മേയര്‍ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്; വിവാദ കത്ത് കോടതി കയറുന്നു
കൊച്ചി: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്. വിവാദമായ കത്ത് സംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്. കോര്‍പറേഷനിലെ ആരോഗ്യ വകുപ്പില്‍ താല്‍ക്കാലിക തസ്തികയില്‍ നിയമിക്കാന്‍ സിപിഎമ്മുകാരുടെ പട്ടിക തേടി പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചു എന്നാണ് മേയര്‍ക്കെതിരായ ആരോപണം.
ഈ സംഭവത്തില്‍ വസ്തുത പുറത്തുകൊണ്ടുവരാന്‍ അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. സിബിഐ അന്വേഷണമോ അല്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണമോ നടത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ ബെഞ്ച് മുമ്പാകെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഈ മാസം 25ന് ഹര്‍ജി വീണ്ടും പരിഗണിക്കും.













Click it and Unblock the Notifications