ജാഗ്രതക്കുറവുണ്ടായി,മന്ത്രിയ്ക്കു നൽകിയ കത്ത് വ്യക്തിപരം; വിവാദ കത്തിൽ വിശദീകരണവുമായി കമൽ
തിരുവനന്തപുരം; നാലു കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സാംസ്കാരിക മന്ത്രിക്ക് കത്തെഴുതിയതിയ സംഭവത്തിൽ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍.അക്കാദമിയുടെ ഇടത് സ്വഭാവം എന്നെഴുതിയതില്‍ ജാഗ്രതക്കുറവുണ്ടായെന്നും കത്ത് വ്യക്തിപരമാണെന്നും കമല്‍ പറഞ്ഞു.
മന്ത്രിക്ക് വ്യക്തിപരമായി എഴുതിയ കത്താണ്. അതുകൊണ്ടാണ് സെക്രട്ടറിയോട് ചോദിക്കാതിരുന്നത്. സാംസ്കാരിക ലോകം വലതുപക്ഷത്തേക്ക് ചായുന്നു. ഇതിനെ പ്രതിരോധിക്കണം. ഇടതുപക്ഷ മൂല്യം സംരക്ഷിക്കുകയാണ് ലക്ഷ്യം, കമൽ പ്രതികരിച്ചു.

ഇടതുപക്ഷ മൂല്യം നിലനിര്‍ത്താന്‍ ഇടതുപക്ഷ അനുഭാവികളായ നാലു കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു കമലിന്റെ കത്ത്. സെക്രട്ടറി അറിയാതെയായിരുന്നു കമലിന്റെ കത്ത്. അക്കാദമിയുടെ തീരുമാനം ഫയലാക്കി മന്ത്രിയുടെ അടുത്തേക്ക് കൈമാറുന്നതിന് പകരമായിരുന്നു കമലിന്റെ നടപടി.
ചൊവ്വാഴ്ച നടന്ന നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കമലിന്റ കത്ത് പുറത്തുവിട്ടത്. ഇതോടെയാണ് സംഭവം വിവാദമായത്.
ചലച്ചിത്ര അക്കാദമിയെന്താ എകെജി സെന്ററിന്റെ പോഷക സംഘടനയാണോ.ഒരു പ്രശസ്തനായ സംവിധായകനാണ് നിയമത്തെയും ചട്ടത്തെയും കാറ്റില്പറത്തികൊണ്ട് ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതിയത് എന്നായിരുന്നു കത്ത് പുറത്തുവിട്ട് ചെന്നിത്തല കുറ്റപ്പെടുത്തിയത്.
Recommended Video
അതേസമയം കത്തിനെതിരെ കോൺഗ്രസും ബിജെപിയും രംഗത്തെത്തി.സമൂഹമാധ്യമങ്ങളിലും സംവിധായകനെതിരെ വ്യാപക വിമർശനമായിരുന്നു ഉയർന്നത്.
എന്നാൽ നിയമനത്തിന്റെ മാനദണ്ഡം ഇത്തരം കാരണങ്ങളല്ലെന്ന് സാംസ്ക്കാരിക മന്ത്രി മറുപടി നൽകിയതായി മുഖ്യമന്ത്രി സഭയിൽ അറിയിച്ചിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications