നാണ്. ദേശാഭിമാനി തലക്കെട്ട് കൊടുത്തത് കടൽ കൊള്ള എന്നാണ്. കടൽ കൊള്ള ഇപ്പോൾ കടൽ വിപ്ലവമായി മാറി .ഇത് പിണറായി വിജയന്റെ ക്രെഡിറ്റിലേക്ക് എങ്ങനെയാണ് വന്നത്. ഗെയിൽ പൈപ്പ് ലൈൻ ഞങ്ങളുടെ കാലത്ത് ഇടുമ്പോൾ ഇത് ഭൂമിക്കടിയിൽ ഒളിപ്പിച്ചു വെച്ച ബോംബാണ്, ഇത് ഇടാൻ സമ്മതിക്കരുത് എന്ന് പറഞ്ഞ ഒരാൾ ഇപ്പോഴത്തെ പിണറായി വിജയന്റെ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയാണ്. എന്നിട്ട് ഗെയിൽ പൈപ്പ് ലൈൻ ഞങ്ങൾ കൊണ്ടുവന്നു എന്നാണ് പറയുന്നത്.

ഗൃഹപാഠം ചെയ്ത് നിയമസഭയിലും പുറത്തും സംസാരിക്കുന്ന ഒരാളാണ് ഞാൻ. വിശ്വാസതയുള്ള ഒരാളാണ് എന്നുള്ള ഒരു റേറ്റിംഗ് ഉണ്ടായിരുന്നു. അത് കളയാൻ വേണ്ടിയിട്ടാണ് നുണേശൻ എന്ന് വിളിക്കുന്നത്. നുണേശനാണോ നുണറായി ആണോ കൂടുതൽ യോജിക്കുന്നതെന്ന് നോക്കാം. പിണറായിക്ക് നുണറായി എന്നുള്ള ഒരു പേര് ഞാൻ ഇടുകയാണ് . കഴിഞ്ഞ ഒരു മാസം കൊണ്ട് അദ്ദേഹം പറഞ്ഞത് അഞ്ച് പച്ചക്കള്ളങ്ങളാണ്. 20 കാർഡും 10 വീഡിയോയുമാണ് എനിക്കെതിരെ കഴിഞ്ഞ അഞ്ചുമാസമായിട്ട് എല്ലാ ദിവസവും എകെജി സെന്ററിൽ നിന്ന് ഇടുന്നത്. എകെജി സെന്ററിൽ നിന്ന് നിന്ന് പച്ചകള്ളങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
വയനാടിന്റെ കാര്യത്തിൽ എന്ത് തെറ്റ് പറ്റിയെന്നാണ്. ഞങ്ങൾ അവിടെ സ്ഥലം ഏറ്റെടുത്ത് വീടുകൾക്കുള്ള സ്ഥലം ഡിവൈഡ് ചെയ്ത് തുടങ്ങി. എല്ലാ വീടുകൾക്ക് വേണ്ടി തരം തിരിച്ചു സൈഡ് ചെയ്തുകൊണ്ടിരിക്കുന്ന പണിയാണ് നടന്നുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങൾ എന്തിന് ഇതിന്റെ പുറകെ പോകുന്നത് .പൂർത്തിയാക്കി എന്ന് പറഞ്ഞു മുഖ്യമന്ത്രി പോയി ഉദ്ഘാടനം ചെയ്ത വീട്ടിൽ ആ* താമസം ഉണ്ടോ? തിരഞ്ഞെടുപ്പിന് മുൻപ് എന്തിനാ ഉദ്ഘാടനം ചെയ്തത്? ഞങ്ങൾക്ക് സെപ്പറേറ്റ് ആയിട്ടുള്ള സ്ഥലം തരില്ല എന്ന് പറഞ്ഞു. സ്ഥലം തരാതെ ഞങ്ങൾ എങ്ങനെയാണ് 100 വീട് വെക്കുന്നത്? ഞങ്ങളുടെ സ്ഥലത്ത് കുടൽ കെട്ടി സമരം തുടങ്ങിയ ഡിവൈഎഫ്ഐക്കാരെ അടിച്ചോടിക്കുകയാണ് വേണ്ടത്.
ഇപി ജയരാജൻ പറഞ്ഞു എസ്ഡിപിയുടെ പിന്തുണകൊണ്ട് ഒരു കുഴപ്പവുമില്ല ,ആരു വേണമെങ്കിലും പിന്തുണച്ചോട്ടെയെന്ന്. വെൽ വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ കൊടുക്കുമ്പോൾ മാത്രമേ കുഴപ്പമുള്ളൂ. പിഡിപി പിന്തുണ കൊടുത്തല്ലോ എൽഡിഎഫിന്. പിഡിപി ഭയങ്കര മതേതര പാർട്ടിയാണോ? നാല് പതിറ്റാണ്ട് കാലം എൽഡിഎഫിന് പിന്തുണ കൊടുത്ത ജമാഅത്ത് ഇസ്ലാമി,അപ്പോൾ അവർ മതേതരവാദികളായിരുന്നു. അവര് വെൽഫെയർ പാർട്ടി ഉണ്ടാക്കി യുഡിഎഫിന് ഒരു പിന്തുണ കൊടുത്തപ്പോൾ അവർ വർഗീയവാദികളായി.
ഇപ്പോൾ പിഡിപി മതേതരവാദികളാണ്. എസ്ഡിപിഐ മതേതരവാദികളാണ് സി.പി.എമ്മിന്. അല്ലേ ഇതിനല്ലേ അവസരവാദം എന്ന് പറയുന്നത്.












Click it and Unblock the Notifications